Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police
in ,

നിപ: പി എസ് സി പരീക്ഷകള്‍ മാറ്റി; പ്രതിരോധ നടപടികളിൽ വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഭീതി വിതച്ച നിപ വൈറസ് ബാധയെ തുടർന്ന് പി എസ് സി നടത്താനിരുന്ന എല്ലാ പരീക്ഷകളും ( PSC exams  ) മാറ്റിവയ്‌ക്കാന്‍ തീരുമാനമായി. ഈ മാസം 16 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി അധികൃതർ അറിയിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാറ്റമില്ലെന്നും മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും പി.എസ്.സി വ്യക്തമാക്കി. നിപ ഭീഷണിയെ തുടർന്ന് മേയ് 26-ന് നടത്താനിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ നേരത്തെ മാറ്റിവച്ചിരുന്നു.

അതേസമയം, നിപ വൈറസ് ബാധയുടെ ഒന്നാം ഘട്ടം നല്ല രീതിയില്‍ തന്നെ ആരോഗ്യവകുപ്പ് നേരിട്ടതായും അതിനാലാണ് രോഗികളുടെ മരണനിരക്കും രോഗവ്യാപനവും കുറയ്ക്കാന്‍ സാധിച്ചതെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

രണ്ടാമത്തെ മരണത്തോടു കൂടി തന്നെ നിപ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ രീതിയില്‍ മുന്‍കരുതലെടുക്കാന്‍ കഴിഞ്ഞതായും തന്മൂലം രോഗം രോഗവ്യാപന സാഹചര്യം ഒഴിവാക്കാന്‍ സാധിച്ചുവെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ ഘട്ടത്തില്‍ രോഗം എത്രത്തോളം വ്യാപിക്കും എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അതിനാല്‍ നിപയെ പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ അതേപടി തുടരാന്‍ തീരുമാനിച്ചതായും മന്ത്രി വിശദീകരിച്ചു.

നിപയെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും വലിയ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

നിപ ബാധിതരുമായി അടുത്തിടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നതുവരെ കഴിവതും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിപ്പ രോഗിയുമായി ഇടപഴകിയ വിവരം അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഇത് മറ്റൊരു രോഗം പോലെയല്ലെന്നും ശരീരത്തില്‍ വൈറസ് വന്നാല്‍ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രത്യേക തരം വൈറസാണെന്നും അതിനാൽ ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായും ഇപ്പോഴും കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

നിപ പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിലനിര്‍ത്തുമെന്നും രണ്ടാം ഘട്ടത്തില്‍ നിപ്പ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പരിശോധിച്ച 35 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് പോസിറ്റീവായി വന്നതെന്നും ബാക്കിയെല്ലാം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.

നിപ ഭീഷണി തുടരുന്ന സാഹചര്യത്തിൽ നിരവധി യാത്രക്കാർ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തതിനെ തുടർന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ വരുമാനം കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ടുണ്ട്.

ടിക്കറ്റ് വില്‍പ്പനയില്‍ പ്രതിദിനം 16 ലക്ഷം രൂപയായിരുന്നു കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോഴിത് പത്തു ലക്ഷം രൂപയിൽ താഴെയായി ചുരുങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LDF, three-tier panchayat, by poll, won, wards, Kerala, UDF, Vilappilsala,

ചെങ്ങന്നൂരിന് പിന്നാലെ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ചെങ്കൊടിക്ക് മിന്നുന്ന വിജയം

World Milk Day, Animal vs plant milk, make at home, healthier choice, Food and Agriculture Organization ,FAO, United Nations,Almond Milk, Creamy Rice Milk,Soy Milk

മൃഗങ്ങളുടെ പാൽ സുരക്ഷിതമോ? സസ്യജന്യ പാലുകൾ വീട്ടിൽ തന്നെ തയ്യാറാക്കാം