അരവിന്ദ് കെ എസ്
ഭരതന്‍, വ്യത്യസ്ത ചിത്രങ്ങളാല്‍ മലയാള ചലച്ചിത്ര ലോകത്തെ സമ്പന്നമാക്കിയ മികച്ച പ്രതിഭ. ചിത്രകാരന്‍, ശില്പി, കലാസംവിധായകന്‍, തിരക്കഥകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സര്‍വോപരി മികച്ച സംവിധായകന്‍. 24 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ ജീവിതഗന്ധി ആയ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രം പുനര്‍ജനിച്ചിരിക്കുന്നു.
നിദ്രക്ക് പുതുജീവന്‍ നല്‍കിയ പുതുമുഖ സംവിധായകനാകട്ടെ ഭരതന്റെ മകന്‍ സിദ്ദാര്‍ത്ഥ് ഭരതനാണ്. ചിത്രത്തെക്കുറിച്ച് സിദ്ദാര്‍ത്ഥ് ബിലൈവ് ന്യൂസിനോട് സംസാരിച്ചപ്പോള്‍ ...
ചിത്രത്തെ കുറിച്ച് ?
നിദ്ര 30 വര്‍ഷം മുമ്പ് ഇറങ്ങിയ ചിത്രം ആണ്. രാജു എന്ന യുവാവിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം. എല്ലാരാലും ഭ്രാന്തന്‍ എന്ന്‍ മുദ്രകുത്തപ്പെട്ട യുവാവാണ് രാജു. ജീവിതയാത്രയില്‍ എപ്പോഴോ ഒരിക്കല്‍ മാനസികതലം തെറ്റിയ അയാള്‍ എല്ലാവര്‍ക്കും മുന്നില്‍ ഭ്രാന്തന്‍ ആണ്. എങ്കിലും അയാളെ സ്നേഹിക്കുന്ന ഒരാള്‍ ഉണ്ട്. കളിക്കൂട്ടുകാരി അശ്വതി. അയാളുടെ സഹോദരന്‍ വിശ്വന്‍ ജീവിതത്തെ പ്രാക്റ്റിക്കലായി കാണുന്ന ആളാണ്. ഈ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
വീണ്ടും നിദ്ര ?
നിദ്രയുടെ കഥയ്ക്ക് ഇക്കാലത്തും പ്രസക്തിയുണ്ട് എന്ന്‍ മനസിലായത് കൊണ്ടാണ് ഈ ചിത്രം തന്നെ തിരഞ്ഞെടുത്തത്. ഇതിലെ രാജുവിനെ നമ്മുടെ ഇടയില്‍ ഇന്നും കാണാന്‍ കഴിയും. അസാധാരണ കഴിവുള്ളവര്‍ ഭ്രാന്തന്‍മാരായി മുദ്ര കുത്തപ്പെടുന്നു. ചിത്രം കാലികമായ മാറ്റം ഉള്‍ക്കൊണ്ടാണ് ചിത്രികരിച്ചിരിക്കുന്നത്. ഈ കാലയളവില്‍ സ്ത്രീകള്‍ക്കു വന്നിട്ടുള്ള മാറ്റവും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. പ്രായോഗിക ജീവിതം നയിക്കുന്നവരും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് അവരെ ശല്യം ചെയ്യുന്നവരും എല്ലാം നമുക്ക് ഇടയില്‍ ഇന്നുമുണ്ട്. അവരൊക്കെ ഈ ചിത്രത്തിലും കടന്നു വരുന്നു.
ആദ്യ നിദ്രയിലെ അഭിനേതാക്കള്‍ വീണ്ടും ?
ആദ്യ നിദ്രയിലെ അഭിനേതാക്കളില്‍ വിജയ് മേനോനും കെ.പി.എ.സി ലളിതയും മാത്രമാണ് ഈ ചിത്രത്തില്‍ ഉള്ളത്. കഴിഞ്ഞ ചിത്രത്തിലെ രാജുവിനെ അവതരിപ്പിച്ച വിജയ് മേനോന്‍ ഈ ചിത്രത്തില്‍ ഒരു സൈക്യാട്രിസ്റ്റ് അയാണ് അഭിനയിച്ചിരിക്കുന്നത്. കെ.പി.എ.സി ലളിത കഴിഞ്ഞ ചിത്രത്തിലെ അതെ വേഷമാണ് ഇക്കുറിയും ചെയ്തിരിക്കുനത്.
അണിയറ പ്രവര്‍ത്തകര്‍ ?
ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന എല്ലാ വ്യക്തികളും എന്റെ സുഹൃത്തുകള്‍ ആണ്. വളരെ നല്ല ആശയ വിനിമയത്തിന് ഇത്തരത്തിലുള്ള സുഹൃത്തുക്കളുമായുള്ള പ്രവര്‍ത്തനം ഏറെ സഹായിച്ചു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിനു ശേഷം ലുക്സം ക്രിയേഷന്‍സിന്റെ ബാനറില്‍ സദാനന്ദന്‍ രണ്‍ഗോരത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ കൂടിയായ സമീര്‍ താഹിറാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിര്‍വ്വഹിച്ചത് ഭവന്‍ ശ്രീകുമാര്‍ ആണ്.
വ്യത്യസ്തമായ പ്രമേയം വീണ്ടും അവാതരിപ്പിച്ച് വിജയത്തിന്റെ വെന്നികൊടി പാറിക്കുകയാണ് സിദ്ദാര്‍ത്ഥ് ഭരതന്‍. .ആദേഹത്തില്‍ നിന്ന് ഇനിയും വ്യത്യസ്തമായ നിരവധി ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
Tags- malayalam cinema, malayalam film news, malayalam movie news, malayalam film release, films in kerala, malayalam entertainment news, blivenews.com, nidra malayalam film, siddharth bharathan actor








Comments
RSS feed for comments to this post