നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട

Nedumbassery airport , Cochin, foreign currency, seized, customs authorities, Thrissur, Afghan national, Delhi airport, 

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ( Nedumbassery airport ) വീണ്ടും വിദേശ കറന്‍സി വേട്ട. ഇന്ന് പുലര്‍ച്ചെ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.30 കോടി രൂപ മൂല്യമുള്ള വിദേശ കറന്‍സി അധികൃതർ പിടിച്ചെടുത്തു.

വിദേശ കറന്‍സിയുമായി എത്തിയ തൃശൂർ മാള സ്വദേശി വിഷ്‌ണുവിനെ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഷാര്‍ജയിലേക്ക്‌ പോകാനായി എത്തിയ വിഷ്‌ണുവിന്റെ ബാഗേജില്‍ നിന്നാണ്‌ കറൻസി പിടിച്ചെടുത്തത്. പതിവ് പരിശോധനക്കിടെയാണ് ബാഗേജില്‍ രഹസ്യമായി സൂക്ഷിച്ച കറന്‍സി കസ്റ്റംസ് കണ്ടെത്തിയത്.

ഇന്നലെ 10.86 കോടി രൂപ മൂല്യമുള്ള വിദേശ കറന്‍സി അഫ്‌ഗാന്‍ സ്വദേശിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഡൽഹിയിൽ നിന്ന് വിമാനത്തിൽ കയറിയ യൂസഫ് മുഹമ്മദ് സിദ്ദിഖ് ആണ് ഇന്നലെ പിടിയിലായത്.

യന്ത്രത്തകരാറു മൂലം സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരെ മാറ്റുവാനുള്ള പരിശോധനയ്ക്കിടെ യാദൃശ്ചികമായാണ് അധികൃതർ കറൻസികൾ പിടികൂടിയത്. രാജ്യത്തെ ഒരു വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ കറൻസി വേട്ടകളിലൊന്നാണ് ഇന്നലെ നടന്നതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

തുടര്‍ച്ചയായി വിദേശകറന്‍സികള്‍ പിടികൂടിയതോടെ കസ്‌റ്റംസ്‌ നിരീക്ഷണം കൂടുതൽ ഊർജ്ജിതമാക്കി. തുടർച്ചയായി രണ്ടാം ദിവസവും വന്‍തുകയുടെ വിദേശ കറന്‍സി പിടികൂടിയതോടെ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം ശക്തമാക്കാന്‍ തീരുമാനിച്ചതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Monsoon threat , Kerala, Kozhikode, land slide, heavy rain, educational institutions, holiday, district collector, death, missing, houses, road, block,

ജനജീവിതം താറുമാറാക്കി കാലവര്‍ഷം തുടരുന്നു, കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

Kerala trawling ban, fish, chemicals, formalin ,ammonia, other states, Karnataka, Gujarat, Andra Pradesh, lobby, coastal area, Tamil Nadu, boats, net, health issues, fishermen,

കേരളത്തിലെ ട്രോളിംഗ്​ നിരോധനം; മുതലെടുപ്പുമായി അന്യ സംസ്ഥാന മത്സ്യ ലോബി