ഒഴിവുകാലം ആഘോഷിക്കാന്‍ നെയ്യാര്‍ഡാം, കാപ്പില്‍, ആക്കുളം

തിരുവനന്തപുരം: ബോട്ട് യാത്രകൾ, നീന്തല്‍, കുട്ടികള്‍ക്കുള്ള കളികള്‍ തുടങ്ങിയവയുമായി അവധിക്കാലം ആഘോഷിക്കാന്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) അവസരമൊരുക്കുന്നു.

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കും സ്വിമ്മിംഗ് പൂളും, കാപ്പിലും നെയ്യാര്‍ഡാമിലുമായി ബോട്ട് യാത്രകളുമാണ് സഞ്ചാരികള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്.

ഒരേ സമയം നൂറിലേറെപേര്‍ക്ക് ഉപയോഗിക്കാവുന്ന ആധുനികവും അപകടരഹിതവുമായ കളിക്കോപ്പുകളാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിലുള്ളത്.

ആക്കുളം സിമ്മിംഗ് പൂള്‍ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ച സ്ത്രീകള്‍ക്കുമാത്രമുള്ള ഷിഫ്റ്റും വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് നീന്തല്‍പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്കില്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെയും സ്വിമ്മിംഗ് പൂളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയുമാണ് പ്രവര്‍ത്തന സമയം.

കാപ്പില്‍ പ്രിയദര്‍ശിനി ബോട്ട് ക്ലബ്ബില്‍ നാലു പേര്‍ക്ക് യാത്ര ചെയ്യാവുന്ന സ്പീഡ് ബോട്ട്, എട്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സഫാരി ബോട്ടുമുണ്ട്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് യാത്രാനുമതി.

നെയ്യാര്‍ ഡാം ബോട്ട് ക്ലബ്ബിലും സ്പീഡ് ബോട്ട്, സഫാരി ബോട്ട് സര്‍വ്വീസുകള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണിമുതല്‍ വൈകിട്ട് 6 വരെയാണ് പ്രവര്‍ത്തന സമയം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പാകിസ്താൻ ദേശീയ ദിനാഘോഷങ്ങൾ അതിഥികളെ തടഞ്ഞതായി പരാതി 

സ്വവര്‍ഗാനുരാഗികളുടെ സങ്കീര്‍ണതകള്‍