Skill Connect
in

യുവപ്രതിഭകൾക്കായി സ്‌കില്‍ കണക്ട് മത്സരം

തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അതികായരായ നെറ്റ്‌വര്‍ക്ക്‌സ് സിസ്റ്റംസ് (Networkz Systems) കാമ്പസുകളില്‍ നിന്ന് മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുമായി നൂതനമായ മത്സരം നടത്തുന്നു. എഞ്ചിനീയറിംഗ്, പോളിടെക്‌നിക്, ആര്‍ട്‌സ്, സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

സ്‌കില്‍ കണക്ട് 2017 (Skill Connect 2017) എന്ന പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നെറ്റ് വര്‍ക്ക്‌സ് സിസ്റ്റം നടത്തിവരുന്ന മത്സരം വിവര സാങ്കേതിക രംഗത്തെ വളര്‍ന്നു വരുന്ന പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ളതാണ്. എഞ്ചിനീയറിംഗ്, പോളിടെക്‌നിക്, ആര്‍ട്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, ഇലക്ടോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & മെയ്ന്‍ടെനന്‍സ്, ബിസിഎ, എംസിഎ, ബി. കോം, ബി.എ, ബി എസ് സി തുടങ്ങിയ കോഴ്‌സുകളിലെ ഒന്നാം വര്‍ഷക്കാര്‍ മുതല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വരെ സ്‌കില്‍ കണക്ട് 2017 മത്സരത്തില്‍ പങ്കെടുക്കാം.

ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഓരോ കോളേജിലെയും 10% മത്സരാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ടത്തില്‍ പ്രവേശനം നല്‍കും. നെറ്റ്‌വര്‍ക്ക്‌സ് സിസ്റ്റംസ് ശാഖകളിലും ഓണ്‍ലൈനായുമാണ് രണ്ടാം ഘട്ട മത്സരം നടക്കുക. രണ്ടാം ഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. ഐ ടി, ഐ ടി ഇ എസ് മേഖലയിലെ ബിരുദധാരികള്‍ക്കും ബിരുദവിദ്യാര്‍ത്ഥികള്‍ക്കും വഴിത്തിരിവായി മാറാന്‍ പോകുന്ന ഒരു മത്സരമാണ് സ്‌കില്‍ കണക്ട് 2017.

സ്‌കില്‍ കണക്ട് 2017 വിജയിക്ക് 20,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കെല്ലാം 16000 രൂപയുടെ കോഴ്‌സ് വൗച്ചര്‍ സമ്മാനമായി നല്‍കുന്നുണ്ട്. സമ്മാനമായി കിട്ടുന്ന കോഴ്‌സ് വൗച്ചറുകള്‍ കേരളത്തിലോ തമിഴ്‌നാട്ടിലോ ഉള്ള നെറ്റ് വര്‍ക്ക്‌സ് സിസ്റ്റംസിന്റെ ഏതെങ്കിലും ശാഖയില്‍ നേരിട്ട് നല്‍കി ഐ ടി, ഐ ടി ഇ എസ് കോഴ്‌സുകളില്‍ ചേര്‍ന്ന് പഠനം നടത്താവുന്നതാണ്.

ഓരോ കോളേജിലെയും ടോപ് സ്‌കോറര്‍ക്ക് ഒരു റിസ്റ്റ് വാച്ച് സമ്മാനമായി നല്‍കും. കൂടാതെ കോളേജിന് ഉപഹാരമായി ട്രോഫിയും ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കോളേജുകള്‍ അവരുടെ കോളേജിന്റെ പേര്, ഡിപ്പാര്‍ട്‌മെന്റ്, മത്സരം നടത്താന്‍ ഉദ്ദേശിക്കുന്ന തീയ്യതി, സമയം എന്നിവ ഒക്ടോബര്‍ പതിനാറിനോ അതിനു മുന്‍പായോ mgrss@networkzsystems.com എന്ന ഐ ഡി യിലേക്ക് മെയില്‍ ചെയ്യേണ്ടതാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sathyan Anthikad ,Sreenivasan, fahadh

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു

നടിയെ ആക്രമിച്ച കേസ്; പോലീസിന് ഹൈക്കോടതിയുടെ വിമർശനം