Newton,Oscars,India, out, official entry,Best Foreign Language category , 90th Academy Awards,  out , Oscars race. fails ,Rajkummar Rao , Pankaj Tripathi, key roles,  Hindi language film , democracy,jungles,Chhattisgarh., The Academy of Motion Picture Arts and Sciences ,AMPAAS, announced , Amit Masurkar,directed,black comedy, nine-film line-up ,A Fantastic Woman” (Chile), “In the Fade” (Germany), “On Body and Soul” (Hungary), “Foxtrot” (Israel), “The Insult” (Lebanon), “Loveless” (Russia), Felicite (Senegal), “The Wound” (South Africa) ,“The Square” (Sweden).
in ,

ഇന്ത്യൻ ചിത്രം ന്യൂട്ടണ്‍ ഓസ്‌കറിൽ നിന്ന് പുറത്തായി

ന്യൂഡല്‍ഹി: ഇത്തവണത്തെ ഓസ്‌കർ (Oscar) പുരസ്‌കാരവേദിയിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ‘ന്യൂട്ടണ്‍’ (Newton) എന്ന ചിത്രം പുറത്തായി. മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ന്യൂട്ടണ്‍.

അവസാന പട്ടികയിലേയ്ക്ക് ഒന്‍പത് വിദേശഭാഷാ ചിത്രങ്ങൾ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തിരഞ്ഞെടുത്തു. ഇതിൽ ഇടം നേടാൻ ‘ന്യൂട്ടണ്‍’ എന്ന ചിത്രത്തിന് കഴിഞ്ഞില്ല.

രാജ്കുമാര്‍ റാവു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ന്യൂട്ടണ്‍’ അമിത് വി മസൂർക്കരാണ് സംവിധാനം ചെയ്തത്. ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെ ജനാധിപത്യ സംവിധാനത്തെ ആക്ഷേപ ഹാസ്യത്തിലൂടെ വ്യക്തമാക്കുന്ന ചിത്രം ഇതിനോടകം
വമ്പിച്ച ശ്രദ്ധ നേടിയിട്ടുണ്ട്.

ഐഎഫ്എഫ്കെയിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ജനാധിപത്യത്തിന്‍റെ ബലഹീനതകളെക്കുറിച്ചു രസകരമായി ചിത്രീകരിക്കുന്ന ചിത്രത്തിൽ പങ്കജ് ത്രിപാഠി, രഘുബിര്‍ യാദവ്, അഞ്ജലി പാട്ടില്‍, സഞ്ജയ് മിശ്ര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

‘ന്യൂട്ടണ്’ പുറമെ ആഞ്ചലീന ജോളിയുടെ “ഫസ്റ്റ് ദെയ് കില്ലെഡ് മൈ ഫാദര്‍’ എന്ന കംബോഡിയന്‍ ചിത്രവും അന്തിമ പട്ടികയില്‍ നിന്ന് പുറത്തായി. ലവ് ലെസ്(റഷ്യ), ഫെലസൈറ്റ്(സെനഗല്‍), ദ വൂന്‍ഡ്(ദക്ഷിണാഫ്രിക്ക), ദ സ്ക്വയര്‍(സ്വീഡന്‍), എ ഫണ്ടാസ്റ്റിക് വുമണ്‍(ചിലി), എന്നീ ചിത്രങ്ങൾ അന്തിമ പട്ടികയിൽ സ്ഥാനം നേടി.

ഈ ചിത്രങ്ങൾക്ക് പുറമെ ഇന്‍ ദ ഫേഡ്(ജര്‍മനി), ഓണ്‍ ബോഡി ആന്‍ഡ് സോള്‍(ഹംഗറി) ഫോക്സ്ട്രോട്ട്(ഇസ്രയേല്‍), ദ ഇന്‍സള്‍ട്ട്(ലെബനോന്‍) എന്നീ ചിത്രങ്ങളും അന്തിമ പട്ടികയിൽ ഇടം പിടിച്ചു. ഓസ്കര്‍ പുരസ്കാരച്ചടങ്ങ് അടുത്ത വര്‍ഷം മാര്‍ച്ചിൽ നടക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Adv Udayabhanu, bail, granted, High Court,HC, Rajiv murder case, Rajeev, real estate, crime, police, investigation,

അഭിഭാഷകൻ സിപി ഉദയഭാനുവിന് ജാമ്യം അനുവദിച്ചു