B LIVE NEWS

Saturday, May 19th

blive:

Latest News

കൊതുകുകടിയേറ്റ്‌ മരിച്ചാല്‍ അപകട ഇന്‍ഷുറന്‍സിന്‌ അര്‍ഹത !

E-mail Print PDF

കൊതുകുകടിയേറ്റ്‌ മരിച്ചാല്‍ അപകട മരണമായി കണക്കാക്കാമെന്നും അതിന്‌ ഇരയാകുന്നവര്‍ക്ക്‌ അപകട മരണ ഇന്‍ഷുറന്‍സിന്‌ അര്‍ഹതയുണ്ടെന്നും ഉപഭോക്‌തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. നോര്‍ത്ത്‌ ഡല്‍ഹി ജില്ലാ ഉപഭോക്‌തൃ ഫോറമാണ്‌ ഇത്തരത്തില്‍ ഉത്തരവിട്ടത്‌. പാമ്പുകടി അപടകമെങ്കില്‍ കൊതുകു കടിയേല്‍ക്കുന്നതും അപകടമായി കണക്കാക്കാമെന്ന്‌ ഉപഭോക്‌തൃ ഫോറം വിലയിരുത്തി.

വിക്കി ഡോണര്‍ തരംഗം: ഇന്ത്യയില്‍ ബീജദാനം വര്‍ദ്ധിക്കുന്നു

E-mail Print PDF

പ്രശസ്‌ത ബോളിവുഡ്‌ താരം ജോണ്‍ എബ്രഹാം നിര്‍മ്മിച്ച്‌ ആയുഷ്‌മാന്‍ ഖുറാന സംവിധാനം ചെയ്‌ത വിക്കി ഡോണര്‍ എന്ന ചിത്രം ഇന്ത്യയിലെ ബീജദാന രംഗത്ത്‌ ഒരു പുതുതരംഗമാകുന്നു. ബീജദാനം പ്രമേയമാക്കിയ ചിത്രമാണിത്‌. വന്ധ്യതാ പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ ഉണ്ടാകാത്ത ദമ്പതിമാര്‍ക്ക്‌ പ്രത്യാശയുടെ കിരണങ്ങളാണ്‌ ബീജദാനം സമ്മാനിക്കുന്നത്‌. ബീജദാനത്തെ എതിര്‍ക്കുന്ന സ്ഥിതിയായിരുന്നു ഈ അടുത്തകാലം വരെ ഇന്ത്യന്‍ സമൂഹത്തിലുണ്ടായിരുന്നത്‌.

കലാം രാഷ്‌ട്രപതിയാകട്ടെയെന്ന്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ പറയുന്നു

E-mail Print PDF

ഇന്ത്യയുടെ അടുത്ത രാഷ്‌ട്രപതിയെ നിശ്‌ചയിക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്‌. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണ ആര്‍ജ്ജിക്കുന്ന പ്രണബ്‌ കുമാര്‍ മുഖര്‍ജിയ്‌ക്കാണ്‌ കൂടുതല്‍ സാധ്യത. എന്നാല്‍ മുന്‍ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്‌ദുള്‍ കലാം ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ പ്രസിഡന്റാകണമെന്നാണ്‌ ഫേസ്‌ബുക്ക്‌ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സൗഹൃദകൂട്ടായ്‌മകളിലെ അംഗങ്ങള്‍ ആവശ്യപ്പെടുന്നത്‌.

രാജ്യസഭാ അംഗത്വം സച്ചിന്‌ തലവേദനയാകുന്നു

E-mail Print PDF

ഇന്ത്യന്‍ കായികചരിത്രത്തിലെ എക്കാലത്തെയും വലിയ ഇതിഹാസമാണ്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റിനും രാഷ്‌ട്രത്തിനും നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകള്‍ പരിഗണിച്ചാണ്‌ സച്ചിനെ രാജ്യസഭാ അംഗമായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്‌തത്‌. എന്നാല്‍ രാജ്യസഭാംഗമായതോടെ സച്ചിന്റെ സ്വത്തിനെയും ആഡംബരവസതിയെയും നികുതിയെയും സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ കുമിഞ്ഞുകൂടുകയാണ്‌.

ഫേസ്‌ബുക്ക്‌ മലയാളികളുടെ ടിവിബന്ദ്‌ മെയ്‌ 10ന്‌

E-mail Print PDF

ഫേസ്‌ബുക്ക്‌ മലയാളികള്‍ ഒരു ദിവസം നീളുന്ന ടിവി ബന്ദ്‌ ആചരിക്കുന്നു. മെയ്‌ പത്തിനാണ്‌ ടിവി കാണുന്നത്‌ ബഹിഷ്‌ക്കരിച്ചുകൊണ്ട്‌ ഫേസ്‌ബുക്കിലെ മലയാളി കൂട്ടായ്‌മകള്‍ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്‌. കേരള സമൂഹത്തില്‍ വര്‍ഗീയതയും സാമുദായിക സ്‌പര്‍ദ്ധയും ഏറിവരികയാണ്‌.

ലീഗിനെതിരെ വാര്‍ത്ത നല്‍കിയ ലേഖകനെ മാധ്യമം സ്ഥലംമാറ്റി

E-mail Print PDF

രാഷ്‌ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ ഭൂമിദാനം സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന ലേഖകനെ മാധ്യമം ദിനപത്രത്തിന്റെ മാനേജ്‌മെന്റ്‌ സ്ഥലംമാറ്റി. മാധ്യമത്തിന്റെ കോഴിക്കോട്‌ ബ്യൂറോയിലെ റിപ്പോര്‍ട്ടറായിരുന്ന എം സി നിഹ്‌മത്തി മലപ്പുറം ഡെസ്‌ക്കിലേക്കാണ്‌ സ്ഥലം മാറ്റിയിരിക്കുന്നത്‌.

ഇന്ത്യാവിഷനിലെ പൊളിട്രിക്‌സുകാരന്‍ രാജിവെച്ചു

E-mail Print PDF

ഇന്ത്യാവിഷനിലെ രാഷ്‌ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ പൊളിട്രിക്‌സിന്റെ അവതാരകന്‍ ജോര്‍ജ്ജ്‌ പുളിക്കന്‍ രാജിവെച്ചു. പുളിക്കനൊപ്പം സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ എബി, വാര്‍ത്താവതാരകന്‍ എബി, സബ്‌ എഡിറ്റര്‍മാരായ രാഖി, ബീറ്റ എന്നിവരും രാജിവെച്ചിട്ടുണ്ട്‌. പുളിക്കന്‍, അനൂപ്‌, എബി എന്നിവര്‍ മാതൃഭൂമി ആരംഭിക്കാന്‍ പോകുന്ന ചാനലില്‍ ജോയിന്‍ ചെയ്യും.

അങ്കത്തട്ട്‌ ഉണര്‍ന്നു; നെയ്യാറ്റിന്‍കരയില്‍ ജൂണ്‍ രണ്ടിന്‌ ഉപതിരഞ്ഞെടുപ്പ്‌

E-mail Print PDF

വോട്ടെണ്ണല്‍ ജൂണ്‍ 15ന്‌

നെയ്യാറ്റിന്‍കര നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്‌ ജൂണ്‍ രണ്ടിന്‌ നടക്കും. ജൂണ്‍ 15നാണ്‌ വോട്ടെണ്ണല്‍. ഇതുസംബന്ധിച്ച്‌ വിജ്ഞാപനം മെയ്‌ ഒമ്പതിന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറപ്പെടുവിക്കും. മെയ്‌ 16 വരെ പത്രിക സമര്‍പ്പിക്കാം. 17ന്‌ സൂക്ഷ്‌മ പരിശോധന നടക്കും. മെയ്‌ 19നാണ്‌ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി.

'കൂടുതല്‍ ഇടത്‌ എംഎല്‍എമാര്‍ യുഡിഎഫിലേക്ക്‌ വരാന്‍ തയ്യാര്‍'

E-mail Print PDF

ശെല്‍വരാജിന്‌ പിന്നാലെ കൂടുതല്‍ ഇടത്‌ എം എല്‍ എമാര്‍ യു.ഡി.എഫിലേക്ക്‌ വരുമെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ പറഞ്ഞു. എന്നാല്‍ ഇതിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെയും അനുവാദം ആവശ്യമാണ്‌. അവര്‍ അനുമതി നല്‍കിയാല്‍ വൈകാതെ ചില ഇടതു എംഎല്‍മാര്‍ യുഡിഎഫിലെത്തും.

ഷാരൂഖിനെ ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു

E-mail Print PDF

അമേരിക്കയിലെ യേല്‍ സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബോളിവുഡ്‌ സൂപ്പര്‍താരം ഷാരൂഖ്‌ഖാനെ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. നേരത്തെയും നിരവധി തവണ അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഷാരൂഖ്‌ഖാനെ തടഞ്ഞുവെച്ചിട്ടുണ്ട്‌. മൂന്നുമണിക്കൂര്‍ വൈകിയെത്തിയ ഷാരൂഖ്‌ഖാന്‍ പരിപാടിയില്‍ സംസാരിക്കവെയാണ്‌ തന്നെ തടഞ്ഞുവെച്ച കാര്യം പറഞ്ഞത്‌.

വിജയ്‌ ഫാന്‍സും മമ്മൂട്ടി ഫാന്‍സും തമ്മിലടിച്ചു; മൂന്നുപേര്‍ക്ക്‌ പരിക്ക്‌

E-mail Print PDF

സിനിമാതാരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷന്‍കാരുടെ പോര്‍വിളി തെരുവിലേക്ക്‌. കഴിഞ്ഞദിവസം ആറ്റിങ്ങലിന്‌ സമീപം തമിഴ്‌നടന്‍ വിജയുടെയും മമ്മൂട്ടിയുടെയും ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. വാളക്കാട്‌ പീലിയോട്ടുകോണത്ത്‌ ഇന്നലെ രാത്രി 10 മണിയോടെയാണ്‌ സംഭവം. ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ചതിലുള്ള തര്‍ക്കമാണ്‌ കയ്യാങ്കളിയിലും കല്ലേറിലും കലാശിച്ചത്‌.

Page 1 of 37

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »