Neelakurinji , Munnar , Kerala, tourism, Save Kurinji Campaign Council,
in , ,

നമ്മുടെ സ്വന്തം നീലക്കുറിഞ്ഞികൾ വീണ്ടും പൂത്തുലയവെ

ഒരു വ്യാഴവട്ടക്കാലം ദൈർഘ്യമേറിയ കാത്തിരിപ്പ് പരിസമാപ്തിയിലെത്തുന്നു. മിഴികളും ഹൃദയങ്ങളും ഒരേ ദിശയിലേക്ക്, ആനന്ദത്തിലേക്ക് ചുവട്‌ വയ്ക്കാനൊരുങ്ങുന്നു. കാലഘട്ടങ്ങളെ അതിജീവിച്ച പ്രണയസാഫല്യമാണിതെന്ന് വർണിച്ചാലും അത് അനുയോജ്യമാകുക തന്നെ ചെയ്യും. ഒരിക്കൽ കണ്ടുപോയവരിൽ ആർക്കും ഇവളെ പ്രണയിക്കുവാതിരിക്കാൻ കഴിയില്ല എന്നത് തന്നെയാണ് അത്തരം പ്രയോഗങ്ങളെ പ്രാപ്യമാക്കുന്നത്. കാതങ്ങൾക്കകലെ നിന്ന് പോലും 12 വർഷത്തിലൊരിക്കൽ സഞ്ചാരികൾ കേരള മണ്ണിലെത്തുന്നത് തൻറെ പ്രണയിനിയെ ഒരു നോക്ക് കാണുവാനാണ്, അവളുടെ അഴക് നൽകുന്ന ലഹരി നുകരുവാനാണ്. നമ്മുടെ പ്രൗഢിയാണവൾ. സ്വകാര്യ അഹങ്കാരമാണ്. അവളാണ് മൂന്നാറിൻറെ മലനിരകളിൽ പ്രൗഢിയോടെഏതൊരു സഞ്ചാരിക്കും സ്വീകരണമൊരുക്കാനെത്തുന്ന നീലക്കുറിഞ്ഞി ( Neelakurinji ).

മൂന്നാറിനെ ഉദ്യാനമാക്കി നീലക്കുറിഞ്ഞികൾ

രാജ്യത്ത് നീലക്കുറിഞ്ഞി പൂത്തുലയുന്ന മുഖ്യ കേന്ദ്രങ്ങളിലൊന്നാണ് മൂന്നാർ. 12 വർഷത്തിലൊരിക്കൽ പൂത്തുലയുന്നവെന്ന സവിശേഷത തന്നെയാണ് ലോക സഞ്ചാരികളുടെ ശ്രദ്ധ ഇവിടേയ്ക്ക് പതിക്കുവാൻ കാരണമാകുന്നത്. മൂന്നാറിലെ മലനിരകളിൽ 3000 ഹെക്ടറോളം ഇവ പടർന്നു കാണപ്പെടും എന്നതും കൗതുകകരമാകുകയും അത്രമേൽ ആകർഷകമാകുകയും ചെയ്യുന്നു.

30 മുതൽ 60 സെ മീ ഉയരത്തിലായിരിക്കും ഇവ കാണപ്പെടുന്നത്. ദക്ഷിണേന്ത്യൻ ടൂറിസത്തിൻറെ സുവർണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കാലയളവ് ഈ വർഷം ജൂലൈ അവസാനത്തോടെ ആരംഭിച്ച് ഒക്ടോബർ വരെ തുടരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേരളം സന്ദർശിക്കുവാൻ വിനോദ സഞ്ചാരികൾക്ക് ഇതിനേക്കാൾ അനുയോജ്യമായ കാലം വേറെയുണ്ടാകില്ലെന്നാണ് ടൂറിസം വകുപ്പും നിർദേശിക്കുന്നത്.

സവിശേഷതകളുമായി നീലക്കുറിഞ്ഞികൾ

ആഗോളതലത്തിൽ കേരളത്തെ ശ്രദ്ധേയമാക്കുന്ന നീലക്കുറിഞ്ഞി ഇത്തവണ ലോൺലി പ്ലാനറ്റ് പുറത്തിറക്കിയ പട്ടികയിൽ നമുക്ക് മുഖ്യ സ്ഥാനവും നേടിത്തന്നു. 2018-ൽ ഏഷ്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് പശ്ചിമ ഘട്ടത്തിന് ലഭ്യമായിരിക്കുന്നത്.

ലോകമെമ്പാടും 450 വൈവിധ്യങ്ങളുള്ള ‘സ്ട്രോബിലാന്തസ്’ എന്ന വിഭാഗത്തിലാണ് നീലക്കുറിഞ്ഞി ഉൾപ്പെടുന്നത്. ഇവയിൽ 146 ഇനം ഇന്ത്യയിലുണ്ടെന്നും അവയിൽ തന്നെ 43 ഇനം കേരളത്തിലാണെന്നും വിവിധ പഠനങ്ങളിലൂടെ ഇതിനോടകം വെളിപ്പെട്ട് കഴിഞ്ഞു.

2006-ൽ പൂവിട്ടതിൻറെ തുടർച്ചയായിട്ടാണ് 2018-ൽ മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി വസന്തം സംഭവിക്കാൻ പോകുന്നതെന്നും സമാനമായ മറ്റൊരു രീതിയിൽ 2014-ൽ നീലക്കുറിഞ്ഞി വിരിഞ്ഞിരുന്നുവെന്നും മാധ്യമപ്രവർത്തകൻ കൂടിയായ മൂന്നാർ സ്വദേശി പ്രസാദ് അമ്പാട്ട് അഭിപ്രായപ്പെടുന്നു.

നോട്ടമെത്തുന്നിടത്തോളം കാഴ്ചയുടെ വിസ്മയം സൃഷ്ടിക്കുന്നതിന് പുറമെ ചിത്രശലഭങ്ങൾ, തേനീച്ചകൾ എന്നിവയ്‌ക്കെല്ലാം ഉത്സവകാലം തീർക്കുക കൂടിയാണ് ഈ പർപ്പിൾ നിറത്തിലെ പൂവ്. 15 വർഷത്തോളം കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കാൻ കഴിയുന്ന തേൻ ഇവ ഉത്പാദിപ്പിക്കുന്നുവെന്നും അതിൽ ഔഷധ ഗുണമുണ്ടാകുമെന്നും ‘സേവ് കുറിഞ്ഞി ക്യാമ്പയിൻ കൗൺസിൽ’ എന്ന സന്നദ്ധ സംഘടനയുടെ ചീഫ് കോർഡിനേറ്റർ ജി രാജ്‌കുമാർ അഭിപ്രായപ്പെടുന്നു.

ടൂറിസത്തിൽ നീലക്കുറിഞ്ഞിയുടെ പ്രാധാന്യം

കാലങ്ങൾ താണ്ടി നീലക്കുറിഞ്ഞി വീണ്ടും തളിരിടുമ്പോൾ ആസ്വാദനവും കവിഭാവനയുമെല്ലാം മാറ്റി നിർത്തിയാൽ ടൂറിസം മേഖലയുടെ അന്താരാഷ്ട്ര തലത്തിലേക്കുള്ള വളർച്ചയാണ് മുഖ്യ വിഷയമാകുന്നത്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ഏകദേശം ഒരു മില്യൺ സന്ദർശകർ ഇവിടേക്ക് വന്നെത്തുമെന്ന് ദേവികുളം ഫോറെസ്റ് റേഞ്ച് ഓഫീസർ ലക്ഷ്മി രാജേശ്വരി പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

നീലക്കുറിഞ്ഞി പ്രധാനമായും കാണപ്പെടുന്ന ഇരവികുളം നാഷണൽ പാർക്കിൻറെ ഭാഗമാണ് ദേവികുളം. സർക്കാർ തലത്തിലും നീലക്കുറിഞ്ഞിയിലൂടെ കൈവരുന്ന അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുവാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ടൂറിസ്റ്റുകളുടെ വരവിൽ ക്രമാതീതമായ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ ഇരവികുളം നാഷണൽ പാർക്കിൻറെ സംരക്ഷണത്തിനായി ടൂറിസ്റ്റുകളുടെ എണ്ണം, ചിലവഴിക്കുന്ന സമയം എന്നിവയിൽ നിയന്ത്രണം വരുത്തുകയുൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. മാലിന്യ നിർമ്മാർജനം,ടൂറിസ്റ്റുകൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ സൂചിപ്പിച്ചു.

കാഴ്ചയ്ക്ക് ആകർഷണീയത പകരുവാൻ ഏറെ അനുയോജ്യം പൂക്കൾ കൂട്ടത്തോടെ നിൽക്കുമ്പോഴാണ്. ഒരെണ്ണം മാത്രമെടുത്ത് നോക്കിയാൽ അത്ര മനോഹാരിതയും ലഭിക്കാത്ത നീലക്കുറിഞ്ഞി പൂക്കൾ ആയിരക്കണക്കിന് പൂത്തുലഞ്ഞ് നിൽക്കുമ്പോൾ ഹിമാലയത്തിലെ പൂക്കളുടെ താഴ്വരയെ അനുസ്മരിപ്പിക്കുന്ന അനുഭൂതിയാകും കാഴ്ചക്കാരന് ലഭ്യമാകുക എന്ന കാര്യത്തിൽ സംശയമില്ല.

നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിരയും മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സവും സന്ദർശകരുടെ വരവിലുള്ള വർദ്ധനവ് മുൻ കാലങ്ങളിൽ നമുക്ക് കാട്ടിത്തന്നതാണ്.

മനുഷ്യ ജീവിതത്തിൻറെ പരമമായ ലക്ഷ്യം സന്തോഷമാണെന്നിരിക്കെ ജീവിത സമ്മർദ്ദം ഏറി വരുന്ന ഈ സാഹചര്യത്തിൽ പ്രായഭേദമന്യേ ഏവരും മാനസിക സംഘർഷം അനുഭവിക്കുന്നു. പ്രതിസന്ധികളെ കുറച്ച് നേരത്തേക്കെങ്കിലും മറക്കുവാനോ അവയെ നേരിടാനുള്ള ആത്മവിശ്വാസം ലഭ്യമാക്കുവാനോ ഏറ്റവും അനുയോജ്യമായ അത്യപൂർവ്വമായി മാത്രം ലഭിക്കുന്ന അവസരമാണിത്.

Neelakurinji , Munnar , Kerala, tourism, Save Kurinji Campaign Council,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Good vs Evil, hero, villain , films, books, artists, MT Vasudevan Nair, Mani Ratnam , Ravan, Asura, Deva, Mahabharat, Ramayanam, Valmiki , Chanthu, 

നായക-പ്രതിനായക സങ്കൽപ്പങ്ങൾ പൊളിച്ചെഴുതപ്പെടുമ്പോൾ

Ramayana , Karkidakam , political parties, Kerala, Rama, Gandhiji, Vivekananda Swami, temples, BJP, RSS, CPM, Congress, devotees, religion, India, religious leaders, sound pollution,

രാമായണ പാരായണവുമായി കള്ള കർക്കിടകം വന്നെത്തുമ്പോൾ