Movie prime

ന്യൂ ജെനറേഷൻ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ആൾട്ടി ഗ്രീൻ പ്രദർശനത്തിന് എത്തി

കൊച്ചി : പുതു ജനറേഷൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വർഷങ്ങൾ നീണ്ടു നിന്ന വിദഗ്ദ്ധ ഗവേഷണത്തിന് ശേഷം ആൾട്ടി ഗ്രീൻ ഓട്ടോറിക്ഷകൾ കൊച്ചിയിൽ നടക്കുന്ന ഇവോൾവ് 2019 – ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രദർശന മേളയിൽ അവതരിപ്പിച്ചു. ബാംഗ്ളൂർ ആസ്ഥാനമായ ആൾട്ടി ഗ്രീൻ കമ്പനിയാണ് യാത്രക്കാരുടെയും, ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും താൽപര്യങ്ങൾ പരിപാലിക്കപ്പെടുന്ന രീതിയിൽ രൂപകൽപന ചെയ്ത ഓട്ടോറിക്ഷയുമായി വിപണിയിലേക്ക് ഇറങ്ങുന്നത്. ഇന്ത്യയിൽ കൊച്ചിയിലാണ് ആദ്യമായി കമ്പനി വാഹനം പുറത്തിറക്കുന്നത്. ഡ്രൈവറിന് സഹായകരമായി പ്രവൃത്തിക്കുന്ന ട്രാക്കി൦ഗ് സിസ്റ്റമാണ് ആൾട്ടി ഗ്രീൻ More
 
ന്യൂ ജെനറേഷൻ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ആൾട്ടി ഗ്രീൻ പ്രദർശനത്തിന് എത്തി

കൊച്ചി : പുതു ജനറേഷൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വർഷങ്ങൾ നീണ്ടു നിന്ന വിദഗ്‌ദ്ധ ഗവേഷണത്തിന് ശേഷം ആൾട്ടി ഗ്രീൻ ഓട്ടോറിക്ഷകൾ കൊച്ചിയിൽ നടക്കുന്ന ഇവോൾവ് 2019 – ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രദർശന മേളയിൽ അവതരിപ്പിച്ചു. ബാംഗ്‌ളൂർ ആസ്ഥാനമായ ആൾട്ടി ഗ്രീൻ കമ്പനിയാണ് യാത്രക്കാരുടെയും, ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും താൽപര്യങ്ങൾ പരിപാലിക്കപ്പെടുന്ന രീതിയിൽ രൂപകൽപന ചെയ്ത ഓട്ടോറിക്ഷയുമായി വിപണിയിലേക്ക് ഇറങ്ങുന്നത്. ഇന്ത്യയിൽ കൊച്ചിയിലാണ് ആദ്യമായി കമ്പനി വാഹനം പുറത്തിറക്കുന്നത്.

ഡ്രൈവറിന് സഹായകരമായി പ്രവൃത്തിക്കുന്ന ട്രാക്കി൦ഗ് സിസ്റ്റമാണ് ആൾട്ടി ഗ്രീൻ ഓട്ടോറിക്ഷയുടെ പ്രത്യേകത . വാഹനത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ ആൾട്ടി ഗ്രീൻ കേന്ദ്രികൃത ട്രാക്കി൦ഗ് സംവിധാനത്തിലൂടെ നിരീക്ഷണ വിധേയമാക്കി യഥാസമയം ഡ്രൈവർക്ക് വേണ്ട നിർദ്ദേശം നൽകാൻ സാധിക്കുന്നതോടൊപ്പം വാഹനത്തിലുണ്ടാകുന്ന ഏതു പ്രതിസന്ധികളും മനസിലാക്കി പ്രവർത്തിക്കുന്ന റോഡ് സൈഡ് അസിസ്റ്റൻറ്സും കമ്പനിയുടെ പദ്ധതിയിൽ പെടുന്നു. 3 പേർക്ക് വിശാലമായി ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന ആൾട്ടി ഗ്രീൻ ഓട്ടോറിക്ഷകളും, 400 കിലോ ഭാരം വഹിക്കാൻ കഴിയുന്ന പിക്കപ് ഓട്ടോയുമാണ് കമ്പനി ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ.

ന്യൂ ജെനറേഷൻ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ആൾട്ടി ഗ്രീൻ പ്രദർശനത്തിന് എത്തി

750 കിലോഗ്രാമാണ് ആൾട്ടി ഗ്രീൻ ഓട്ടറിക്ഷയുടെ ഭാരം. പന്ത്രണ്ട് സെക്കൻണ്ടിനുള്ളിൽ 30 കിലോമീറ്റർ വേഗം ആർജ്ജിക്കാൻ ശേഷിയുള്ള വാഹനത്തിന്റെ പരമാവധി വേഗം 50 മണിക്കൂറിൽ 60 കിലോമീറ്ററാണ്. 3. 5 മണിക്കൂർ ചാർജ് ചെയ്‌താൽ 100 കിലോമീറ്റർ ദൂരം ഓടാൻ സാധിക്കു൦. കൊച്ചിയിൽ മാത്രം 50 ചാർജി൦ഗ് സ്റ്റേഷനുകൾ കമ്പനി ഒരുക്കുന്നുണ്ട്. ഓട്ടോറിക്ഷയിലുള്ള കേന്ദ്രികൃത ട്രാക്കി൦ഗ് സംവിധാനം വഴി ഏറ്റവും അടുത്തുള്ള ചാർജിംഗ് സ്റ്റേഷനെപ്പറ്റിയുള്ള നിർദ്ദേശങ്ങളും ഡ്രൈവറിന് ലഭിക്കും. ഉടമസ്ഥന് വീട്ടിൽ തന്നെ ചാർജ് ചെയ്യാനും സാധിക്കും. കുറഞ്ഞ മെയിന്റനൻസ് ചാർജ്ജു൦, കുറഞ്ഞ സ്പെയർപാഴ്‌സ് വിലയും, ആറു മാസത്തെ വാറണ്ടിയും, ആൾട്ടി ഗ്രീൻ ഓട്ടോറിക്ഷകളെ സാധരണക്കാരുമായി അടിപ്പിക്കുന്നു. കിലോമീറ്ററിന് 50 പൈസയാണ് ചിലവ് വരുന്നത്. യൂബർ, ഓല തുടങ്ങിയ യാത്രാ ആപ്പുകളുമായി യോജിപ്പിക്കാൻ ആൾട്ടി ഗ്രീൻ ഓട്ടോറിക്ഷയിൽ ട്രാക്കി൦ഗ് സംവിധാനം വഴി എളുപ്പത്തിൽ സാധിക്കും എന്നുള്ളതും പുതു ജനറേഷൻ ഓട്ടോറിക്ഷ എന്ന വിശേഷണത്തിനും ആൾട്ടി ഗ്രീൻ ഓട്ടോറിക്ഷകളെ അനുയോജ്യമാക്കുന്നു. സാധാരണക്കാരന്‌ താങ്ങാവുന്ന വിലയില്‍ ഉടന്‍ വിപണിയില്‍ ഇറങ്ങുമെന്നു കമ്പനിയുടെ ഡയറക്ടര്‍ അഭിജിത്ത് സക്സേന പറഞ്ഞു .