വർക്കലയിൽ പുതിയ ഐ.ടി.ഐ ആരംഭിച്ചു 

വർക്കല: പുതുതായി ആരംഭിച്ച സർക്കാർ ഐ.ടി.ഐ യുടെ ഉദ്ഘാടനം പുന്നമൂട് എൻ.എസ്.എസ് കരയോഗം അങ്കണത്തിൽ തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.

സംസ്ഥാന സർക്കാർ അനുവദിച്ച ഏഴ് ഐ.ടി.ഐ കളിൽ രണ്ടാമത്തെ ഐ.ടി.ഐ ആണിത്.  പുതു തലമുറ പുതിയ തൊഴിൽ സംസ്‌ക്കാരമാണ് ഇഷ്ടപ്പെടുന്നതെന്നും ഐ.റ്റി.ഐ വിദ്യാർഥികൾക്ക് വിദേശത്ത് തൊഴിൽ ലഭിക്കുന്നതിനു സാധ്യമായ സഹായങ്ങളെല്ലാം സംസ്ഥാനസർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഐ.ടി.ഐ കളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.  വിദ്യഭ്യാസ മേഖലയുടെ മുന്നേറ്റത്തിനായി ആവിഷ്‌കരിച്ച വിദ്യദിശ വർക്കല മണ്ഡലം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നമൂട് എൻ.എസ്.എസ് കരയോഗം നൽകിയ സ്ഥലത്തിൽ താൽക്കാലികമായാണ് ഐ.ടി.ഐ പ്രവർത്തനം ആരംഭിച്ചത്.

ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഡീസൽ മെക്കാനിക്, ഫുഡ് ആന്റ് ബിവറേജ് അസിസ്റ്റന്റ് എന്നീ നാല് കോഴ്‌സുകളിൽ രണ്ട് വീതം ബാച്ചുകളെയാണ് ഐ.ടി.ഐ യിൽ അനുവദിച്ചിരിക്കുന്നത്. 35 പെൺകുട്ടികളും പ്രവേശനം നേടിയിട്ടുണ്ട്.

വർക്കലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായമാണിതെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന വി. ജോയി എം.എൽ.എ പറഞ്ഞു.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ താൻ നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഡോ. എ. സമ്പത്ത് എം.പി മുഖ്യ പ്രഭാഷണം നടത്തി.

ഇരുപതു വർഷങ്ങൾക്കു ശേഷമാണ് വർക്കലയിൽ ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തന സജ്ജമാകുന്നത്. അതുകൊണ്ട് തന്നെ ഒരു നാടിന്റെ സ്വപ്നമാണ് സാക്ഷാൽക്കരിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.

വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ പി.കെ മാധവൻ, നഗരസഭ മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു, വൈസ് ചെയർപേഴ്‌സൺ എസ്. അനിജോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ 3  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ വീതം നിക്ഷേപം

ചലച്ചിത്ര അവാര്‍ഡ് വിതരണം ബുധനാഴ്ച: മുഖ്യാതിഥി മോഹന്‍ലാല്‍ തന്നെ