Neymar,false stories, news, emotional , press conference
in ,

അസത്യവാർത്തകൾ പ്രചരിച്ചു; നെയ്മര്‍ പൊട്ടിക്കരഞ്ഞു

പാരീസ്: തന്നെക്കുറിച്ചുള്ള അസത്യ വാർത്തകൾ പ്രചരിക്കുന്നതിൽ അസ്വസ്ഥനായ ബ്രസീല്‍ (Brazil) സൂപ്പര്‍ താരം നെയ്മര്‍ (Neymar) വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. പിഎസ്ജിയുമായോ പരിശീലകനുമായോ എഡിസണ്‍ കവാനിയുമായോ ഒരു പ്രശ്നവുമില്ലെന്ന് താരം വ്യക്തമാക്കി.

സഹകളിക്കാരനുമായും പരിശീലകനുമായുമുള്ള പ്രശ്നങ്ങളെ തുടർന്ന് നെയ്മര്‍ പിഎസ്ജി വിടുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്തകളെല്ലാം താരം നിഷേധിച്ചു. വളരെ സന്തോഷത്തോടെയാണ് താൻ മുന്നോട്ട് പോകുന്നതെന്നും കളിക്കാരനെന്ന നിലയില്‍ കൂടുതൽ മികവ് പുറത്തെടുക്കാനാണ് താൻ ശ്രമിക്കുന്നതെന്നും നെയ്മര്‍ വ്യക്തമാക്കി.

ജപ്പാനുമായുള്ള സൗഹൃദ മത്സരം വിജയിച്ച ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങൾ വിശദീകരിക്കവെ നെയ്മര്‍ വിതുമ്പി. സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നെയ്മര്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യർത്ഥിച്ചു. സൗഹൃദ മത്സരത്തിൽ 3-1 ന് ബ്രസീല്‍ ജപ്പാനെ പരാജയപ്പെടുത്തി.

ഫ്രഞ്ച് ലീഗിലെ ഒരു മത്സരത്തിനിടെ സ്പോട്ട് കിക്ക് എടുക്കുന്നതിനെച്ചൊല്ലി കവാനിയും നെയ്മറും പരസ്പരം കൊമ്പുകോര്‍ത്തതായുള്ള വാർത്ത ഏറെ ചർച്ചയായിരുന്നു. തുടർന്ന് നെയ്മര്‍ സഹതാരം കവാനിയുമായും പരിശീലകന്‍ ഉനായ് എംറിയുമായും സ്വരച്ചേർച്ചയിലല്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നു.

അതിനു പിന്നാലെ നെയ്മര്‍ ക്ലബ്ബ് വിടുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. ഏതായാലും താരത്തിന്റെ നേരിട്ടുള്ള വിശദീകരണത്തിൽ അദ്ദേഹത്തിൻറെ ആരാധകർ അത്യധികം സന്തുഷ്‌ടരാണ്‌. സെപ്റ്റംബറിൽ ലിയോണിൽ വച്ച് നടന്ന മത്സരത്തിലാണ് കവാനിയും നെയ്മറും തമ്മിൽ ഏറ്റുമുട്ടിയതായി വാർത്തകൾ വന്നത്.

https://www.youtube.com/watch?v=J-tRBjRWqkA

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Delhi pollution, NGT, odd-even , no exemptions, two wheelers, govt servants, women, National Green Tribunal, Delhi Govt, permission, CNG vehicles, emergency services, ambulance, fire, odd-even scheme,

ഡല്‍ഹിയിലെ വാഹന നിയന്ത്രണം; ആർക്കും ഇളവ് പാടില്ല: എന്‍ജിടി

women journalists, committee, Sugathakumari,

വനിതകളും മാധ്യമങ്ങളും; പ്രശ്നങ്ങൾ പഠിക്കാന്‍ ഏഴംഗ കമ്മിറ്റി