Nipah, Mohanlal, Mohanan Vaidyar, bats, Thrissur, rumour,Vadakkanchery Jacob Vadakkanchery social media,
in , , ,

നിപ വൈറസ്: സമൂഹമാധ്യമങ്ങളിലെ ഊഹാപോഹങ്ങൾക്ക് ലാലിൻറെ മറുപടി

തിരുവനന്തപുരം: നിപ വൈറസ് ബാധയെ ( Nipah virus outbreak ) തുടർന്ന് ഭീതിയിലായ കേരളത്തിൽ ഇതിനെ ചൊല്ലിയുള്ള ഊഹാപോഹങ്ങളും കിംവദന്തികളും സമൂഹ മാധ്യമങ്ങളിൽ തുടരുന്ന സാഹചര്യത്തിൽ സുപ്രസിദ്ധ നടൻ മോഹൻലാൽ ബോധവത്കരണ ശ്രമവുമായി രംഗത്തെത്തി.

നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

നിപ വൈറസ് ബാധമൂലമുള്ള മരണങ്ങൾ കോഴിക്കോട് ജില്ലയിൽ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ എന്ന് ആരാഞ്ഞു കൊണ്ടാണ് നടന്റെ കുറിപ്പ് ആരംഭിക്കുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ടതോ, ഭീതിയിൽ ആവേണ്ടതോ ആയ സാഹചര്യം ഇല്ലെന്നും എന്നാൽ കൃത്യമായ പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോൾ തന്നെ ആരോഗ്യ വകുപ്പിന്റെ കൃത്യമായ മാർഗ നിർദേശങ്ങളും, സുരക്ഷാമാർഗങ്ങളും പാലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണെന്നും എന്നാൽ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനമെന്നും ലാൽ ചൂണ്ടിക്കാട്ടി. രോഗ ലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

നിപ വൈറസ് ബാധയെ തുടർന്ന് ഇതിന് പിന്നിൽ മരുന്ന് മാഫിയയും രാഷ്ട്രീയ-ആരോഗ്യ രംഗത്തെ പ്രമുഖരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന ആരോപണവുമായി പ്രകൃതി ചികിത്സകനായ ജേക്കബ് വടക്കഞ്ചേരിയും മോഹനൻ വൈദ്യരും രംഗത്തെത്തിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചകളും വിവാദങ്ങളും അരങ്ങേറുകയാണ്.

അതേസമയം, കോട്ടയത്തും മംഗലാപുരത്തും നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി മൂന്നു പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് എത്തിയ ഒരാള്‍ക്കും മംഗലാപുരത്തെ ഒരു യുവതിക്കും വൃദ്ധനുമാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

നിപ വൈറസ് ഭീതിമൂലം ആയിരക്കണക്കിനു വവ്വാലുകള്‍ ചേക്കേറിയ തൃശൂര്‍ നഗരമധ്യത്തിലെ ഒരേക്കര്‍ തേക്കിന്‍തോട്ടം വെട്ടിനീക്കാന്‍ ഭൂഉടമ തീരുമാനിച്ചതായി റിപ്പോർട്ട്. നാട്ടുകാര്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം കൈക്കൊണ്ടത്.

തൃശൂര്‍ നഗരഹൃദയത്തിൽ ഇക്കണ്ടവാരിയര്‍ റോഡിലുള്ള ഒരേക്കറില്‍ ഈ വവ്വാല്‍ക്കൂട്ടം ചേക്കേറിയിട്ട് പത്തു വര്‍ഷമായതായി നാട്ടുകാർ വെളിപ്പെടുത്തി. വവ്വാലുകളുടെ ആവാസ വ്യവസ്ഥ തകർക്കുന്നതും അവയെ കൂട്ടത്തോടെ നശിപ്പിക്കുന്നതും കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

നിപ വൈറസ്: കേരള മുഖ്യമന്ത്രിയ്ക്ക് ഐഎംഎ സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത്

Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution

ഭിന്നശേഷിക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുമെന്ന് കെകെ ശൈലജ