Nipah threat , Nipah, mask, health department, alert, threat, negative, patients, virus, fever, Kerala, Nipah threat , Nipah, homeopathic medicine , hospital, investigation, doctors, patients, Nipah alert , Nipah , Kozhikode,public programmes,ban,tuition ,Mahi,  kozhikod, Nipah virus outbreak district collector,  
in

നിപ ഭീതി മുതലെടുത്ത് ഹോമിയോ മരുന്ന് വിതരണം; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നിപ ഭീഷണി ( Nipah threat ) മുതലെടുത്ത് ഒരു കൂട്ടം ആശുപത്രി ജീവനക്കാർ മരുന്ന് വിതരണം നടത്തി. നിപ വൈറസ് ബാധയ്‌ക്കെതിരെയുള്ള മരുന്ന് എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് ഹോമിയോ മരുന്ന് വിതരണം ചെയ്തതായി റിപ്പോർട്ട്.

മണാശേരി ഹോമിയോ ആശുപത്രിയിലെ ഹോമിയോ ആശുപത്രി ജീവനക്കാരാണ് ഇത്തരത്തിൽ മരുന്ന് വിതരണം നടത്തിയത്. ആശുപത്രിയിൽ ഡോക്ടര്‍ ഇല്ലാത്ത സമയത്താണ് ആശുപത്രി ജീവനക്കാർ മരുന്ന് വിതരണം ചെയ്തത്.

മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ആരോഗ്യ മേഖലയുടെ ധാർമികത പാലിക്കാതെ നടന്ന ഈ സംഭവത്തെ പറ്റി അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച്ചയാണ് വ്യാപകമായി മരുന്ന് വിതരണം നടന്നത്. എന്നാല്‍ ഇത്തരത്തില്‍ മരുന്ന് വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ വ്യക്തമാക്കി.

മണാശേരി പരിസരത്ത് നിപ ബാധിച്ച്‌ ഒരാള്‍ മരണമടഞ്ഞിരുന്നു. ഇതിനെ തുടർന്ന് പരിസരവാസികൾ പരിഭ്രാന്തിയിലാണ്. ഈ അവസരം മുതലെടുത്താണ് ഡോക്ടറില്ലാത്ത സമയത്ത് ഹോമിയോ ആശുപത്രി ജീവനക്കാര്‍ മരുന്ന് വിതരണം നടത്തിയത്.

നിപ വൈറസിന് ഹോമിയോയില്‍ പ്രതിരോധ മരുന്നില്ലെന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ നേരത്തെ അറിയിച്ചിരുന്നു. പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ചികിത്സതേടണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് മരിച്ച തലശ്ശേരി സ്വദേശി റോജയ്ക്ക് നിപ വൈറസ് ബാധയില്ല എന്ന് സ്ഥിരീകരിച്ചു. ഇവരുടെ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും രക്തപരിശോധനയില്‍ കണ്ടെത്താനായില്ല. നിപ വൈറസ് ബാധയില്‍ നിരീക്ഷണം തുടരുമെന്ന് കോഴിക്കോട്ടെ അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

193 പരിശോധനാ ഫലങ്ങള്‍ പുറത്തു വന്നതില്‍ 18 പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. രണ്ടായിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

‘റിബ വൈറിന്‍’ എന്ന മരുന്ന് ഉപയോഗിച്ച രണ്ട് പേരുടെ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആസ്‌ട്രേലിയയില്‍ നിന്നുള്ള ഹ്യൂമന്‍ മോണോക്‌ളോണല്‍ ആന്റിബോഡി എന്ന പ്രതിരോധ മരുന്ന് കോഴിക്കോട്ട് എത്തിച്ചതിന് പുറമെ, ജപ്പാനില്‍ നിന്ന് ‘ഫാവിപിരാവിര്‍’ എന്ന മരുന്ന് എത്തിക്കാനുള്ള ശ്രമവും ഊര്‍ജ്ജിതമാക്കി.

അതിനിടെ, വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധനകളും ശക്തമാക്കി. പഴം തീനി വവ്വാലുകള്‍ ആണോ രോഗം പരത്തുന്നത് എന്ന് ഇന്നറിയാം.

ഭോപാലിലെ അതി സുരക്ഷാ ലാബില്‍ നടക്കുന്ന പരിശോധനാ ഫലം ഇന്ന് വൈകുന്നേരം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 12 വരെ നീട്ടി വച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Vodafone Idea , Vodafone , seek, nod ,new name,general meeting,  Idea Cellular ,an extraordinary general meeting, 26 June ,shareholders, raise ,funds ,change, company, telecom

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാകാൻ വോഡാഫോൺ ഐഡിയ

ചെങ്ങന്നൂർ: യുഡിഎഫിന്റെ പരാജയത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുന്നു