malappuram, lorry, accident, students, killed, lorry,school children, die, lorry, rams, bus waiting shed, Nilambur, Malappuram, killed, injury, passengers, Vazhikadavu, driver, autorickshaw, bus, hit, hospital, 
in ,

മലപ്പുറത്ത് ലോറി ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു

മലപ്പുറം: നിലമ്പൂരിൽ ( Nilambur ) ലോറി ( lorry ) പാഞ്ഞു കയറിയതിനെ തുടർന്ന് രണ്ടു വിദ്യാർത്ഥികൾ ( students ) മരണമടഞ്ഞു. മണിമൂളി സി കെഎച്ച്‌എസ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാമില്‍, ഫിദമോള്‍ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വഴിക്കടവിന് സമീപം മണിമൂളിയിലെ ബസ് സ്റ്റോപ്പിൽ സ്കൂളിലേക്ക് പോകാനായി ബസ് കാത്തുനിന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ചില നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ ഒൻപതരക്കാണ് അപകടം നടന്നത്. പരിക്കേറ്റവരെ എടക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ നിലമ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റി.

കർണാടകയിൽ നിന്ന് കൊപ്ര ലോഡുമായി എത്തിയ ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഭാരം കയറ്റിവന്ന ലോറി അമിത വേഗത്തിലാണ് വന്നതെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു.

നിയന്ത്രണം വിട്ട ലോറി ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ചു. തുടർന്ന് ഒരു ബസിൽ ഇടിച്ച ശേഷമാണ് വിദ്യാർത്ഥികളുടെ ഇടയിലേക്കു പാഞ്ഞു കയറിയത്. അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ലോറി നിന്നതെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Oommen Chandy,blackmail,solar case,investigation team, K Surendran, complaint, former Chief Minister, Kerala, Saritha, Biju Radhakrishnan, statement, crime branch, BJP leader, Congress, case, solar, Solar report, Oommen Chandy, High court, petition, Kapil sibal, Saritha,case, former minister, Kerala High court, controversy, Kerala, politics, Biju Radhakrishnan, 

ബ്ലാക്ക്‌മെയില്‍ പ്രസ്താവന: ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു

ഷെഫിന്‍ ജഹാനെതിരെ കനകമല കേസിലെ ഐഎസ് പ്രതികളുടെ മൊഴി