നെഹ്റു ട്രോഫി വള്ളം കളി: അല്ലു അര്‍ജ്ജുൻ എത്തും 

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയ്ക്ക് ആവേശം പകരാന്‍ പ്രശസ്ത  തെന്നിന്ത്യന്‍ താരം അല്ലു അര്‍ജ്ജുന്‍ എത്തും. ഒരു മലയാള സിനിമയില്‍ പോലും അഭിനയിക്കാതെ മലയാളികളുടെ ആരാധനാപാത്രമായ അല്ലു അര്‍ജ്ജുന്‍ ഭാര്യ സ്നേഹ റെഡ്ഡിയോടൊപ്പമാണ് ആലപ്പുഴയില്‍ എത്തുന്നത്.

നവംബര്‍ 10 ശനിയാഴ്ച കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര ടൂറിസം മന്ത്രി  അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന ധനമന്ത്രി തോമസ് ഐസക്, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പൊതുമരാമത്ത് മന്ത്രി  ജി സുധാകരന്‍, സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, ടൂറിസം ഡയറക്ടര്‍  പി ബാല കിരണ്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തുഴക്കാര്‍ക്കും കാണികള്‍ക്കും ആവേശം പകരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ടീമും എത്തുന്നുണ്ട്.

ശനിയാഴ്ച രാവിലെ ഭാര്യ സ്നേഹ റെഡ്ഡിയോടൊത്ത് നെടുമ്പാശ്ശേരിയില്‍ വരുന്ന അല്ലു അര്‍ജ്ജുന്‍ നേരെ ആലപ്പുഴയിലേക്ക് പോകും. ലേക്ക് പാലസ് റിസോര്‍ട്ടില്‍ വിശ്രമിക്കുന്ന അദ്ദേഹം 2 മണിയ്ക്ക് വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

തെലുഗു ഭാഷയിലെ ടീനേജ് ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയതോടെയാണ് അല്ലു അര്‍ജ്ജുന്‍ ഇവിടെ തരംഗമായി മാറിയത്. ബാലതാരമായി തെലുഗു സിനിമയിലെത്തിയ അല്ലു അര്‍ജ്ജുന്‍റെ ആര്യ എന്ന ചിത്രം തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

സാധാരണ ആഗസ്റ്റ് മാസത്തിലെ രണ്‍ണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളം കളി സ്ഥിരമായി നടന്നു വരുന്നത്. എന്നാല്‍ കേരളത്തിലെ പ്രളയം കണക്കിലെടുത്ത് സൗകര്യപ്രദമായ സമയത്തേക്ക് മത്സരം മാറ്റി വയ്ക്കുകയായിരുന്നു. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് ശനിയാഴ്ച രാവിലെ തുടങ്ങും. ചുണ്ടന്‍ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ഫൈനല്‍ മത്സരങ്ങള്‍ രണ്‍ണ്ടു മണിക്കു ശേഷമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഡിസൈന്‍ സമ്മര്‍ സ്കൂള്‍: രജിസ്ട്രേഷന്‍ ശനിയാഴ്ച അവസാനിക്കും