Nedumangad Dist: Hospital, Various projects,Inauguration, minister, K T Jaleel, facilities, Nedumangad hospital, dialysis centre, renovated operation theatre, ophthalmic operation theatre, digital x-ray unit, HLL lab, medical laboratory service, Power Laundry and Jan Oushadhi medical store , Govt hospitals,
in

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എട്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സർക്കാർ ആശുപത്രികളെ (Govt hospitals) ശാക്തീകരിച്ചാൽ മാത്രമേ സ്വകാര്യമേഖലയിലെ ചൂഷണം തടയാനാകൂ എന്ന് തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീൽ (K T Jaleel) അഭിപ്രായപ്പെട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ (Nedumangad Dist: Hospital) സമഗ്രവികസനത്തിനുള്ള എട്ടു പദ്ധതികളുടെ ( projects) ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യരുടെ ആഗ്രഹത്തെയാണ് സ്വകാര്യ ആശുപത്രികൾ ചൂഷണം ചെയ്യുന്നതെന്നും ഓരോ സേവനത്തിനും എത്ര തുകയാണ് ഈടാക്കുന്നതെന്നു പോലും ജനങ്ങൾക്ക് അറിയാനാവാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ ആശുപത്രികളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി നിലവാരമുയർത്താനാണ് സർക്കാർ ‘ആർദ്രം’ പദ്ധതി നടപ്പാക്കിവരുന്നതെന്നും ഈ സർക്കാർ വന്നശേഷം ഏറ്റവുമധികം തസ്തിക സൃഷ്ടിച്ചത് ആരോഗ്യമേഖലയിലാണെന്നും മന്ത്രി വ്യക്തമാക്കി.

ഡോക്ടർമാരുടേയും പാരാ മെഡിക്കൽ ജീവനക്കാരുടേയുമുൾപ്പെടെയുള്ള കുറവ് ഒരു പരിധിവരെ പരിഹരിക്കാനായിട്ടുണ്ടെന്നും ഇതിനൊപ്പം തദ്ദേശസ്ഥാപനങ്ങളും പദ്ധതിവിഹിതത്തിൽ നിന്നുള്ള തുക വിനിയോഗിച്ച് അവരുടെ ചുമതലയിലുള്ള ആശുപത്രികളിൽ ഡോക്ടർമാരെയുൾപ്പെടെ നിയമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

സർക്കാർ ആശുപത്രികളെ ഇനിയും മുന്നോട്ടു കൊണ്ടുവരണമെന്നും ആശുപത്രികളുടെ നവീകരണത്തിനും സൗകര്യങ്ങളൊരുക്കാനുമുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങൾ ശ്രദ്ധേയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നവീകരിച്ച ഓപ്പറേഷൻ തീയേറ്റർ, നേത്ര വിഭാഗം ഓപ്പറേഷൻ തീയേറ്റർ, ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ്, ആർ.ജി.സി.ബി ലാബ്, പവർ ലോൺട്രി എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. 11 യൂണിറ്റുകൾ അടങ്ങിയ ഡയാലിസിസ് സെൻററിന്റെ ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ നിർവ്വഹിച്ചു.

എച്ച്.എൽ.എൽ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ഷൈലജാ ബീഗവും ജൻ ഔഷധി മെഡിക്കൽ സ്‌റ്റോറിന്റെ ഉദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവനും നിർവ്വഹിച്ചു.

രണ്ടുവർഷത്തിനിടെ എട്ടുകോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നെടുമങ്ങാട് ആശുപത്രിയിൽ നടപ്പാക്കിയതെന്നും ആശുപത്രിയിൽ മൂന്നുകോടി രൂപ ചെലവിൽ പുതിയ മന്ദിരത്തിന്റെ നിർമാണത്തിന് നടപടികൾ കൈക്കൊണ്ടുവരികയാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

Kerala, women, cricket, Nagaland, historical victory, 2 runs, all out, BCCI ,Under 19 ,women's cricket , ,one innings , Friday,Nagaland Under-19 women's cricket team,two runs , 17 overs , BCCI Women's Under-19 One-Day League,Knockout Tournament , JKC college ground, Guntur, scored , bat, opener ,Menka ,faced, 18 deliveries, innings,bowled, Kerala's opening bowler ,Aleena Surendran,

ആദ്യ പന്തിൽ തന്നെ കേരള വനിതകൾക്ക് ചരിത്ര വിജയം