in ,

ഐഎസ് റിക്രൂട്ട്മെന്റ്: എന്‍ഐഎ വീണ്ടും ഫ്രാന്‍സിലേക്ക്

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ( IS ) റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ( NIA ) സംഘം വീണ്ടും ഫ്രാന്‍സിലേക്ക് ( France ) പോകുമെന്ന് സൂചന.

തിരുനെല്‍വേലിയില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനിയും പാരീസ് ആക്രമണക്കേസ് പ്രതികളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണസംഘം ഫ്രാൻസിലേയ്ക്ക് പോകുന്നത്. ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പാരീസ് ആക്രമണക്കേസ് പ്രതികളെ
വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

2015 നവംബറില്‍ പാരീസില്‍ നടന്ന ഭീകരാക്രമണ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ തവണയാണ് എന്‍ഐഎ ഫ്രാന്‍സിലേക്ക് യാത്ര തിരിക്കുന്നത്.

തന്റെ യൂണിറ്റ് കമാന്‍ഡര്‍ ഫ്രഞ്ച് പൗരനായിരുന്നു എന്ന് സുബ്ഹാനി മൊഴി നൽകിയിട്ടുണ്ട്. പാരീസിലെ തീയേറ്ററില്‍ നടന്ന വെടിവയ്പ്പ് ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ 130 ആളുകളെ കൊലപ്പെടുത്തിയ അബ്ദുല്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമായിരുന്നെന്ന് സുബ്ഹാനി  വെളിപ്പെടുത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ചെന്നൈ വിമാനത്താവളത്തിലൂടെ തുര്‍ക്കിയിലെ ഇസ്താംബൂളിലെത്തിയെന്നും, അവിടെ നിന്ന് പാക്കിസ്ഥാനില്‍ നിന്നും അഫ് ഗാനിസ്ഥാനില്‍ നിന്നും എത്തിയവരോടൊപ്പം ഐസിസിന്റെ സ്വാധീന മേഖലയായ ഇറാക്കിലേക്ക് കടന്നതായും സുബ്ഹാനി മൊഴി നൽകിയിരുന്നു.

ആ സമയത്ത് പാരീസ് ആക്രമണത്തിനു നേതൃത്വം നല്‍കിയ സലാഹ് അബ്ദുസലാം, അബ്ദുല്‍ ഹമീദ് അബൗദ് എന്നിവരെ പരിചയപ്പെട്ടതായി സുബ്ഹാനി വെളിപ്പെടുത്തിയിരുന്നു.

പാരീസ് ആക്രമണക്കേസ് അന്വേഷിക്കുന്ന സംഘം ആവശ്യപ്പെട്ടാല്‍ സുബ്ഹാനിയെ ചോദ്യം ചെയ്യുന്നതിന് അവസരമൊരുക്കുമെന്ന് എന്‍ഐഎ നേരത്തേ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Ockhi,missing people,Kerala,Nirmala Seetharaman, centre, Mercykuttiyamma, Lok Sabha, Tamilnadu, rescue, found, relief fund, central govt, state govt, dispute, Rajnath Singh, explanation, statistics,

ഓഖി: കാണാതായവരുടെ കണക്കിൽ തർക്കവുമായി കേരളവും കേന്ദ്രവും

Tatkal ticket, fraud, IRCTC, CBI, arrest, tatkal booking, website, fake software, developed, official, investigation, found, travel agencies, assistant programmer, Ajay gargh, scam

തത്കാൽ ടിക്കറ്റ് തട്ടിപ്പ്; സിബിഐ ഉദ്യോഗസ്ഥൻ അറസ്റ്റിൽ