Nimisha Fathima, mother, Bindu, Rekha Sharma, visit, National Women’s Commission , acting Chairperson, IS, Islamic State, missing, daughter, Afghanistan, Kerala, Hadiya, investigation, complaint,
in ,

നിമിഷ ഫാത്തിമയുടെ അമ്മ രേഖ ശർമ്മയ്ക്ക് പരാതി നൽകി

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റിൽ (IS) ചേരുവാനായി മതം മാറി അഫ്ഗാനിസ്ഥാനിലേക്ക് പോയ നിമിഷ (ഫാത്തിമ)യുടെ (Nimisha Fathima) അമ്മ ബിന്ദു (Bindu) സമ്പത്ത് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയ്ക്ക് (Rekha Sharma) പരാതി നൽകി. നിമിഷയെ കാണാതായതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ബിന്ദു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയോട് വിശദീകരിച്ചു.

ബുധനാഴ്ച്ച രാവിലെ തൈക്കാട് ഗസ്റ്റ്ഹൗസിലെത്തിയ ബിന്ദു കാണാതായ മകളെയും കുടുംബത്തിനെയും കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. അധ്യക്ഷയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബിന്ദു മാധ്യമങ്ങളോട് സംസാരിച്ചു.

മകളെയും മരുമകനെയും കുഞ്ഞിനെയും കുറിച്ച് യാതൊരു അറിവുമില്ലെന്നും ഇവരെ കണ്ടെത്താനായി നടത്തുന്ന നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും ബിന്ദു പരാതിപ്പെട്ടു. ഒരു വർഷവും അഞ്ച് മാസവും കഴിഞ്ഞിട്ടും മകളെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും സംഭവത്തിന്‍റെ തുടക്കത്തിൽ തന്നോടൊപ്പം നിന്നവർ ഇപ്പോഴില്ലെന്നും ബിന്ദു കുറ്റപ്പെടുത്തി.

താനൊരു പാര്‍ട്ടിയുടേയും മെമ്പർഷിപ്പ് എടുത്തിട്ടില്ലെന്നും തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി. മകളും കുഞ്ഞും ഐഎസ് തീവ്രവാദികളുടെ തടവിലാണെന്നും അവരെ മോചിപ്പിച്ച് ഇന്ത്യയിൽ തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ബിന്ദു നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ബിന്ദുവിന്റെ മകൾ നിമിഷ (ഫാത്തിമ), ഭർത്താവ് പാലക്കാട് യാക്കര സ്വദേശി ബെക്‌സൺ (ഇസ) ഇവരുടെ 10 മാസം പ്രായമായ കുഞ്ഞ് ഉമ്മുഖുൽസു എന്നിവർ അഫ്ഗാനിൽ ഐഎസ് തീവ്രവാദികളുടെ തടവിലാണെന്നാണ് സംശയിക്കുന്നത്. ബെക്‌സണുമായുള്ള വിവാഹ ശേഷം മതം മാറിയ നിമിഷ ഭർത്താവുമൊത്താണ് രാജ്യം വിട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വാർത്തയും വിനോദവും കൈക്കുടന്നയിലാക്കി ജ്യുവൽ 

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

തോമസ് ചാണ്ടി വിഷയം; സര്‍ക്കാരിനെതിരെ ഹൈക്കോടതി പരാമർശം