Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police
in ,

നി​പ: മരണമടഞ്ഞവരുടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​സെടുത്തു

കോഴിക്കോട്: നിപ വെെറസ് ബാധിച്ച്‌ മരിച്ചവരുടെ ( Nipah deaths ) മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച മാവൂര്‍ റോഡ് ശ്മശാനത്തിലെ രണ്ടു ശ്മശാന ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

നിപ വൈറസ് ബാധയേല്‍ക്കുമെന്ന ഭയത്താൽ കഴിഞ്ഞ ദിവസം നിപ വെെറസ് ബാധിച്ച്‌ മരണമടഞ്ഞ കൂരാച്ചുണ്ട് സ്വദേശി രാജൻ, അശോകൻ എന്നിവരുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനം അധികൃതര്‍ വിസമ്മതിച്ചത് വിവാദമായിരുന്നു.

പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ ഇടപെട്ടാണ് ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്. അശോകന്റെ മൃതദേഹം ദഹിപ്പിക്കാന്‍ വിസ്സമ്മതിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

മൃതദേഹത്തോട് അനാദരവ് കാണിച്ചു, സര്‍ക്കാര്‍ ചട്ടങ്ങള്‍ ബോധപൂര്‍വ്വം മാറ്റി മറിച്ചു, എന്നീ കുറ്റങ്ങളാരോപിച്ചാണ് നടക്കാവ് പോലീസ് കേസെടുത്തത്.

നഴ്സ് ലിനിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ വൈദ്യുത ശ്മശാനത്തിലെ പുക വലിച്ചെടുക്കുന്ന സംവിധാനം ഭാഗികമായി കേടായതും വാർത്തയായിരുന്നു.

വൈറസ് ബാധയുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ മൃതദേഹങ്ങൾ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ വിഷമിക്കുന്നതിനിടെ ശ്മശാനം അധികൃതരുടെ അനാസ്ഥ വൻ വിവാദമായി.

അതേസമയം, നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ചങ്ങരോത്ത് സ്വദേശിയായ ഒരാള്‍ കൂടി മരിച്ചു. . നിപ ബാധിച്ച്‌ മരിച്ച സഹോദരങ്ങളായ സാബിതിന്റെയും സാലിഹിന്റെയും പിതാവായ മൂസ കൂടി മരിച്ചതോടെ മരണം 12 ആയി.

നിപ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനായി ഇന്ന് 8000 ഗുളികകള്‍ കൂടി എത്തിക്കും. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള റിബ വൈറിന്‍ ഇന്നലെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചിരുന്നു.

ബാക്കി മരുന്നുകളാണ് ഇന്ന് എത്തുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചതിനു ശേഷമേ രോഗികള്‍ക്ക് മരുന്നു നല്‍കുകയുള്ളു എന്ന് അധികൃതർ അറിയിച്ചു.

നിപ വൈറസ് ബാധിച്ച്‌ മൂന്നു പേര്‍ മരിച്ച മലപ്പുറത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്ന് സന്ദര്‍ശനം നടത്തില്ല.

ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്നെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

എന്നാൽ പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘം ഇന്ന് കോഴിക്കോട്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

British royal family , lifestyle, Meghan, Queen Elizabeth, Prince harry, wedding, relatives, palace, travel, Windsor , security, protection, acting,

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അസാധാരണ വിലക്കുകൾ മെഗാന് ബാധ്യതയാകുമോ?

കോടതിയിലെ മാധ്യമ നിയന്ത്രണം; കേസ് വിശാല ബെഞ്ചിന് വിട്ടു