വൈറസിന്റെ പുതിയ  പോസ്റ്റർ പുറത്തിറങ്ങി 

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം  മലയാളത്തിന് അത്രയൊന്നും പരിചിതമല്ലാത്ത മെഡിക്കൽ ത്രില്ലർ ജോണറിലാണ് ചെയ്തിട്ടുള്ളത്.  കേരളക്കരയെ പിടിച്ചു കുലുക്കിയ  നിപ വൈറസ് ബാധയാണ് ചിത്രത്തിന്റെ പ്രമേയം. വൈറസ് ഭീകരതയെ കേരളം എങ്ങനെ  നേരിട്ടുവെന്നും എങ്ങനെ അതിജീവിച്ചു  എന്നും  ഉൾക്കാഴ്ചയോടെ നോക്കിക്കാണുകയാണ്.   നിപ വൈറസ് ബാധയുണ്ടായ കോഴിക്കോടാണ് പ്രധാന ലൊക്കേഷൻ. ഒട്ടുമിക്ക താരങ്ങളുടെയും പേരുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്ററിൽ ഒരു ആശുപത്രി ഇടനാഴി കാണാം.

 

ചിത്രം  ഏപ്രിലിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന  റിപ്പോർട്ടുകൾ. കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ടോവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍,  ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, രേവതി, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങി വമ്പൻ  താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നീണ്ട  ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന  പൂര്‍ണിമ ഇന്ദ്രജിത്തിനും ശ്രദ്ധേയമായ വേഷമാണ് ചിത്രത്തിലുള്ളത്.

ടെയ്ൻമെന്റ്സാണ് നിർമാണം. മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷര്‍ഫു എന്നിരാണ്  തിരക്കഥ ഒരുക്കുന്നത്. വരത്തന് ശേഷം സുഹാസും ഷർഫുവും ഒന്നിക്കുന്ന ചിത്രമാണ് വൈറസ്. ബോക്സ് ഓഫീൽ വൻ ഹിറ്റായി മാറിയതും നിരൂപക പ്രശംസ പിടിച്ചു പറ്റിയതുമായ  സുഡാനി ഫ്രം നൈജീരിയക്കു ശേഷം മുഹ്‌സിന്‍ പെരാരി കൂടി അവർക്കൊപ്പം  ചേരുമ്പോൾ തിരക്കഥയെക്കുറിച്ചുള്ള പ്രേക്ഷക  പ്രതീക്ഷകൾ വാനോളം ഉയരുന്നു, പ്രശസ്ത സംവിധായകൻ  രാജീവ് രവിയാണ്  ഛായാഗ്രഹണം.  സുശിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തൃശ്ശൂരിൽ നാളെ നവോത്ഥാന സംഗമം 

ലിംഗ അസമത്വം: വീഡിയോ പ്രതിഷ്ഠാപനവുമായി ഇറാനിയന്‍ കലാകാരി ബിനാലെയില്‍