NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training
in

ദേശീയ വാഴ മഹോത്സവം 2018 ന് ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്ന സന്ദേശമാണ് ദേശീയ വാഴ മഹോത്സവം ( NBF 2018 ) നൽകുന്നതെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കല്ലിയൂരിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ ജീവിതത്തിൽ വാഴയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം, മികച്ച കർഷകരുടെ സഹായത്തോടെ വീടുകളിലെ കൃഷി സാഹചര്യം പ്രയോജനപ്പെടുത്തുന്നതിന് വാഴ മഹോത്സവം സഹായകരമാകട്ടെ എന്നും പ്രത്യാശിച്ചു.

മുഖ്യമന്ത്രി അവതരിപ്പിച്ച നവ കേരള മിഷനിൽ ഒരു പദ്ധതി കാർഷിക മേഖലയിലെ പുരോഗതിക്ക് വേണ്ടിയുള്ളതാണെന്നും, കൃഷി യോഗ്യമായ ഭൂമി അത്തരം ആവശ്യത്തിന് വേണ്ടി മാത്രം പ്രയോജനപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജൈവ കൃഷിയുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുവാൻ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന ചർച്ചകളിലൂടെ സാധ്യമാകട്ടെ എന്നും മന്ത്രി ആശംസിച്ചു.

അധ്യക്ഷ പ്രസംഗം നടത്തിയ നബാർഡ് ജനറൽ മാനേജർ കെ എസ് എം ലക്ഷ്മി, വാഴ കർഷകരെയും ഉത്പാദകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, എന്നിവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് നബാർഡ് പരിശ്രമിക്കുന്നതെന്ന് വ്യക്തമാക്കി.

ലോകത്തിൽ ഏറ്റവുമധികം ഉപഭോഗിക്കപ്പെടുന്ന വാഴപ്പഴത്തിന്റെ വൈവിധ്യത്തെക്കുറിച്ചും അവയുടെ പോഷക, ഔഷധ ഗുണങ്ങളെക്കുറിച്ചും സംസാരിച്ച കെ എസ് എം ലക്ഷ്മി, വാഴയുടെ തണ്ട് മുതൽ ഏതൊരു ഭാഗവും പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ടു.

കാലിഫോർണിയയിലെ ബനാന മ്യൂസിയത്തിൽ 20000 വ്യത്യസ്ത വാഴ ഉത്പന്നങ്ങൾ ഉണ്ടെന്നും അതേസമയം വാഴയുടെ വൈവിധ്യത ഏറ്റവുമധികം കേരളത്തിലാണുള്ളതെന്നും അവർ ഓർമിപ്പിച്ചു. കൂടാതെ ജല ലഭ്യത, ഉത്പാദനക്ഷമത, പാക്കിങ് സംവിധാനങ്ങളിൽ ആവശ്യമായ നിലവാരങ്ങൾ എന്നിങ്ങനെ വാഴ കൃഷിയിലെ നിർണ്ണായക കാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.

കർഷക ക്ലബുകൾ രൂപീകരിക്കുകയും അവർക്ക് ധനസഹായം, സാങ്കേതിക ലഭ്യത എന്നിവ അവതരിപ്പിക്കുന്നത് വഴിയാണ് നബാർഡിന്റെ പ്രവർത്തനമെന്നും ലക്ഷ്മി വ്യക്തമാക്കി.
കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന കർമ്മപദ്ധതികൾക്ക് പ്രേരണയാകുന്നതാകട്ടെ ദേശീയ വാഴ മഹോത്സവമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആശംസിച്ചു.

എന്നാൽ, കാർഷിക സംസ്‌കൃതിയും പൈതൃകവും നമുക്ക് കൈമോശം വന്നുവെന്നും, വാഴ കൃഷിയിലെ വൈവിധ്യത നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിമിതികളില്ലാത്ത വാഴയുടെ സാദ്ധ്യതകൾ നാം പ്രയോജനപ്പെടുത്തണമെന്നും പുനരുജ്ജീവനത്തിന്റെ സംസ്‌കൃതിയായി ഈ മഹോത്സവം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ പാപ്പനംകോട് സജി, സംഘ മൈത്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ആർ.ബാലചന്ദ്രൻ നായർ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ ജയലക്ഷ്മി എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പരിപാടിയിൽ സുരേഷ് ഗോപി എം പി സ്‌കൂൾ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കർഷക സംഗമത്തിന്റെ ഭാഗമായി ഉച്ചക്ക് ശേഷം വാഴയുടെ വിപണന തന്ത്രങ്ങൾ, വാഴ നാരിന്റെ ഗുണങ്ങൾ, മൊബൈൽ വിപണന മാർഗ്ഗങ്ങൾ, വാഴ കൃഷിക്ക് ഉതകുന്ന യന്ത്ര സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും ( CISSA ) കല്ലിയൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ വാഴ മഹോത്സവം 2018 ഇന്ന് സമാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ സംസാരിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കേരളത്തിന്റെ ആരോഗ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഇനി വാക്സിന്‍ നിര്‍ബന്ധം

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

കണ്ണൂർ സമാധാന യോഗത്തില്‍ ബഹളം; യുഡിഎഫ് നേതാക്കൾ യോഗം ബഹിഷ്ക്കരിച്ചു