IFFK, Newton
in , , ,

ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ ന്യൂട്ടൺ, വില്ലേജ് റോക്ക്സ്റ്റാർസ്

തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ  (IFFK) ന്യൂട്ടണും (Newton) വില്ലേജ് റോക്ക് സ്റ്റാർസും (Village Rock Stars) പ്രദർശിപ്പിക്കും. ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന 22-മത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ സിനിമകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി.

ഐഎഫ്എഫ്കെ മത്സര വിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങളും ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

village rock-satar-Newton-IFFK-blivenews.comഅമിത് വി മസൂർക്കർ സംവിധാനം ചെയ്ത ന്യൂട്ടൺ (ഹിന്ദി), റിമ ദാസ് സംവിധാനം ചെയ്ത ‘വില്ലേജ് റോക്ക് സ്റ്റാർസ്’ (ആസ്സാമീസ്) എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിൽ നിള മാധബ് പാണ്ഡ സംവിധാനം ചെയ്ത ‘കദ്‌വി ഹവാ’ (ഹിന്ദി), സഞ്ജീബ് ദേ സംവിധാനം ചെയ്ത ‘III സ്‌മോക്കിംഗ് ബാരൽസ്‌’ (ബഹുഭാഷ), നിഖിൽ അല്ലുഗ് സംവിധാനം ചെയ്ത ‘ഷെയ്ഡ്’ (ബഹുഭാഷ) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.

Newtonഇവയ്ക്ക് പുറമെ ഈ വിഭാഗത്തിലേക്ക് ദരിയാ ഗൈയ്കലോവ സംവിധാനം ചെയ്ത ‘തീൻ ഔർ ആധാ’ (ബഹുഭാഷ), രവി ജാദവ് സംവിധാനം ചെയ്ത ‘ന്യൂഡ്’ (മറാത്തി), ദീപേഷ് ജെയ്ൻ സംവിധാനം ചെയ്ത ‘ഇൻ ദ ഷാഡോസ്’ (ബഹുഭാഷ), പ്രസാദ് ഓക് സംവിധാനം ചെയ്ത ‘കച്ചാ ലിബു (മറാത്തി) എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിജയകൃഷ്‌ണൻ ചെയർമാനും വിനോദ് സുകുമാരൻ, ശരത് ചന്ദ്രൻ, ഷെറി, സൗമ്യ സദാനന്ദൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mithali Raj ,BBC, 100 ,most influential women list ,2017,

ലോകത്തിലെ സ്വാധീന ശക്തിയുള്ള വനിതകളിലൊരാളായി മിഥാലി

തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രം പൂട്ടേണ്ടതില്ല: ഹൈക്കോടതി