B LIVE NEWS

Saturday, May 19th

blive:

B Scoops

സിപിഎം പോസ്‌റ്റര്‍ വിവാദത്തിന്‌ പിന്നില്‍ ചാനലുകള്‍?

E-mail Print PDF

ടി.പി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന്‌ വി എസ്‌ അച്യൂതാനന്ദനും പിണറായി വിജയനും പരസ്യമായി വാക്‌പോര്‌ നടത്തിയതാണ്‌ രാഷ്‌ട്രീയ കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്‌. വി എസിനെതിരെ നടപടിയുണ്ടാകുമോ, വി എസ്‌ പാര്‍ട്ടി വിടുമോ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്കിടെയാണ്‌ സംസ്ഥാന വ്യാപകമായി ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്‌.

ഇന്ത്യാവിഷന്‍ പ്രതിസന്ധി: ചാനല്‍ വിട്ടവരുടെ കുപ്രചരണം?

E-mail Print PDF

ഇന്ത്യാവിഷന്‍ കടുത്ത പ്രതിസന്ധിയിലാണെന്ന പ്രചാരണത്തിന്‌ പിന്നില്‍ ചാനല്‍ വിട്ടവരാണെന്ന്‌ സൂചന. ചാനലില്‍ നിന്ന്‌ കഴിഞ്ഞ കുറെ കാലത്തിനിടയ്‌ക്ക്‌ രാജിവെച്ചവരാണ്‌ ഇന്ത്യാവിഷനെതിരെ ഓണ്‍ലൈന്‍ വഴിയും മറ്റും കുപ്രചരണം നടത്തുന്നത്‌. മനോരമ, ഏഷ്യാനെറ്റ്‌, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ നിന്ന്‌ ഏറെപ്പേര്‍ കൂട്ടത്തോടെ മാതൃഭൂമി ആരംഭിക്കുന്ന ചാനലിലേക്ക്‌ ചേക്കേറിയിരുന്നു.

പാര്‍ട്ടികോണ്‍ഗ്രസിന്‌ ശേഷം സിപിഎം വിടാന്‍ വി എസ്‌ തീരുമാനിച്ചിരുന്നു

E-mail Print PDF

ന്യൂസ്‌ ഡെസ്‌ക്ക്‌

സിപിഎം നേതൃത്വത്തിനെതിരെ പരസ്യമായി ആഞ്ഞടിച്ച്‌ പുറത്തുവരാന്‍ വി എസ്‌ അച്യൂതാനന്ദന്‍ നേരത്തെ തീരുമാനിച്ചിരുന്നതായി ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇക്കഴിഞ്ഞ കോഴിക്കോട്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ്‌ ബ്യൂറോയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു വി എസ്‌ അച്യുതാനന്ദന്‍. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായതോടെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തുവരാന്‍ തയ്യാറെടുക്കാമെന്ന സൂചന അടുത്ത അനുയായികളോട്‌ വി എസ്‌ വെളിപ്പെടുത്തിയിരുന്നു.

വെറുതെ അല്ല ഭാര്യയിലെ മാതൃകാദമ്പതികള്‍ നീലച്ചിത്ര നിര്‍മ്മാണത്തിന്‌ പിടിയിലായി

E-mail Print PDF

നസീര്‍ എന്ന കൊടുംക്രിമിനലിനെ പങ്കെടുപ്പിച്ച്‌ നടത്തിയ റിയാലിറ്റിഷോ വീണ്ടും വിവാദമാകുന്നു. മഴവില്‍ മനോരമ ചാനലിലെ വെറുതെ അല്ല ഭാര്യ എന്ന റിയിലാറ്റി ഷോയില്‍ മാതൃകാ ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ട നസീര്‍ - റജിലയാണ്‌ വീണ്ടും വിവാദത്തിലായിരിക്കുന്നത്‌. നേരത്തെ നസീര്‍ 24 കേസുകളില്‍ പ്രതിയാണെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇപ്പോഴിതാ നീലച്ചിത്രം നിര്‍മ്മിച്ച കേസില്‍ നസീറിനെയും ഭാര്യയെയും മാള പൊലീസ്‌ കഴിഞ്ഞദിവസം അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നു.

വിനു മാതൃഭൂമിയിലേക്കില്ല; ഏഷ്യാനെറ്റ്‌ ന്യൂസ്‌അവര്‍ തുടരും

E-mail Print PDF

മാതൃഭൂമി ആരംഭിക്കുന്ന വാര്‍ത്താചാനലിലേക്ക്‌ ഏഷ്യാനെറ്റ്‌ ന്യൂസില്‍ നിന്ന്‌ കൂടുതല്‍ പേര്‍ എത്തുമെന്ന്‌ സൂചന. അതേസമയം ഏഷ്യാനെറ്റ്‌ ന്യൂസില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ന്യൂസ്‌ അവറിന്റെ അവതാരകനായ വിനു വി ജോണ്‍ മാതൃഭൂമിയിലേക്ക്‌ പോകില്ല. എന്നാല്‍ മറ്റൊരു ന്യൂസ്‌ അവര്‍ അവതാരകനായ ഹര്‍ഷന്‍ മാതൃഭൂമിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌. വിനുവിനെ സ്വന്തമാക്കാന്‍ വന്‍ ഓഫറുകള്‍ മുന്നോട്ട്‌ വെച്ചെങ്കിലും ഏഷ്യാനെറ്റില്‍ തുടരാന്‍ വിനു തീരുമാനിക്കുകയായിരുന്നു.

അശ്‌ളീലം കാണിച്ച എസ്‌ എസ്‌ മ്യൂസിക്‌ ചാനലിന്‌ ഒരാഴ്‌ച വിലക്ക്‌

E-mail Print PDF

പരിധിയില്ലാതെ ചൂടന്‍രംഗങ്ങള്‍ കാണിച്ച സാന്റിയാഗോ മാര്‍ട്ടിന്റെ സ്വന്തം ചാനലായ എസ്‌ എസ്‌ മ്യൂസിക്ക്‌ ചാനലിന്‌ ഒരാഴ്‌ച വിലക്ക്‌ ഏര്‍പ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്‌കാസ്‌റ്റിംഗ്‌ മന്ത്രാലയമാണ്‌ ചാനലിന്റെ സംപ്രേക്ഷണം ഒരാഴ്‌ച വിലക്കാന്‍ നിര്‍ദ്ദേശിച്ചത്‌. ഫെബ്രുവരി 22 മുതല്‍ 29 വരെയാണ്‌ വിലക്ക്‌. ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്‍ ചെയര്‍മാനും മകന്‍ ചാള്‍സ്‌ മാര്‍ട്ടിന്‍ എംഡിയുമായ ചാനലാണ്‌ എസ്‌ എസ്‌ മ്യൂസിക്‌.

ഇന്ത്യാവിഷന്റെ നഷ്‌ടം റിപ്പോര്‍ട്ടറുടെ നേട്ടമാകുന്നു

E-mail Print PDF

മലയാളത്തില്‍ പുതിയ വാര്‍ത്താചാനലുകള്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകരുടെ വന്‍കൂടുമാറ്റം നടക്കുന്നു. ഏഷ്യാനെറ്റല്‍ നിന്ന്‌ പ്രമുഖര്‍ ഉള്‍പ്പടെ രാജിവെച്ച്‌ ഉടന്‍ ആരംഭിക്കുന്ന മാതൃഭൂമി ചാനലില്‍ ചേര്‍ന്നുകഴിഞ്ഞു. ഏഷ്യാനെറ്റില്‍ നിന്ന്‌ മൂന്നുപേര്‍ ഒന്നിച്ച്‌ മാതൃഭൂമി ചാനലിലേക്ക്‌ മാറിയപ്പോള്‍ മനോരമ ന്യൂസില്‍ നിന്ന്‌ രണ്ടുപേര്‍ ഏഷ്യാനെറ്റില്‍ എത്തിയിട്ടുണ്ട്‌.

കുട്ടികളുടെ റിയാലിറ്റിഷോകള്‍ക്ക്‌ നിരോധനം വരുന്നു

E-mail Print PDF

കുട്ടികളെ പങ്കെടുപ്പിച്ച്‌ നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. റിയാലിറ്റിഷോകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്‌ വിധേയരാകുന്നതായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ ചൈല്‍ഡ്‌ റൈറ്റ്‌സ്‌- എന്‍ സി പി സി ആര്‍ കേന്ദ്രസര്‍ക്കാരിന്‌ പരാതി നല്‍കിയിരിക്കുകയാണ്‌. ഇവ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ എന്‍ സി പി സി ആര്‍ നല്‍കിയ നിര്‍ദ്ദേശം പഠിച്ചശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വക്‌താവ്‌ അറിയിച്ചു.

ഐഡിയ സ്‌റ്റാര്‍ സിംഗറും ഫ്‌ളാറ്റ്‌ തട്ടിപ്പ്‌ നടത്തി

E-mail Print PDF

റിയാലിറ്റിഷോയില്‍ വിജയികളായ അന്ധഗായക കുടുംബത്തെ പുറമ്പോക്ക്‌ ഭൂമിയിലുള്ള ഫ്‌ളാറ്റ്‌ സമ്മാനമായി നല്‍കിയത്‌ വന്‍വിവാദമായി മാറുകയാണ്‌. ഇതിനിടയില്‍ മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റിഷോയായ ഐഡിയ സ്‌റ്റാര്‍ സിംഗറിലെ വിജയിയും ഫ്‌ളാറ്റ്‌ തട്ടിപ്പിന്‌ ഇരയായ വാര്‍ത്തകള്‍ പുറത്തുവരുന്നു. സ്‌റ്റാര്‍ സിംഗറിന്റെ നാലാം സീസണില്‍ വിജയിയായ കോഴിക്കോട്‌ സ്വദേശി ജോബി ജോണാണ്‌ തട്ടിപ്പിന്‌ ഇരയായിരിക്കുന്നത്‌.

മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഏഷ്യാനെറ്റിന്റെ കോമഡി ചാനല്‍

E-mail Print PDF

p>മലയാളത്തില്‍ ഇപ്പോള്‍ ചാനല്‍ പ്രളയമാണ്‌. ഒരു പിടി വാര്‍ത്താ ചാനലുകള്‍ക്ക്‌ പുറമെ വിനോദ ചാനലുകള്‍ പ്രത്യേക വിഭാഗങ്ങളിലായി ചാനലുകള്‍ ആരംഭിക്കുകയാണ്‌. ആദ്യം ഏഷ്യാനെറ്റ്‌ പ്‌ളസും വി ചാനലും കിരണുമൊക്കെ തുങ്ങിയ ഏഷ്യാനെറ്റും സൂര്യയും കൈരളിയും ഇപ്പോള്‍ വ്യത്യസ്‌തമായ ചാനലുകള്‍ ആരംഭിക്കുകയാണ്‌. സൂര്യയുടെ ആക്ഷന്‍ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചതിനെ പിന്നാലെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ കോമഡി ചാനലുമായി ഏഷ്യാനെറ്റ്‌ രംഗത്തെത്തുന്നു.

ഗണേഷ്‌കുമാര്‍ വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കുന്നു?

E-mail Print PDF

കേരള കോണ്‍ഗ്രസ്‌ എന്നാല്‍ പിളരും ലയിക്കും. പിളര്‍പ്പും ലയനവുമില്ലാതെ കേരള കോണ്‍ഗ്രസില്ല. അതാണ്‌ കേരള രാഷ്‌ട്രീയത്തിന്റെ ചരിത്രവും. ഇപ്പോഴിതാ ബാലകൃഷ്‌ണപിള്ളയുടെ കേരള കോണ്‍ഗ്രസ്‌ ബിയിലെ ഒരു വിഭാഗം പിളര്‍ന്ന്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തയ്യാറെടുക്കുന്നതായി ചില ന്യൂസ്‌ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബാലകൃഷ്‌ണപിള്ളയുടെ മകന്‍ ഗണേഷിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ്‌ കോണ്‍ഗ്രസില്‍ ലയിക്കാന്‍ ഒരുങ്ങുന്നത്‌. ഗണേഷിന്റെ കോണ്‍ഗ്രസ്‌ പ്രവേശനം സംബന്ധിച്ച്‌ വളരെ കാലം മുതല്‍ക്കേ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.

Page 1 of 8

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  Next 
  •  End 
  • »