Neuberg Anand Reference Laboratory,Kochi,   Neuberg Diagnostics, South-India, largest reference diagnostic lab, inaugurated,first lab , Kaloor Junction, lab,President, Secretary ,IMA,  Reference lab ,analytics, ,connected, Neuberg Analytics Center,Bangalore , test results, quality assurance systems, data analytics, ​​Kochi, Kerala
in

ന്യൂബെർഗ് ആനന്ദ് റഫറൻസ് ലബോറട്ടറി കേരളത്തിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സിന്റെ ഭാഗവും ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ റഫറൻസ് ഡയഗ്നോസ്റ്റിക് ലാബുമായ ന്യൂബർഗ് ആനന്ദ് റഫറൻസ് ലബോറട്ടറി ( Neuberg Anand Reference Laboratory ), കേരളത്തിലെ തങ്ങളുടെ ആദ്യ ലാബിന്റെ പ്രവർത്തനം കൊച്ചിയിലെ കലൂർ ജംഗ്ഷനിൽ ആരംഭിച്ചു.

ഐ എം എ കൊച്ചി പ്രസിഡന്റ്, സെക്രട്ടറിഎന്നിവരുടെ സാന്നിധ്യത്തിൽ കൊച്ചി മേയർ സൗമിനി ജെയിൻ ലാബ് ഉദ്ഘാടനം ചെയ്തു. പരിശോധനാ ഫലങ്ങൾ തടസ്സമില്ലാതെ കൈമാറ്റം ചെയ്യുന്നതിനായി ബാംഗ്ലൂരിലെ ന്യൂബെർഗ് അനലിറ്റിക്സ് സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ ലാബിൽ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ അനലിറ്റിക്സ്, ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ നവയുഗ സംവിധാനങ്ങളുണ്ട്.

സുഗമമായ ലഭ്യത, ചിലവ് ചുരുക്കൽ എന്നിവയ്ക്ക് പരിഗണന നൽകി മുൻനിര ഡയഗ്നോസ്റ്റിക് സാങ്കേതികത്വം അവതരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ന്യൂബെർഗ് ഡയഗണോസ്റ്റിക്സ് ചെയർമാൻ ഡോ. ജി എസ് കെ വേലു വ്യക്തമാക്കി.

കൊച്ചിയിലെ ന്യൂബർഗ് ആനന്ദ് റഫറൻസ് ലാബ് വഴി ഏറ്റവും പുതിയ ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ തദ്ദേശീയമാക്കുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, 12 മാസങ്ങൾക്കകം ലബോറട്ടറികളുടെ ഒരു ശൃംഖല കേരളത്തിലെ എല്ലാ ജില്ലകളെയും നഗരങ്ങളെയും ബന്ധിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

ദ്രുത ഗതിയിലുള്ള മാറ്റങ്ങൾക്ക് സെൻട്രൽ റഫറൻസ് ലബോറട്ടറിയുമായി തടസ്സമില്ലാതെ, വിശ്വാസയോഗ്യമായ ഏകീകരണം സാധ്യമാക്കുമെന്നും കേരളത്തിലുടനീളമുള്ള ഡോക്ടർമാരുമായി ആശയവിനിമയം നടത്തുമെന്നും പറഞ്ഞ അദ്ദേഹം, മെറ്റാബോളിക്‌സ്, പ്രോട്ടിയോമിക്സ്, ജീനോമിക്‌സ്, ഡിജിറ്റൽ പാത്തോളജി എന്നിങ്ങനെയുള്ള നവയുഗ ലബോറട്ടറി സംവിധാനങ്ങളിലും ന്യൂബെർഗ് ഗ്രൂപ്പ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വ്യക്തമാക്കി.

ആരോഗ്യ പരിപാലനത്തിൽ സുപ്രധാനമാണ് പ്രതിരോധ സംരക്ഷണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു. പര്യാപ്തമായ പ്രതിരോധ സംരക്ഷണത്തിന് ഡയഗ്നോസ്റ്റിക് ലാബ് സംവിധാനങ്ങൾ അനിവാര്യമാണെന്നും, നമ്മുടെ ആശുപത്രികൾക്കും ഡോക്ടർമാർക്കും തങ്ങളുടെ ചികിത്സാ ഇടപെടലുകൾ മെച്ചപ്പെടുത്തുന്നതിന് മികവുറ്റ ഡയഗ്നോസ്റ്റിക് സേവനങ്ങൾ വേണമെന്നും മേയർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പങ്കെടുത്ത ന്യൂബർഗ് ആനന്ദ് റഫറൻസ് ലബോറട്ടറി മെഡിക്കൽ ഡയറക്ടർ, ഡോ സുജയ് പ്രസാദ്, ചികിത്സായെപ്പോലെത്തന്നെ പ്രാധാന്യമേറിയതാണ് രോഗനിർണ്ണയമെന്ന് അഭിപ്രായപ്പെട്ടു.

വിശ്വാസ്യതയും വേഗതയുമാണ് രോഗിയെ സുഖപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, കൊച്ചിയിലെ തങ്ങളുടെ ഗ്രീൻ ഫിൽഡ് ലാബ് ആധുനിക ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾക്ക് പുറമെ ധാർമികവും സൗഹൃദ സമീപനവും പ്രദാനം ചെയ്ത് ജനങ്ങളെ സേവിക്കുമെന്ന് ഉറപ്പ് നൽകി.

തങ്ങളുടെ ലാബും മറ്റ് സംരംഭങ്ങളും അടുത്ത 12 മാസങ്ങൾക്കുള്ളിൽ രോഗങ്ങളെക്കുറിച്ച് വിശദവും പുരോഗമനപരവുമായ അനുമാനങ്ങളിലെത്തിച്ചേരാൻ ഡോക്ടർമാരെയും രോഗികളെയും പ്രാപ്തരാക്കുമെന്നും സുജയ് പ്രസാദ് വ്യക്തമാക്കി.

കൂടാതെ, ലബോറട്ടറി ജീവനക്കാർ, ഡോക്ടർമാർ എന്നിവർക്കിടയിൽ അവബോധം സൃഷ്ടിക്കാനായി തങ്ങൾ രൂപപ്പെടുത്തിയ ‘പാത്ഫൈൻഡേർസ്’ എന്ന വിദ്യാഭ്യാസ അവബോധ പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും താമസക്കാർക്കായി ആരോഗ്യ പരിശോധന പാക്കേജുകളും ഹോം ലാബ് സർവീസുകളും പ്രദാനം ചെയ്യുവാനാണ് ന്യൂബെർഗ് ആനന്ദ് ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ, ആശുപത്രികളിൽ ടെസ്റ്റിംഗ് സംവിധാനങ്ങളും ഇവർ പ്രദാനം ചെയ്യുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് 2018 ജനുവരി അവസാനം വരെ എല്ലാ ഉപഭോക്താക്കൾക്കും 20% ഇളവ് ലഭിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,

ഓഖി: കേരളത്തിന് അടിയന്തരസഹായമായി 133 കോടി രൂപ

Ockhi,missing people,Kerala,Nirmala Seetharaman, centre, Mercykuttiyamma, Lok Sabha, Tamilnadu, rescue, found, relief fund, central govt, state govt, dispute, Rajnath Singh, explanation, statistics,

ഓഖി: കാണാതായവരുടെ കണക്കിൽ തർക്കവുമായി കേരളവും കേന്ദ്രവും