Movie prime

നെഫ്റ്റ്, ആർ ടി ജി എസ് ഇടപാടുകളുടെ സമയപരിധി എടുത്തുകളയണമെന്ന് നന്ദൻ നിലേക്കനി സമിതി

രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളുടെ പ്രോത്സാഹനത്തിന് നിരവധി നിർദേശങ്ങളുമായി നന്ദൻ നിലേക്കനി സമിതി. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറുമായി നെഫ്റ്റ്, ആർ ടി ജി എസ് സേവനങ്ങളുടെ സമയപരിധി വർധിപ്പിക്കുക, പോയിന്റ് -ഓഫ്-സെയിൽ ഉപകരണങ്ങൾക്ക് ഇറക്കുമതിച്ചുങ്കം ഒഴിവാക്കുക , ഓൺലൈൻ ബാങ്കിങ് സേവനങ്ങൾക്ക് ഈടാക്കുന്ന സർവീസ് ചാർജുകൾ ഇല്ലാതാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ഓൺലൈനായി പണമടയ്ക്കുമ്പോൾ ഫീ ചുമത്തരുത് എന്നും ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച് ഉയർന്നുവരുന്ന പരാതികൾ ഓൺലൈനായി തന്നെ പരിഹരിക്കാനുള്ള സംവിധാനം More
 
നെഫ്റ്റ്, ആർ ടി ജി എസ് ഇടപാടുകളുടെ സമയപരിധി എടുത്തുകളയണമെന്ന് നന്ദൻ നിലേക്കനി സമിതി

രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളുടെ പ്രോത്സാഹനത്തിന് നിരവധി നിർദേശങ്ങളുമായി നന്ദൻ നിലേക്കനി സമിതി. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറുമായി നെഫ്റ്റ്, ആർ ടി ജി എസ് സേവനങ്ങളുടെ സമയപരിധി വർധിപ്പിക്കുക, പോയിന്റ് -ഓഫ്-സെയിൽ ഉപകരണങ്ങൾക്ക് ഇറക്കുമതിച്ചുങ്കം ഒഴിവാക്കുക , ഓൺലൈൻ ബാങ്കിങ് സേവനങ്ങൾക്ക് ഈടാക്കുന്ന സർവീസ് ചാർജുകൾ ഇല്ലാതാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ഓൺലൈനായി പണമടയ്ക്കുമ്പോൾ ഫീ ചുമത്തരുത് എന്നും ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച് ഉയർന്നുവരുന്ന പരാതികൾ ഓൺലൈനായി തന്നെ പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം എന്നും സമിതി നിർദേശിച്ചിട്ടുണ്ട്.

ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ നിർദേശങ്ങൾ രൂപപ്പെടുത്താനാണ് നന്ദൻ നിലേക്കനി അധ്യക്ഷനായ സമിതിക്ക് ആർ ബി ഐ രൂപം നൽകിയത്. സമിതി ഗവർണർ ശക്തി കാന്ത് ദാസിന് മുൻപാകെ റിപ്പോർട് സമർപ്പിച്ചു.

നിലവിൽ നെഫ്റ്റ്, ആർ ടി ജി എസ് ഇടപാടുകൾക്ക്‌ സമയപരിധിയുണ്ട്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ (രണ്ടും നാലും ശനിയാഴ്ചകൾ ഒഴികെ ) രാവിലെ 8 മുതൽ വൈകീട്ട് 6 മണി വരെയാണ് നെഫ്റ്റ് (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ ) വഴി പണമിടപാടുകൾ സാധ്യമാകുന്നത്. ആർ ടി ജി എസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം ) ഇടപാടുകൾ വൈകുന്നേരം 7 മണിവരെയും.