Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 
in , ,

നിപ ചികിത്​സയിൽ പ്രത്യാശ: നഴ്​സിങ്​ വിദ്യാർത്ഥിനിയുടെ അസുഖം ഭേദമായി

കോഴിക്കോട്: നിപ ( Nipah ) ചികിത്സയിൽ പുതിയ പ്രതീക്ഷ. നേരത്തെ നിപ രോഗം സ്ഥിരീകരിച്ചിരുന്ന നഴ്സിങ് വിദ്യാർത്ഥിനിക്ക് അസുഖം ഭേദമായതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് രോഗം മാറിയത്.

ഇപ്പോൾ നടത്തിയ പരിശോധനയിൽ നഴ്സിങ് വിദ്യാർത്ഥിനിക്ക് നിപ ബാധയില്ലെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ നിന്ന് വിദ്യാർത്ഥിനിയുടെ തലച്ചോറും ഹൃദയവും സാധാരണ നിലയിലായതായി ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചു.

നിപ രോഗികൾക്ക് നൽകാനായി എത്തിച്ച ‘റിബവിറിൻ’ മരുന്നും അനുബന്ധ ചികിത്സയുമാണ് വിദ്യാർത്ഥിനിക്ക് നൽകിയിരുന്നത്. ഇൻറേൺഷിപ്പിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കവെയാണ് വിദ്യാർത്ഥിനിക്ക് നിപ രോഗം പിടിപ്പെട്ടത്

മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ ഐ.സി.യുവിൽ പത്ത് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥിനിയെ പ്രധാനാശുപത്രിയിലെ (എൻ.എം.സി.എച്ച്) ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

എങ്കിലും കുറച്ചു ദിവസങ്ങൾ കൂടി നഴ്സിങ് വിദ്യാർത്ഥിനി നിരീക്ഷണത്തിലായിരിക്കും. നിലവില്‍ ആയിരത്തിലധികം പേർ നിരീക്ഷണത്തിലാണ്.

എന്നാൽ, നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ശനിയാഴ്ച മരിച്ചു. തലശേരി സ്വദേശിനി റോജയാണ് (39) മരിച്ചത്.

ഇവരില്‍ നിപ വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മണിപ്പാലില്‍ നിന്നുള്ള പരിശോധനാഫലം വന്ന ശേഷമേ നിപ വൈറസ് ബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാവൂ.

അതേസമയം, നിപ വൈറസ് സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നിപ വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകി.

നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ ആര്‍ക്കും ഭീതി വേണ്ടെന്നും, എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. നിപ ബാധിതരുമായി ഏതെങ്കിലും സാഹചര്യത്തില്‍ അടുത്തിടപഴകിയവരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

നിപ ബാധിതരുമായി ഏതെങ്കിലും സാഹചര്യത്തില്‍ അടുത്തിടപഴകിയ ആരെങ്കിലും ഇനിയുണ്ടെങ്കില്‍ അവര്‍ നിപ കണ്‍ട്രോള്‍ റൂമിൽ വിവരമറിയിക്കാൻ നിർദ്ദേശമുണ്ട്. നിപ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍:- 0495 2380085, 2380087, 2381000.

നിപ വൈറസ് രോഗത്തെ പ്രതിരോധിക്കാന്‍ ആസ്ട്രേലിയയില്‍ നിന്നും മരുന്നെത്തിച്ചു. എന്നാൽ ഐസിഎംആറില്‍ നിന്നുള്ള വിദഗ്ദ്ധർഎത്തിയ ശേഷമേ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങുകയുള്ളു എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

coconut oil , banned , Kerala, adulterated, 45 brands, sale,  Commissioner of Food Safety , issued, orders ,distribution ,market 

കേരളത്തിൽ 45 കമ്പനികളുടെ വെളിച്ചെണ്ണ വിൽപ്പനയ്ക്ക് നിരോധനം

Kareena , motherly dressing,  Kareena Kapoor ,dress-shaming,Veere Di Wedding ,film , theatres, social media, 

അമ്മമാർ ഇങ്ങനെയൊക്കെ വേഷം കെട്ടാമോ? വിമർശനത്തിന് മറുപടിയുമായി കരീന