ദേശീയ വാഴ മഹോത്സവം: വൈവിധ്യമാസ്വദിക്കാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ

NBF, National Banana Festival , visited, wide diversity , bananas ,India, festival ,large numbers of producers, farmers, business men, academicians, researchers, multifarious uses , unique fruit ,plant parts Kalliyoor, Thiruvananthapuram, Kerala, Centre for Innovation in Science and Social action ,CISSA, partnership , Kalliyoor Grama Panchayat , National and State organisations,

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ( National Banana Festival ) മൂന്നാം ദിനവും പ്രദർശനം കാണാൻ വൻതിരക്ക് അനുഭവപ്പെട്ടു. ഇത് വരെ ഒരു ലക്ഷത്തിലധികം പേർ വെള്ളായണിയിൽ നടക്കുന്ന വൈവിധ്യമാർന്ന മേള കാണാനെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

വാഴ മാഹാത്മ്യം കുരുന്നുകൾക്ക് പകർന്ന് സുരേഷ് ഗോപി

വാഴയുടെ മഹത്വമറിയാനായി വന്നെത്തിയ സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ സാന്നിധ്യം മേളയെ കൂടുതൽ ആവേശത്തിലാക്കി. കൃഷി അന്യം നിന്ന് പോകുന്ന നാട്ടിൽ ദേശീയ വാഴ മഹോത്സവം കാണാനെത്തിയ വിദ്യാർത്ഥികൾക്ക് പ്രശസ്ത നടനും, ദേശീയ വാഴ മഹോത്സവം സംഘാടക സമിതി ചെയർമാനുമായ സുരേഷ് ഗോപി.എം.പി വാഴയുടെ മഹത്വം പകർന്നു നൽകി. സൂപ്പർ സ്റ്റാറിന്റെ വാഴ കൃഷിയെ കുറിച്ചുള്ള ക്ലാസ് നിറ കൈയടിയോടെ വിദ്യാർത്ഥികൾ സ്വീകരിച്ചു.

ഓർമ്മയുണ്ടോ ഈ കാർഷികോപകരണങ്ങളെ?

വാഴ വൈവിധ്യത്തിന്റെ മഹാമേളയിൽ തൃശൂർ വള്ളത്തോൾ നഗർ സ്വദേശി വിജയൻ ചെറുതുരുത്തി ഒരുക്കിയിരിക്കുന്ന പ്രദർശനം ഏറെ കൗതുകം ഉണർത്തുന്നതാണെന്ന് ഒട്ടേറെ സന്ദർശകർ അഭിപ്രായപ്പെട്ടു. ഒരു കാലത്ത് മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്ന, എന്നാൽ ആധുനിക തലമുറയ്ക്ക് അപരിചിതവുമായ, വസ്തുക്കളാണ് ഇദ്ദേഹം തന്റെ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.

കോരിക, മുടിങ്കോൽ, വെള്ളിക്കോൽ, കടങ്കോൽ, തിരികല്ല്, കുന്താണി, വേഞ്ഞി, പനമ്പ്, പാന്തകം, ചന്തിമുട്ടി, നുകം, കതിർക്കുല, നിലം തല്ലി എന്ന് തുടങ്ങിയ കാർഷിക ആവശ്യങ്ങൾക്കുപയോഗിച്ചിരുന്ന വസ്തുക്കളാണ് വ്യത്യസ്തമായ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാടത്തെ ജല നിരപ്പ് നിയന്ത്രിക്കുവാനായി ഉപയോഗിച്ചിരുന്ന ഞവരി, വള്ളുവനാടൻ ഉത്സവങ്ങൾ കോടിയേറുമ്പോൾ തെളിയിക്കപ്പെടുന്ന മാടമ്പി വിളക്ക്, പരമ്പരാഗത മീൻ പിടിത്തക്കാർ ഉപയോഗിക്കുന്ന ഒറ്റൽ, കുരുത്തി എന്നിവയും ഇക്കൂട്ടത്തിലെ സവിശേഷതയാണ്.

കൂടാതെ ക്ഷേത്രങ്ങളിൽ പൂജിക്കാനായി ഉപയോഗപ്പെടുത്തുന്ന ആവണപ്പലകയും ഉൾപ്പെടുന്നു. വള്ളുവനാടൻ സംസ്കാരത്തിന്റെ ചുവട് പിടിച്ചാണ് ഇദ്ദേഹം കൂടുതൽ ഉപകരണങ്ങളും ശേഖരിച്ചിരിക്കുന്നത്. ‘മരം നടുക പ്രകൃതിയെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായാണ് ഡ്രൈവർ കൂടിയായ വിജയൻ തന്റെ പ്രദർശനം അവതരിപ്പിക്കുന്നത്.

യന്ത്രങ്ങളും പ്ലാസ്റ്റിക്കും ഇല്ലാതിരുന്ന കാലത്ത് ആരോഗ്യമുള്ള ഒരു ജനത ജീവിച്ചിരുന്നുവെന്നും മനുഷ്യരും പ്രകൃതിയും സൗഹൃദപരമായി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്ക്കായാണ് ഇത്തരത്തിൽ ഒരു പ്രദർശനം ഒരുക്കുന്നതെന്നും തന്റെ 12 വർഷത്തെ ശേഖരണങ്ങൾ പ്രദർശിപ്പിക്കുന്ന വിജയൻ പറയുന്നു.

NBF, National Banana Festival , visited, wide diversity , bananas ,India, festival ,large numbers of producers, farmers, business men, academicians, researchers, multifarious uses , unique fruit ,plant parts Kalliyoor, Thiruvananthapuram, Kerala, Centre for Innovation in Science and Social action ,CISSA, partnership , Kalliyoor Grama Panchayat , National and State organisations,
വാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ

പഴം മാത്രമല്ല വാഴയിൽ നിന്നും പണവും നേടാമെന്ന് തെളിയിക്കുകയാണ് ഈ മേള. തൊഴിലില്ലായ്മ പരിഹരിക്കാനും ഗ്രീൻ പ്രോട്ടോ കോൾ നടപ്പാക്കാനും വാഴക്കുള്ള കഴിവ് മനസിലാക്കിയാൽ വാഴയിൽ നിന്നു തന്നെ വരുമാനം ഉണ്ടാക്കാമെന്ന അറിവാണ് ദേശീയ വാഴ മഹോത്സവത്തിലൂടെ പങ്കു വയ്ക്കുന്നത്.

വാഴക്കുല വെട്ടിയ ശേഷം അവശേഷിക്കുന്ന വാഴയിൽ നിന്ന് എണ്ണിയാൽ ഒടുങ്ങാത്ത മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാം. വിവിധ ഫ്ലേവറുകളിലുള്ള ബനാന വൈൻ, വാഴ വിഭവ അച്ചാറുകൾ, ബനാന ചോക്ക് ലേറ്റ്, ബനാന ഹെൽത്ത് ഡ്രിങ്ക്, വാഴത്തണ്ട് അച്ചാർ, വാഴനാരിൽ ഉണ്ടാക്കിയ ചെരുപ്പുകൾ, ബാഗുകൾ, ചവിട്ട് മെത്ത, ബാഗുകൾ, മൊബൈൽ പൗച്ച് എന്നിങ്ങനെ പ്രകൃതിയോട് ഇറങ്ങിച്ചേരുന്ന നിത്യോപയോഗ വസ്തുക്കൾ വാഴയിൽ നിന്നും ലഭിക്കും.

നാവിൽ കൊതിയൂറും ബനാന ഹൽവ

കൂടുതൽ മൃദുലവും മധുരവുമായ ബനാന ഹൽവയും ശ്രദ്ധ നേടുകയാണ്. എത്തപ്പഴം, ബനാന പൊടി, പഞ്ചസാര എന്നിവ ചേർത്ത ഹൽവയും, മധുരം കഴിക്കാത്തവർക്കായി പഴം, പനം കരിപ്പട്ടി, അരിമാവ് എന്നിവയിൽ ഉണ്ടാക്കിയ ഹൽവയും, റോബസ്റ്റ പഴം, പിസ്താ, പാൽ എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹൽവയും, പാളയംതോടൻ, കാഷ് നട്ട്, ഡ്രൈ ഫ്രൂട്ട് എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹൽവയും, ബനാനയും , ചക്കയും കൊണ്ട് മിക്സ് ചെയ്ത ഹൽവയും വരെ വാഴ മഹോത്സവത്തിൽ ലഭ്യമാണ്.
വാഴനാരിൽ നിന്നും ഫൈബർ ഉത്പന്നങ്ങൾ

വാഴത്തണ്ടിന്റെ മുകൾഭാഗവും, താഴ്ഭാഗവും വെട്ടിയ ശേഷം രണ്ടാം പോള മുതൽ വാഴപ്പിണ്ടി വരുന്ന പോളയിൽ നിന്നും വരെ ലഭിക്കുന്ന ഫൈബറിന് കിലോക്ക് 300 മുതൽ 500 രൂപ വരെ വില ലഭിക്കും. ഈ ഫൈബർ ഉപയോഗിച്ച് ബനാന ഫൈബർ തലയിണ, ബനാന ഫൈബർ മെത്ത, ചവിട്ട് മെത്ത, ഡൈനിംഗ് ടേബിൽ മാറ്റ്, തൊപ്പി, ക്ലോത്ത്, സാരി എന്നിവ നിർമ്മിക്കാനാകും.

ഇതിനുള്ള പരിശീലനം നൽകുന്ന കേന്ദ്ര സർക്കാരിന്റെ കീഴിൽ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി കമ്മീഷന്റെ സ്റ്റാളിൽ തൽസമയ നിർമ്മാണവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പുതിയ തൊഴിൽ സംരംഭകർക്ക് ഇവിടെ നിന്നും പരിശീലനവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471- 2590 268 എന്ന നമ്പരിൽ ബന്ധപ്പെടാം.

തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തില്‍ സിസ്സയുടെയും കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ വാഴ മഹോത്സവം ബുധനാഴ്ച സമാപിക്കും.

NBF crowd-nbf-national-banana-festival-visited-Kalliyoor-blivenews.com

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Vallakkadavu , bridge , Kerala State Human Rights Commission , acting chairperson, Thiruvananthapuram, new bridge, govt , permission, P Mohanadas, kerala assembly, cabinet, decision, 

വള്ളക്കടവിൽ പുതിയ പാലം; സ്വപ്നം യാഥാർഥ്യമാകുന്നു

banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event, NBF , Union Minster for Agriculture , inauguration, Radha Mohan Singh, National Banana Festival 2018 , Thiruvananthapuram, Kerala, Suresh Gopi, National Banana Festival , Feb National Banana Festival 2018, February 17 , CISSA, Vellayani temple ground , Kalliyoor Grama Panchayat , big national level event ,organized,rural village,NBF 2018 ,participation ,esearch organizations, academic institutions , renowned scientists ,Suresh Gopi, Thiruvananthapuram,

വാഴയുടെ മൂല്യവർധിത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: കൃഷി മന്ത്രി