NDA, TDP, quits, no-confidence motion, Modi govt, Telugu Desam Party, AP Reorganisation Act, Naidu,   
in ,

മോഡി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ ഭീഷണി; തെലുങ്കുദേശം എന്‍.ഡി.എ. വിട്ടു

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് തെലുങ്കുദേശം പാര്‍ട്ടി ( ടി.ഡി.പി ) എന്‍.ഡി.എ. ( NDA ) സഖ്യം വിട്ടു. ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ. സഖ്യം ഉപേക്ഷിച്ചത്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ടി.ഡി.പി എന്നിവര്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.

നേരത്തെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നായിരുന്നു സൂചന. എന്നാൽ പിന്നീട് സ്വന്തം നിലയില്‍ നോട്ടീസ് നല്‍കാന്‍ ടി.ഡി.പി തീരുമാനിക്കുകയായിരുന്നു.

ഏത് പാര്‍ട്ടി അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പിന്തുണക്കുമെന്ന് ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രബാബു നായിഡു അടക്കമുള്ള ടിഡിപി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ നേരത്തെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

അതേസമയം, തെലുഗുദേശം പാര്‍ട്ടിയിലെ എം.പിയെ കാണാന്‍ താന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രിയും ബി.ജെ.പി നേതാവുമായ പീയുഷ് ഗോയല്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച വിവിധ പാര്‍ട്ടിയിലെ എം.പിമാരുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും എന്നാല്‍ ടി.ഡി.പിയിലെ ആരും തന്നെ താനുമായുള്ള കൂടിക്കാഴ്ച ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്ധ്രപ്രദേശിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് നേരത്തെ തന്നെ മോഡി മന്ത്രിസഭയിലെ ടിഡിപി പ്രതിനിധികളായിരുന്ന അശോക് ഗജപതി രാജുവും വൈഎസ് ചൗധരിയും രാജി വച്ചിരുന്നു.

അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കണമെങ്കില്‍ കുറഞ്ഞത് 50 അംഗങ്ങളുടെയെങ്കിലും പിന്തുണ ആവശ്യമാണ്. നിലവില്‍ ടി.ഡി.പിക്ക് ലോക്‌സഭയിൽ 16 അംഗങ്ങളും രാജ്യസഭയിൽ 6 അംഗങ്ങളുമുണ്ട്.

അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാ ദള്‍, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെ ടി.ഡി.പി സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 48, തൃണമൂല്‍ കോണ്‍ഗ്രസിന് 34, ബി.ജെ.ഡിക്ക് 20 എന്നിങ്ങനെയാണ് ലോക്‌സഭയിലെ കക്ഷിനില.

2014-ല്‍ അധികാരത്തിലേറിയ ശേഷം മോഡി സര്‍ക്കാര്‍ നേരിടുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്. നിലവിലെ സാഹചര്യത്തില്‍ 315 അംഗങ്ങളുടെ പിന്തുണയുള്ള എന്‍.ഡി.എ സര്‍ക്കാരിന് അവിശ്വാസ പ്രമേയം ഭീഷണിയാവില്ലെന്നാണ് വിലയിരുത്തൽ.

എന്നാല്‍ സ്വന്തം മുന്നണിയിൽ അംഗമായിരുന്ന ഒരു പാര്‍ട്ടിയില്‍ നിന്ന് തന്നെ അവിശ്വാസ പ്രമേയ ഭീഷണി ഉണ്ടായത് ബി.ജെ.പിക്ക് നേരിട്ട കനത്ത തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനമിറക്കുന്നത് ഹൈക്കോടതി തടഞ്ഞു

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം: നിലപാടുമായി ഗതാഗത മന്ത്രിയും മുൻ മന്ത്രിയും