B LIVE NEWS

Saturday, May 19th

blive:

സച്ചിന്‍ വിരമിക്കാണോ?

E-mail Print PDF

ഓസ്‌ട്രേലിയന്‍ പരമ്പരയിലെ കനത്ത തിരിച്ചടികളും സീനിയര്‍ താരങ്ങളുടെ റൊട്ടേഷനും കാരണം ഇന്ത്യന്‍ ടീമിനെയും ക്യാപ്‌റ്റനെയും മാധ്യമങ്ങള്‍ വിചാരണ ചെയ്‌തുവരികയാണ്‌. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്‌, ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങളുടെ റൊട്ടേഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കവെ മുന്‍താരം കപില്‍ദേവ്‌ ഒരു വെടിപൊട്ടിച്ചു. എന്താണെന്നല്ലേ? ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്രയുംപെട്ടെന്ന്‌ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കണമെന്നാണ്‌ കപിലിന്റെ ആവശ്യം.

ഇപ്പോള്‍ നടക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ നാലു കളികളില്‍ നിന്ന്‌ 68 റണ്‍സ്‌ മാത്രം നേടിയ സച്ചിന്‍ ഇനിയും തുരടുന്നതില്‍ കാര്യമില്ല. സ്വന്തം നാട്ടില്‍ ഏകദിന ലോകകപ്പ്‌ നേടിയ സമയത്ത്‌ തന്നെ സച്ചിന്‍ കളി മതിയാക്കണമായിരുന്നുവെന്നും കപില്‍ പറയുന്നു. കപിലിന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. എന്നാല്‍ സച്ചിനടക്കമുള്ളവര്‍ ഫീല്‍ഡിംഗില്‍ മോശമായതിനാലാണ്‌ റൊട്ടേഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതെന്ന ധോണിയുടെ അഭിപ്രായം വിവാദമായി മാറിയിട്ടുണ്ട്‌. ഏതായാലും സച്ചിന്‍ വിരമിക്കണമെന്ന കപിലിന്റെ വാദത്തെക്കുറിച്ച്‌ വരുംദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ച നടക്കുമെന്ന്‌ ഉറപ്പാണ്‌. ഈ അവസരത്തില്‍ സച്ചിന്‍ വിരമിക്കണമോ അതോ തുടരണമോ എന്ന വിഷയത്തെക്കുറിച്ച്‌ വായനക്കാര്‍ക്ക്‌ കമന്റിലൂടെ പ്രതികരിക്കാം...

Tags- latest malayalam news, malayalam latest news, malayalam sports news, blivenews.com, india-australia cricket series, sachin tendulkar, kapil dev, rotation policy in india team

Comments  

 
# Binoj Aloysious 2012-02-21 11:10
കപിലിന് വട്ടാണ് ..അല്ലാതെ എന്ത് പറയാന്‍ ..വിമര്‍ശനങ്ങളെ എങ്ങനെ നേരിടണമെന്ന് സച്ചിന് നന്നായി അറിയാം .. സച്ചിന്‍ മടങ്ങി വരും .. പൂര്‍വാധികം ശക്തിയോടെ ..
Reply | Reply with quote | Quote
 
 
# tharikida 2012-02-21 11:31
viramikkkaaaano ? enno viramikkano ? enno ?
Reply | Reply with quote | Quote
 
 
# Eldho 2012-02-21 20:19
sachinu viramikan time aayitilla,sevag inu viramikan time aayi
Reply | Reply with quote | Quote
 
 
# fayiz 2012-02-21 22:52
ellam sachinta ishttam........
Reply | Reply with quote | Quote
 
 
# Aanand 2012-02-21 22:54
Our sachin theeeeeerchayaa yum madangi varum_
Reply | Reply with quote | Quote
 

Add comment