നിപ: ഭീതി വേണ്ടെന്ന ഐഎംഎ പ്രസ്താവന സ്വാഗതാർഹം – മന്ത്രി

തിരുവനന്തപുരം: നിപ [ Nipah ] വൈറസിനെപ്പറ്റി അനാവശ്യ ഭീതി വേണ്ടെന്ന  ഐ.എം.എ.ദേശീയ പ്രസിഡന്റ് ഡോ.രവി വങ്കടേക്കറുടെ  പ്രസ്താവന  സ്വാഗതാർഹമാണെന്ന്  ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ്  മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ.

” കേരളം തികച്ചും  സുരക്ഷിതമാണ് .അതിനാലാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുന്നൂറോളം ഡോക്ടർമാർ രാജ്യാന്തര സെമിനാറിന് വേണ്ടി കേരളത്തിൽ എത്തിയത്. ഈ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സന്ദർശനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.  ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ തന്നെയാണ് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞത് . സർക്കാരിന് വേണ്ടി ഞാൻ അവരെ  അഭിവാദ്യം ചെയ്യുന്നു.”- മന്ത്രി പറഞ്ഞു

IMA
കോവളത്ത്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന  അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവേയാണ് ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ.രവി വങ്കഡേക്കർ നിപ വൈറസിനെപ്പറ്റിയുള്ള അനാവശ്യ ഭീതികൾ പരത്തുന്നത് ഒഴിവാക്കണം എന്ന് അഭിപ്രായപ്പെട്ടത്.
നിപ വൈറസിൽ ഭീതി വേണ്ടെന്നും കേരളം സന്ദർശിക്കുന്നതിൽ ഭയക്കേണ്ടതില്ലെന്നും മുന്നൂറോളം ഡോക്ടർമാർ കേരളത്തിൽ എത്തിയത് അതിനു തെളിവാണെന്നും പറഞ്ഞ അദ്ദേഹം പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരും ഏജൻസികളും സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹമാണെന്നും അഭിപ്രായപ്പെട്ടു.
 “പ്രത്യേക ഉപകരണങ്ങളോ പരിശീലനമോ കൂടാതെയാണ് നിപ ബാധ തിരിച്ചറിഞ്ഞത്.  മറ്റ് രാജ്യങ്ങളിൽ നിപ വൈറസിനെ  തിരിച്ചറിയാൻ മാസങ്ങളെടുക്കുമ്പോഴാണ്  ഇവിടെ വളരെ പെട്ടെന്ന് തന്നെ അതിനെ തിരിച്ചറിഞ്ഞത്. ഇത് ഇന്ത്യൻ ഡോക്ടർമാരുടെ മികവിന്റെ ലക്ഷണമായി കാണാം”- അദ്ദേഹം പറഞ്ഞു. മുൻപരിചയമില്ലാതിരുന്നിട്ട് കൂടി നിപ്പ ബാധ അതിവേഗം തിരിച്ചറിഞ്ഞ  കേരളത്തിലെ ഡോക്ടർമാരെ  അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചെങ്ങന്നൂർ: യുഡിഎഫിന്റെ പരാജയത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുന്നു

നി​യ​മ​സ​ഭയില്‍ പതിനൊന്നാം സമ്മേളനം; വിവാദ വിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി