NBF, competitions , winners, awards, National Banana Festival, distributed,
in

ദേശീയ വാഴ മഹോത്സവം: മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം: കല്ലിയൂർ ഗ്രാമത്തിനും വെള്ളായണി കായലിനും ദേശ ദേശാന്തരപ്പെരുമ സമ്മാനിച്ച് അഞ്ചു ദിവസമായി നടന്നു വന്ന ദേശീയ വാഴ മഹോത്സവം ( NBF ) സമാപിച്ചു. ഒന്നര ലക്ഷത്തിലേറെ പേർ മേളക്കെത്തിച്ചേർന്നു എന്നാണ് കണക്ക്.

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) കല്ലിയൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് ദേശീയ വാഴമഹോത്സവം സംഘടിപ്പിച്ചത്.

പ്രശസ്ത സിനിമാ താരവും പാർലമെന്റംഗവുമായ സുരേഷ് ഗോപിയ്ക്ക് പുറമെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും എഴുത്തുകാരും സംഗീതജ്ഞരുമെല്ലാം മേളയുടെ ഭാഗമായി. രാജസേനൻ, തുളസീദാസ്, ഗാനരചയിതാവ് പൂവച്ചൽ ഖാദർ, നടീനടന്മാരായ അനുശ്രീ, ഉണ്ണി മുകുന്ദൻ എന്നിവരും മേളയെ ജനപ്രിയമാക്കി.

മേളയെ ആകർഷണീയമാക്കുന്നതിൽ പങ്കു വഹിച്ച മറ്റൊരു പ്രധാന ഘടകം വൈവിധ്യ പൂർണമായ മത്സരങ്ങളാണ്. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ, സുരേഷ് ഗോപി എം.പി, ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ഡോ എം.ജി.ശശിഭൂഷൺ, മറ്റു പ്രതിനിധികൾ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി പ്രദർശനത്തിൽ പങ്കെടുത്തവവരും സമ്മാനങ്ങൾക്ക് അർഹരായി. ബെസ്റ്റ് ഇന്നവേറ്റേഴ്സ് അവാർഡ് കുമരപ്പ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിട്യൂട്ട് (ജയ്‌പൂർ) നേടി. കദളീവന നാച്വറൽ ഫുഡ്സും രാംദിനേഷ്‌ ഫുഡ് എൽ എൽ പിയും (നെല്ലൂർ) രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.

ജയ്‌പൂരിലെ കുമരപ്പ നാഷണൽ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ശാസ്ത്രജ്ഞ ഡോ.സാക്ഷി വാഴയിൽ നിന്നുള്ള മാലിന്യങ്ങൾ ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണത്തെക്കുറിച്ച് കർഷകർക്ക് ക്ലാസ്സെടുത്തു. അധിക വരുമാനം നേടാനാവും വിധം വാഴ മാലിന്യം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഡോ.സാക്ഷി വ്യക്തമാക്കി.

സർക്കാർ തലത്തിൽ ബെസ്റ്റ് നോളെജ് പാർട്ണർ അവാർഡ് എൻ ആർ സി ബനാന(ട്രിച്ചി) നേടി. ബെസ്റ്റ് എക്സിബിറ്റർ ഓവറോൾ പെർഫോമൻസ് അവാർഡ് കെ വി ഐ സിക്ക് ലഭിച്ചു. സർക്കാർ മേഖലയിൽ ബെസ്റ്റ് എക്സിബിറ്റർ അവാർഡ് ഡിപ്പാർട്മെൻറ് ഓഫ് ഹോർട്ടി കൾച്ചർ ആൻഡ് പ്ളാന്റെഷൻ (തമിഴ്നാട്) നേടി.

രണ്ടാം സ്ഥാനം ഫാം ഇൻഫോർമേഷൻ ബ്യുറോ (തിരുവനന്തപുരം), സി ടി സി ആർ ഐ എന്നിവ പങ്കിട്ടു. സർക്കാരിതര മേഖലയിൽ ഒന്നാം സ്ഥാനം തണലിനും രണ്ടാം സമ്മാനം ഇക്കോ ഗ്രീൻ കോയമ്പത്തൂരിനുമാണ്. ബി ജി എം ഗ്ലോബൽ സൊല്യൂഷൻസ് (കോയമ്പത്തൂർ) മൂന്നാം സമ്മാനം കരസ്ഥമാക്കി.

പാറശ്ശാലയിൽ നിന്നുള്ള ‘വാഴച്ചേട്ടൻ’ എന്ന പേരിൽ സുപരിചിതനായ കർഷകൻ വിനോദ് എസ് ബെസ്റ്റ് ബനാന കൺസർവേഷൻ പുരസ്ക്കാരം കരസ്ഥമാക്കി. ബെസ്റ്റ് ഓന്ദ്രപ്രണർ അവാർഡ് ബെന്നീസ് ഓർഗ്ഗാനോക്കാണ്.

‘വാഴപ്പഴവും ഉപോല്പന്നങ്ങളും’ എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ കൊൽക്കത്തയിൽ നിന്നുള്ള അപ് രാധിം പാൽ ഒന്നാം സമ്മാനം നേടി. ശരത് ലാൽ (തിരുവനന്തപുരം), സാജു നടുവിൽ(കണ്ണൂർ) എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ഷാജി(ചേർത്തല), വേണുഗോപാൽ.ഡി(കൊല്ലം ) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി.

പാചകമത്സരത്തിൽ വാഴപ്പഴ ബർഗർ, വാഴപ്പഴ ചോക്കലേറ്റ് വിഭവങ്ങൾ തയ്യാറാക്കിയ രാജശ്രീയ്ക്ക് ഒന്നും രണ്ടും സമ്മാനങ്ങൾ ലഭിച്ചു. മേരിക്കുട്ടി ജോസ് (ബനാന ഹണി), സുഷമ മധു (ബനാന കട്ട്ലെറ്റ്) എന്നിവർ മൂന്നാം സമ്മാനം പങ്കിട്ടു. സുഷമ മധു (വാഴപ്പിണ്ടി അച്ചാർ), ജി.ഉഷ(കൂമ്പ് പായസം)എന്നിവർ നാലും അഞ്ചും സമ്മാനങ്ങൾ നേടി.

വിദ്യാർത്ഥികൾക്കുള്ള ചിത്ര രചനാ മത്സരം മൂന്നു വിഭാഗങ്ങളായാണ് നടത്തിയത്. മൂന്നാം ക്‌ളാസ്സ് വരെയുള്ളവവരുടെ വിഭാഗത്തിൽ ശ്രാവൺ കെ.എസ് (എം വി ജി എൽ പി സ്‌കൂൾ,കൊല്ലം) ഒന്നാം സമ്മാനം നേടി.സനുജിത്ത്.ബി.(ഇന്ത്യൻ പബ്ലിക് സ്‌കൂൾ,മുഖത്തല),മഹിമ.വി.എസ്(ഭാരതീയ വിദ്യാ മന്ദിർ,കുളത്തൂർ)എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.

നാലാം ക്‌ളാസ് മുതൽ ഏഴാം ക്‌ളാസ് വരെയുള്ളവരുടെ വിഭാഗത്തിൽ ശ്രെയ കെ.എസ് (വിമല ഹൃദയ ഗേൾസ് എച്ച് എസ് എസ്,കൊല്ലം) ഒന്നാം സമ്മാനത്തിന് അർഹയായി.ആരതി ഗോപൻ(എ എം എച്ച് എസ് എസ് ,തിരുമല),അലീന എ.പി (കാർമൽ ഗേൾസ് എച്ച് എസ് എസ് ,വഴുതക്കാട്) എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾക്കർഹരായി.

എട്ടാം ക്‌ളാസ്സു മുതൽ പത്താം ക്‌ളാസ് വരെയുള്ളവരുടെ വിഭാഗത്തിൽ അഷ്ടമി ആർ.എസ് (ജി ജി എച്ച് എസ് എസ്, കോട്ടൺ ഹിൽ) ഒന്നാം സമ്മാനം നേടി. ലക്ഷ്മി വി എസ് (സെന്റ് തെരേസാസ് ജി ജി എച്ച് എസ് എസ്, നെയ്യാറ്റിൻകര), അനുഗ്രഹ് എസ് (എസ് എൻ എച്ച് എസ് എസ്,ഉ ഴമലയ്ക്കൽ) എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.

ഏവരുടെയും ശ്രദ്ധയാകർഷിക്കും വിധം മേളയിൽ പരമ്പരാഗത കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിച്ച വിജയൻ ചെറുതുരുത്തി, 101 വാഴ വിഭവങ്ങളിലൂടെ ഏവരുടെയും മനം കവർന്ന പാചക വിദഗ്ദ്ധൻ റഫീഖ് എന്നിവർക്ക് സ്പെഷ്യൽ അപ്രീസിയേഷൻ അവാർഡുകൾ നൽകി ആദരിച്ചു. സംഘമൈത്രിയ്ക്ക് ബെസ്റ്റ് ഫാർമർ പ്രൊഡ്യൂസിങ് കമ്പനി അവാർഡ് ലഭിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ACR labs, NABH , certification, Medical college, Tvpm, Thycaud hospital, Advanced and research laboratories, govt sector, medical laboratories , hospitals,

എസിആര്‍ ലാബുകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തവണയും എന്‍എബിഎച്ച് അംഗീകാരം

Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ മരണം; പ്രതിഷേധം രൂക്ഷം