Movie prime

പബ്ലിക് ഹെല്‍ത്ത് ലാബില്‍ 14 പുതിയ തസ്തികകള്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലെ സംസ്ഥാന പബ്ലിക് ഹെല്ത്ത് ആന്റ് ക്ലിനിക്കല് ലബോറട്ടറിയിലും മറ്റ് റീജിയണല്/ജില്ല പബ്ലിക് ഹെല്ത്ത് ലബോറട്ടറികളിലുമായി 14 തസ്തികകള് പുതുതായി സൃഷ്ടിക്കാന് മന്ത്രിസഭായോഗം അനുമതി നല്കി. 2 സീനിയര് കണ്സള്ട്ടന്റ്, 2 കണ്സള്ട്ടന്റ്, 2 ജൂനിയര് കണ്സള്ട്ടന്റ്, 3 മൈക്രോബയോളജി സയന്റിഫിക് ഓഫീസര്, 2 ചീഫ് ലാബ് ടെക്നീഷ്യന്, 3 ജൂനിയര് ലാബ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് തസ്തികകള് സൃഷ്ടിച്ചത്. രോഗികള്ക്ക് ലബറോട്ടറി പരിശോധനകളുമായി ബന്ധപ്പെട്ട മികച്ച സേവനം വേഗത്തില് ലഭ്യമാക്കാന് ഇതിലൂടെ സാധിക്കുമെന്ന് More
 
പബ്ലിക് ഹെല്‍ത്ത് ലാബില്‍ 14 പുതിയ തസ്തികകള്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ ലബോറട്ടറിയിലും മറ്റ് റീജിയണല്‍/ജില്ല പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികളിലുമായി 14 തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. 2 സീനിയര്‍ കണ്‍സള്‍ട്ടന്റ്, 2 കണ്‍സള്‍ട്ടന്റ്, 2 ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, 3 മൈക്രോബയോളജി സയന്റിഫിക് ഓഫീസര്‍, 2 ചീഫ് ലാബ് ടെക്‌നീഷ്യന്‍, 3 ജൂനിയര്‍ ലാബ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. രോഗികള്‍ക്ക് ലബറോട്ടറി പരിശോധനകളുമായി ബന്ധപ്പെട്ട മികച്ച സേവനം വേഗത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന് കീഴില്‍ സ്തുത്യര്‍ഹ സേവനം വഹിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ ലബോറട്ടറി. ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ റീജിയണല്‍ ലബോറട്ടറികളും കൊല്ലം, ആലപ്പുഴ, വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ ജില്ലാ ലബോറട്ടറികളും പ്രവര്‍ത്തിക്കുന്നുണ്ട്. പത്തനംതിട്ട റീജിയണല്‍ ലാബും മലപ്പുറം, വയനാട് എന്നീ ജില്ലാ ലാബുകളും ഈ സര്‍ക്കാരിന്റെ കാലത്താണ് പ്രവര്‍ത്തന സജ്ജമായത്. ഇതിനായി 35 ഓളം പുതിയ തസ്തികകളും സൃഷ്ടിച്ചു.

ദിവസേന 400ലധികം രോഗികള്‍ സ്റ്റേറ്റ് ലബോറട്ടറിയിലും 200 ഓളം രോഗികള്‍ റീജിയണല്‍ ലബോറട്ടറിയിലും 150 ഓളം രോഗികള്‍ ജില്ലാ ലാബുകളിലും പരിശോധനയ്ക്കായി എത്താറുണ്ട്. ബി.പി.എല്‍ രോഗികള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് നാമമാത്രവുമായ തുകയാണ് പരിശോധനയ്ക്കായി ഈടാക്കുന്നത്.