Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police
in ,

നിപ: സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്; മറുപടിയുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളക്കരയാകെ ഭീതി വിതച്ച നിപ വിഷയത്തില്‍ സത്വര നടപടികളാണ് സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ( health minister KK Shailaja ) വ്യക്തമാക്കി.

നിപ വൈറസ് ബാധ തിരിച്ചറിയാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും രണ്ടാം ഘട്ട വൈറസ് ബാധ തടയാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായും അടിയന്തര ചര്‍ച്ചക്ക് മറുപടിയായി ആരോഗ്യ മന്ത്രി സഭയില്‍ അറിയിച്ചു.

സാബിത്തിനെ ഉള്‍പ്പെടുത്തി 17 പേരാണ് നിപ മൂലം മരണമടഞ്ഞതെന്നും നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് 12 പേര്‍ക്കെതിരെ കേസെടുത്തതായും മന്ത്രി വെളിപ്പെടുത്തി.

ആരോഗ്യ വകപ്പിന്റെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച്‌ നിപ വൈറസ് കോഴിയിലൂടെ പരക്കുമെന്ന് വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ 5 പേരെ അറസ്റ്റ് ചെയ്തുവെന്നും കെ കെ ശൈലജ വ്യക്തമാക്കി.

ജൂണ്‍ മാസം അവസാനം വരെ ജാഗ്രത തുടരണമെന്നും മന്ത്രി അറിയിച്ചു. നിപ വിഷയത്തിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സഭ നിർത്തിവെച്ച് പ്രത്യേക ചർച്ച നടത്താമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. തുടർന്ന് 12.30 മുതൽ രണ്ടു മണിക്കൂർ ചർച്ചയ്ക്കായി അനുവദിച്ചു.

പിണറായി സർക്കാർ അധികാരത്തിയേലറിയ ശേഷം ആദ്യമായാണ് പ്രത്യേക ചർച്ചക്ക് അനുമതി നൽകിയത്.

അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി നല്‍കിയതോടെ നിപ വൈറസ് ബാധ സംബന്ധിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ സഭയില്‍ നടത്താനിയുന്ന പ്രത്യേക പ്രസ്താവന മാറ്റിവച്ചു. നിയമ സഭാ ചട്ടം 300 പ്രകാരമായിരുന്നു ആരോഗ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്താന്‍ തയ്യാറായത്.

അതേസമയം, നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഉത്പന്നങ്ങൾക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. മെയ് 29-ന് യുഎഇ കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

കേരളത്തിൽ നിന്നുള്ള 100 ടണ്ണോളം പഴം, പച്ചക്കറികളുടെ ഇറക്കുമതിയാണ് യുഎഇ തടഞ്ഞത്. കൂടാതെ ഖത്തറും കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

World Environment Day, top 5 ,affordable ,CNG Cars , buy , India ,

ഇതാ അഞ്ച് പരിസ്ഥിതി സൗഹൃദ കാറുകൾ; അതും കൊക്കിലൊതുങ്ങുന്ന വിലയിൽ

Killiyaar ,mission, 5000, saplings , river, World Environment day ,  conservation, water, save, Killiyaar Mission, bamboo, 

കിള്ളിയാറിന്റെ കരയ്ക്ക് കരുത്തുകൂട്ടാൻ 5,000 വൃക്ഷത്തൈകൾ നട്ടു