Neerali, new trailer, Mohanlal, birthday, film, facebook, suspense, thriller, song, Nadia, Parvati, 
in , ,

സാറൊക്കെ വേറെ ലെവലാ സാറേ..നീരാളിയുടെ കിടിലം ട്രെയിലറുമായി ലാൽ

അത്യന്തം ആകാംക്ഷയും പ്രതീക്ഷയും കൂട്ടിയിണക്കിക്കൊണ്ട് നീരാളിയുടെ ( Neerali ) കിടിലൻ ട്രെയിലർ. ആക്ഷനും കോമഡിയും സമാസമം ഒത്തുചേർന്ന ട്രെയിലർ ആരാധകരെ തൃപ്തിപ്പെടുത്തുമെന്നത് നിസംശയം. തന്റെ 58-മത്തെ ജന്മദിനമായ ഇന്ന് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.

ചിത്രം കാണുവാനായി പ്രേരിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ട്രെയിലർ ചിത്രത്തിന്റെ വിജയത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഒരു സ്‌റ്റൈലൈസ്ഡ് ത്രില്ലറായ ഈ ചിത്രത്തിൽ മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്.

33 വർഷത്തെ ഇടവേളയ്ക്കു ശേഷം നദിയാ മൊയ്തു-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ജൂൺ 14-ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിനായി ആരാധകർ ആയിരം കണ്ണുമായി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചിത്രീകരണത്തിലുടനീളം രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച ഈ ചിത്രത്തിൻറെ പ്രമേയത്തെക്കുറിച്ച് അണിയറപ്രവർത്തകർ അധികമൊന്നും വ്യക്തമാക്കിയിട്ടില്ല. സുപ്രസിദ്ധ ഗായിക ശ്രേയാ ഘോഷാലുമൊത്ത് മോഹൻലാൽ പാടുന്ന ഗാനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

ദസ്തോല, എസ് ആർ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമയുടെ ആദ്യ മലയാള ചിത്രമാണിത്. സംവിധായകനു പുറമെ പ്രധാന അണിയറ പ്രവർത്തകരും ബോളിവുഡിൽ നിന്നുള്ളവരാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.

പാർവതി നായർ, നാസർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മൂൺഷോട്ട് എൻറർടെയിൻമെൻറിൻറെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാജു തോമസാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Aluva, Janaseva Sisubhavan ,government, take over ,abandoned childeren, protests , social justice dept, Janaseva ,Sisubhavan,

ആലുവ ജനസേവ ശിശു ഭവന്‍: ഏറ്റെടുക്കൽ നടപടിയിൽ വിശദീകരണവുമായി സാമൂഹ്യനീതി വകുപ്പ്

Nipah, virus, bat, Bhopal, fake news, health , technologists, social media, internet, awareness, death, patients. doctor,  Nipah, virus, well, bats, KK Shylaja, nurse, death,  scare, death, hospital, precautions, instructions, 

കിണറ്റിൽ വവ്വാൽ; നിപ വൈറസിനെ പറ്റി സുപ്രധാന വെളിപ്പെടുത്തലുമായി മന്ത്രി