ബാങ്ക് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് സൈബര്‍ഡോം

തിരുവനന്തപുരം; ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടുന്നതിനായി തട്ടിപ്പുകാര്‍ നടത്തുന്ന പുതിയ രീതിക്കെതിരെ ഉപഭോക്താക്കല്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസര്‍ ഐജി മനോജ് എബ്രഹാം അറിയിച്ചു.

തട്ടിപ്പുകാര്‍ മൊബൈല്‍ ഫോണിലേക്ക് അയക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുന്നവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.

ഉപഭോക്താവ് മെസേജ് അയച്ചു കഴിഞ്ഞാല്‍ അയാളുടെ മൊബൈല്‍ നമ്പരുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങളും ഉപഭോക്താവിന്റെ ഫോണില്‍ ലഭിക്കുന്ന ഒടിപി യും തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും ചെയ്യും. തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ നിക്ഷേപവും തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതാണ് രീതി.

സംസ്ഥാനത്ത് ഇത്തരത്തിൽ 10 ഓളം കേസുകളിലായി 12 ലക്ഷത്തോളം രൂപ തട്ടിക്കപ്പെട്ട സാഹചര്യത്തിൽ കേരളാ പോലീസ് സൈബർ ഡോമിന്റെ നേതൃത്ത്വത്തിൽ അന്വേഷണം നടത്തി വരുകയാണ്. ഈ സാഹചര്യത്തിലാണ്  പൊതുജനങ്ങള്‍ക്കായി ബോധവത്കരണം നടത്താന്‍ സൈബര്‍ ഡോം തീരുമാനിച്ചത്.

തങ്ങള്‍ തട്ടിപ്പ് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ഏറ്റവും വേഗത്തിൽ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഫ്രീസ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും എം-പിന്‍ നമ്പര്‍ മാറ്റുകയും വേണമെന്ന്  ഐജി മനോജ് എബ്രഹാം അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബിനാലെ തീൻ മേശയിൽ ഭക്ഷണം കലാ സൃഷ്ടിയാകും

ആവിഷ്‌കാര വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ബുദ്ധദേബ് ദാസ്ഗുപ്ത