വിമാനമല്ല, സ്വാതന്ത്ര്യമാണ് വേണ്ടത് – ജമ്മു കശ്‍മീർ ഗവർണർക്ക് മറുപടിയുമായി രാഹുൽ ഗാന്ധി 

കാര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടാൻ കശ്‍മീരിലേക്ക് വരാനുള്ള വിമാനം അയച്ചുതരാൻ തയ്യാറാണെന്ന് പരിഹസിച്ച ഗവർണർ സത്യപാൽ മാലിക്കിന് തക്ക മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിമാനമല്ല കശ്‍മീരിൽ സ്വതന്ത്രമായി സഞ്ചരിക്കാനും അവിടത്തെ ആളുകളുമായി സംവദിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നൽകേണ്ടതെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

രാഹുൽ ഗാന്ധി കശ്‍മീർ സന്ദർശിക്കണമെന്നും കാര്യങ്ങൾ നേരിട്ട് കണ്ടറിയണമെന്നും അതിനായി വിമാനം അയയ്ക്കാൻ തയ്യാറാണെന്നും ഗവർണർ പറഞ്ഞിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്നും  ഉത്തമ ബോധ്യത്തോടെ വേണം സംസാരിക്കാനെന്നും ഗവർണർ അഭിപ്രായപ്പെട്ടിരുന്നു. അതിനുള്ള മറുപടിയായാണ് വിമാനമല്ല, സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ട്വിറ്ററിൽ കുറിച്ചത്.

കശ്‍മീർ സന്ദർശിക്കാനുള്ള ക്ഷണം സന്തോഷപൂർവം സ്വീകരിക്കുന്നതായി രാഹുൽ ട്വീറ്റ് ചെയ്തു.  പ്രതിപക്ഷ നേതാക്കളോടൊപ്പം കശ്മീർ സന്ദർശിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. അതിനായി വിമാനം അയച്ചുതരേണ്ടതില്ല. അവിടെ സ്വതന്ത്രമായി സഞ്ചരിക്കാനും ആളുകളുമായി, മുഖ്യധാര രാഷ്ട്രീയ നേതാക്കളുമായി, അവിടെ നിലയുറപ്പിച്ചിട്ടുള്ള സൈനികരുമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശശി തരൂരിന് അറസ്റ്റ് വാറണ്ട്

കുട്ടനാടിന്‍റെ പ്രശ്‌നങ്ങള്‍ അറിയാവുന്നവരെ മാത്രമേ പാക്കേജിന്‍റെ നടത്തിപ്പ് ചുമതല ഏൽപ്പിക്കാവൂ