Nipah threat , Nipah, mask, health department, alert, threat, negative, patients, virus, fever, Kerala, Nipah threat , Nipah, homeopathic medicine , hospital, investigation, doctors, patients, Nipah alert , Nipah , Kozhikode,public programmes,ban,tuition ,Mahi,  kozhikod, Nipah virus outbreak district collector,  
in ,

മാഹിയെ നിപ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു; കോഴിക്കോട്ട് പൊതു പരിപാടികള്‍ക്കും ട്യൂഷനും വിലക്ക്

കോഴിക്കോട്: മാഹിയെ നിപ ബാധിത പ്രദേശമായി ( Nipah alert ) പുതുച്ചേരി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട് മേഖലയില്‍ നിന്നുള്ളവര്‍ തുടര്‍ച്ചയായി മാഹി സന്ദര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

നിപ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്നു പേര്‍ മരണമടഞ്ഞ മലപ്പുറം ജില്ലയിലും കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്. ജില്ലയിലെ മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു.

നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വൈറസ് ബാധയുടെ പശ്ചാതലത്തില്‍ മേയ് 31 വരെ ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ യു വി ജോസ് ഉത്തരവിറക്കി.

കുട്ടികള്‍ക്കുള്ള ട്യൂഷന്‍ ക്ലാസുകളും മറ്റു ട്രൈനിംഗ് ക്ലാസുകളും വിലക്കിയിട്ടുണ്ട്. അതേസമയം, പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളിന് നിപ ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.

കണ്ണൂരിലും നിപയുടെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിപ വൈറസ് ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ച നാദാപുരം സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തില്‍ കണ്ണൂരിലും അതീവ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉള്‍പ്പെടുത്തി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

തലശ്ശേരി ആശുപത്രിയില്‍ അശോകനെ പരിചരിച്ച നഴ്‌സിന് പനി ബാധിച്ചത് ഗൗരവമായെടുക്കാനും അവരെ ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്കു മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ അശോകനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറെയും രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

RED's camera , Hydrogen One smartphone,8K 3D RED , 8K 3D camera ,holographic phone, Lucid , LucidCam, consumer, camera ,180-degree 3D VR video , photo, tech ,

ചലച്ചിത്ര ലോകത്തെ റെഡ് ക്യാമറയുടെ മാസ്മരിക മാജിക് ഇനി ഫോണിലും ലഭ്യമാകും

Thoothukudi ,Dr Asad , facebook post, Anti-sterlite protests, dead, injured ,police firing,  Tamil Nadu, 

മുതലക്കണ്ണീരു കൊണ്ട് തൂത്തുക്കുടിയിലെ തീ അണയുകയില്ല: ഡോ. ആസാദ്