B LIVE NEWS

Saturday, May 19th

blive:

അശ്‌ളീലം കാണിച്ച എസ്‌ എസ്‌ മ്യൂസിക്‌ ചാനലിന്‌ ഒരാഴ്‌ച വിലക്ക്‌

E-mail Print PDF

പരിധിയില്ലാതെ ചൂടന്‍രംഗങ്ങള്‍ കാണിച്ച സാന്റിയാഗോ മാര്‍ട്ടിന്റെ സ്വന്തം ചാനലായ എസ്‌ എസ്‌ മ്യൂസിക്ക്‌ ചാനലിന്‌ ഒരാഴ്‌ച വിലക്ക്‌ ഏര്‍പ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്‌കാസ്‌റ്റിംഗ്‌ മന്ത്രാലയമാണ്‌ ചാനലിന്റെ സംപ്രേക്ഷണം ഒരാഴ്‌ച വിലക്കാന്‍ നിര്‍ദ്ദേശിച്ചത്‌. ഫെബ്രുവരി 22 മുതല്‍ 29 വരെയാണ്‌ വിലക്ക്‌. ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്‍ ചെയര്‍മാനും മകന്‍ ചാള്‍സ്‌ മാര്‍ട്ടിന്‍ എംഡിയുമായ ചാനലാണ്‌ എസ്‌ എസ്‌ മ്യൂസിക്‌.

2011 മാര്‍ച്ച്‌ 21നും ഏപ്രില്‍ പത്തിനും സംപ്രേക്ഷണം ചെയ്‌ത സിസ്‌ലിംഗ്‌ ഹിറ്റ്‌സ്‌ എന്ന പരിപാടിയില്‍ നഗ്‌നതാ പ്രദര്‍ശനം അതിരുകടന്നതാണ്‌ വിലക്കിന്‌ കാരണം. ഈ പരിപാടിയില്‍ കാണിച്ച ദൃശ്യങ്ങള്‍ മാന്യതയ്‌ക്ക്‌ നിരക്കാത്തതും സ്‌ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്‌കാസ്‌റ്റിംഗ്‌ മന്ത്രാലയം നിരീക്ഷിച്ചു.

എന്നാല്‍ സഭ്യത ലംഘിച്ചിട്ടില്ലെന്നാണ്‌ ഇതുസംബന്ധിച്ച അന്വേഷണ സമിതിയ്‌ക്ക്‌ മുമ്പാകെ ചാനല്‍ അധികൃതര്‍ മൊഴി നല്‍കിയത്‌. ഇതേത്തുടര്‍ന്ന്‌ ഇക്കഴിഞ്ഞ ജൂണ്‍ 22ന്‌ ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ഇലക്‌ട്രോണിക്‌ മീഡിയാ മോണിറ്ററിംഗ്‌ സെന്റര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ ചാനലിന്‌ വിലക്ക്‌ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഈ നിര്‍ദ്ദേശം അംഗീകരിച്ച മന്ത്രിസഭാ ഉപസമിതിയാണ്‌ ചാനലിന്‌ വിലക്ക്‌ ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്‌.

Tags- blivenews.com, blive scoop, blive exclusive, Political news, latest news, malayalam news portal, indiavision, asianet news, malayalam political news, ss music channel, information and broadcasting ministry

Comments  

 
# hamzahajee 2012-02-22 19:26
link kanathe enikkum vishwasikkan pattilla...
Reply | Reply with quote | Quote
 

Add comment