NOC, Munnar, houses, construction, Revenue minister, E Chandrasekharan, Neelakurinji sanctuary, Kurinji , Munnar,cabinet meeting,eucalyptus ,  local people, areas, 
in , ,

നീലക്കുറിഞ്ഞി ദേശീയോദ്യാനം: വിസ്തൃതി കുറക്കില്ല; ജനവാസമേഖലയെ ഒഴിവാക്കി

തിരുവനന്തപുരം: മൂന്നാറിലെ വിവാദ വിഷയമായ നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ ( Neelakurinji sanctuary ) മന്ത്രിസഭ പുതിയ തീരുമാനം കൈക്കൊണ്ടു. ദേശീയോദ്യാനത്തിന്റെ വിസ്തൃതി കുറക്കേണ്ടെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അതേസമയം ജനവാസമേഖലയെ ഒഴിവാക്കാനും തീരുമാനമായി. ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. എന്നാൽ പട്ടയമുള്ള ആളുകളെ കുടിയൊഴിപ്പിക്കില്ല. ജനവാസമില്ലാത്ത മേഖലയില്‍ നിന്ന് നീലക്കുറിഞ്ഞി ഉദ്യാനത്തിലേയ്ക്ക് ഭൂമി കൂട്ടിച്ചേര്‍ക്കും.

പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിക്കാനുള്ള ചട്ടങ്ങളിൽ ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ചട്ടങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിക്കൊണ്ട് ഈ മേഖലയിലുള്ള യൂക്കാലി, കാറ്റാടി മരങ്ങള്‍ മുറിച്ചു മാറ്റും. ഇനി ഇവ നട്ടു പിടിപ്പിക്കാന്‍ പാടില്ലെന്നാണ് തീരുമാനം. മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ റിപ്പോര്‍ട്ടിലാണ് മാറ്റങ്ങള്‍ വരുത്തിയത്.

യൂക്കാലിപ്റ്റസ്, കാറ്റാടി എന്നിവയുടെ അനധികൃത കൃഷിക്കു വേണ്ടിയാണ് കണ്ണൻ ദേവൻ മലനിരകളിലും ഏലമലക്കാടുകളിലും ഏറ്റവും കൂടുതൽ ഭൂമി കയ്യേറിയിരിക്കുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

വൻ തോതിൽ വെള്ളം ഊറ്റുന്ന യൂക്കാലിപ്റ്റസ്, കാറ്റാടി മരങ്ങൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതു പരിഗണിച്ചാണ് കയ്യേറ്റ ഭൂമിയിലെ ഈ മരങ്ങൾ മുറിക്കുവാൻ തീരുമാനിച്ചത്. കുറിഞ്ഞി ഉദ്യാനം, അനുബന്ധപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇതു നടപ്പാക്കുക.

സർക്കാർ ഭൂമിയിലെ യൂക്കാലിപ്റ്റസ്, കാറ്റാടി മരങ്ങൾ മുറിക്കുന്നതിന് പുറമെ പട്ടയഭൂമിയിലെ ഇത്തരം മരങ്ങളും മുറിക്കാൻ കർഷകരോട് ആവശ്യപ്പെടും.

നീലക്കുറിഞ്ഞി വ്യാപകമായി പൂക്കുന്ന 3200 ഹെക്ടര്‍ പ്രദേശം ഉള്‍പ്പെടുത്തി 2006-ലാണ് നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി കേരളത്തില്‍ ആദ്യമായി പ്രഖ്യാപിച്ച സംരക്ഷിത മേഖലയായി ഈ ഉദ്യാനത്തെ പ്രഖ്യാപിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Artificial sweeteners , obesity ,diabetes,study, result, sugar, tea, sweets, cake, ice cream, health, new study,warns , heart, rats, research, 

മധുരപ്രേമികൾ ശ്രദ്ധിക്കുക; കൃത്രിമ മധുരത്തെ പറ്റി ഇതാ വീണ്ടും ചില പഠന ഫലങ്ങൾ

Varapuzha death , Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister,

വരാപ്പുഴ കസ്റ്റഡിമരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രി