ആര്‍ദ്രം മിഷന്‍ പരിശീലനത്തിന് കോണ്‍ഫറന്‍സ് ഹാള്‍ 

തിരുവനന്തപുരം: കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിനും സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിനും വേണ്ടി നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റേയും പുതുതായി പണികഴിപ്പിച്ച ഡൈനിംഗ് ഹാളിന്റേയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

ആര്‍ദ്രം മിഷന്റെ ഭാഗമായി ജീവനക്കാരെ സജ്ജീകരിക്കുന്നതിന് വിദഗ്ധ പരിശീലനം നല്‍കുന്നതിനാണ് അന്തര്‍ദേശീയ നിലവാരത്തോടെ ഹാള്‍ ഒരുക്കിയത്.

ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ നേട്ടത്തിന് പിന്നിലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇത് നിലനിര്‍ത്താനും ആരോഗ്യ മേഖലയിലെ വെല്ലുവിളികള്‍ നേരിടാനും ഒന്നിച്ചുള്ള പ്രവര്‍ത്തനം തുടരേണ്ടതുണ്ട്.

ആര്‍ദ്രം മിഷന്റെ ഭാഗമായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മികച്ച സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ജീവക്കാരെ സജ്ജീകരിക്കുന്നതിന് മികച്ച പരിശീലനം നല്‍കി വരുന്നു. ഇതോടൊപ്പം പരിശീലനത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.എച്ച്.എസ്.ആര്‍.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ഷിനു കെ.എസ്. സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബിന്ദു മോഹന്‍, ഡോ. ജമീല, ഡോ. ജോസ് ഡിക്രൂസ്, ഡോ. എന്‍. ശ്രീധര്‍, ഡോ. സ്വപ്നകുമാരി എന്നിവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുക ലക്ഷ്യം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്