അർജുന നോമിനേഷൻ പ്രതീക്ഷിച്ചില്ല: ഹിമ 

ന്യു ദൽഹി: അന്താരാഷ്ട്ര അത്ലറ്റിക്സിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഹിമ ദാസ് തന്നെ അർജുന അവാർഡിനായി ഇത്തവണ പരിഗണിക്കുമെന്ന്

 പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. അർജുന പുരസ്‌കാരത്തിനായി കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറിന്‌ നൽകിയ ഇരുപത് കായിക താരങ്ങളുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്തിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ.

അടുത്ത വർഷത്തെ പുരസ്കാരത്തിനായുള്ള  പട്ടികയിലാകും താൻ  പരിഗണിക്കപ്പെടുകയെന്ന് കരുതിയിരുന്നതായും ഫിൻലന്റിൽ നടന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഈ യുവ താരം വ്യക്തമാക്കി.

‘ദിങ് എക്സ്പ്രസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമ പോയ വർഷം ഏഷ്യൻ ഗെയ്‌മ്സിൽ ഒരു സ്വർണ്ണവും രണ്ട് വെള്ളിയുമാണ് നേടിയത്. ഈ സീസൺ അവസാനിച്ചുവെന്നും വരും വർഷം സൗത്ത് ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്, ലോക ചാംപ്യൻഷിപ് എന്നിവയിൽ പങ്കെടുക്കുന്നുവെന്നും അതിനനുസൃതമായി പരിശീലനം നടത്തുമെന്നും താരം വ്യക്തമാക്കി. ഫിൻലന്റിൽ നടന്ന ലോക ജൂനിയർ ചാംപ്യൻഷിപ്,ഏഷ്യൻ ഗെയിംസിലെ സെമി ഫൈനൽ എന്നിവയാണ് ഇതുവരെയുള്ള മത്സരങ്ങളിൽ തനിക്ക് പ്രിയപെട്ടതെന്നും ഈ 18 വയസ്സുള്ള കായിക പ്രതിഭ വെളിപ്പെടുത്തി.

400മീറ്റർ മത്‌സരത്തിൽ 50.79 സെക്കൻഡിൽ വെള്ളി സ്വന്തമാക്കിയതാണ് ഹിമയുടെ മികച്ച ടൈമിംഗ്. തനിക്ക് ഇനിയും ലക്ഷ്യങ്ങൾ ഏറെയുണ്ടെന്ന് പറയുന്ന തരാം അവ ഓരോന്നായി  നേടാനാകുമെന്നും  ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏഷ്യൻ ഗെയിംസിൽ നേടിയ 50.79 എന്ന സമയം 50.78 എന്നാക്കുന്നതും നേട്ടം തന്നെയാണെന്ന് താരം വിശ്വസിക്കുന്നു. ഇന്ത്യയുടെ വിദേശ പരിശീലക ഗലിന പെട്രോവ ബുഖാരിന തനിക്ക് മികച്ച പിന്തുണയാണ് നൽകുന്നതെന്നും ഹിമ ദാസ് പറയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഖുദാബക്ഷ് ആയി ബിഗ് ബി

ഗോമൂത്ര സോപ്പും, യോഗി കുർത്തകളുമിനി ആമസോണിൽ