Kevin murder , case, police, hartal, Kottayam, arrest, Neenu, human right commission, newly wed man , Kevin, dead body,,police, complaint, Neenu, found, Chaliyekara,Punalur missing, case, gang, abducted, 
in ,

വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം കണ്ടെത്തി; വീഴ്ച വരുത്തിയവർക്കെതിരെ നടപടി

കോട്ടയം: ബന്ധുക്കളുടെ എതിർപ്പിനെ വകവയ്ക്കാതെ പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരൻ കെവിന്റെ ( Kevin ) മൃതദേഹം കണ്ടെത്തി. കോട്ടയം കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിന്റെ (26) മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്നാണ് കണ്ടെത്തിയത്.

ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി കെവിന്റെ ഭാര്യ നീതു പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് യുവതിയോട് പോലീസ് പറഞ്ഞതെന്ന് ആരോപണമുയർന്നിരുന്നു.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് പോലീസ് കേസെടുത്തതെന്നും പരാതി ലഭിച്ചയുടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു എന്നാണ് ബന്ധുക്കളുടെ അഭിപ്രായം.

നിരുത്തരവാദപരമായ രീതിയില്‍ പെരുമാറിയ കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികളാരംഭിച്ചു. നീനുവിന്റെ പരാതി ആദ്യഘട്ടത്തില്‍ അവഗണിച്ച കോട്ടയം ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

എസ് ഐ എംഎസ് ഷിബുവിനോട് ജില്ലാ പോലീസ് മേധാവി വിശദീകരണം തേടി. കൂടാതെ പ്രതികളില്‍ നിന്ന് പണം കൈപറ്റിയെന്ന പരാതിയും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒരു മണിക്കൂറിനുള്ളില്‍ എസ്‌ഐക്കെതിരേ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പോലീസ് സ്‌റ്റേഷനിലെത്തിയത്.

എന്നാല്‍ പോലീസ് പരാതി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പോലീസ് സ്റ്റേഷനിലെത്തിയത്.

എന്നാല്‍ ആ പരാതിയും പോലീസ് ആദ്യം സ്വീകരിച്ചില്ല. പിന്നീട് സംഭവം വാർത്തയായതോടെ കെവിനൊപ്പം മര്‍ദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ച് കേസെടുക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നു കാറുകളിലായി എത്തിയ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അനീഷിന്റെ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് കെവിനെയും അനീഷിനെയും വാഹനത്തില്‍ കയറ്റി കൊണ്ടു പോയതായി ബന്ധുക്കൾ അറിയിച്ചിരുന്നു.

അതേസമയം, കോട്ടയത്തെ ദുരഭിമാനക്കൊലക്കസിൽ രണ്ടു ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വാഹനവുമായി പോയ ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറി നിയാസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നിഷാലുമാണ് ഇന്ന് പിടിയിലായത്. നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെടെ 10 പേരാണ് കേസിലെ പ്രതികൾ.

കെവിന്റെ മരണത്തെ തുടർന്ന് വൻ പ്രതിഷേധം അലയടിക്കുകയാണ്. പോലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിഷേധ സൂചകമായി നടത്തുന്ന കുത്തിയിരിപ്പു സമരം തുടരുന്നു. കെവിന്റെ മരണം ദുരഭിമാനക്കൊലയാണെന്ന ആക്ഷേപം ശക്തമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

no mans land, film, oscar

​​നോ മാന്‍സ് ലാന്‍ഡ്: തികച്ചും വ്യത്യസ്തമായൊരു യുദ്ധചിത്രം

lawyers, can't select, judges, Acting Chief Justice, HC, Rishikesh Roy , Antony Dominic , Justice , Justice PN Ravindran , contempt of court , petition, advocate, HC, Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic 

വാക്‌പോര്: ജസ്റ്റിസ് പിഎന്‍ രവീന്ദ്രനെതിരെ കോടതിയലക്ഷ്യ ഹർജി