Nipah, virus, bat, Bhopal, fake news, health , technologists, social media, internet, awareness, death, patients. doctor,  Nipah, virus, well, bats, KK Shylaja, nurse, death,  scare, death, hospital, precautions, instructions, 
in , ,

നിപ: വ്യാജ സന്ദേശത്തിനെതിരെ വിദഗ്ദ്ധരുടെ പ്രതിഷേധം; പഴംതീ​നി വ​വ്വാലിനെ ഭോ​പ്പാ​ലി​ലേക്കയച്ചു

തിരുവനന്തപുരം: നിപ ( Nipah ) വൈറസിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അസംബന്ധമായ സന്ദേശങ്ങളെ അപലപിച്ചുകൊണ്ട് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരും ടെക്നോളജിസ്റ്റുകളും രംഗത്തെത്തി.

ഇന്റർനെറ്റ് സൊസൈറ്റി തിരുവനന്തപുരം ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയോട് അനുബന്ധിച്ചു സംഘടിപ്പിച്ച ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരും, ഇൻഫർമേഷൻ ടെക്‌നോളജി വിദഗ്ദ്ധരും പങ്കെടുത്ത പാനൽ ചർച്ചയിലാണ് ഈ വിലയിരുത്തലുണ്ടായത്.

നിപ വൈറസിനെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ യഥാസമയം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും സർക്കാരിനും പൊതുജനങ്ങൾക്കും എത്തിക്കേണ്ട ഉത്തരവാദിത്വമാണ് ഇന്റർനെറ്റും മറ്റു സോഷ്യൽ മീഡിയ ചാനലുകളും ചെയ്യേണ്ടതെന്ന് ഇന്റർനെറ്റ് സൊസൈറ്റി തിരുവനന്തപുരം ചാപ്‌റ്റർ മുൻ ചെയർമാൻ സതീഷ് ബാബു അഭിപ്രായപ്പെട്ടു.

തുടക്കത്തിൽ ചെറിയ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും വിവിധ സാങ്കേതിക വിദ്യകളുടെ ഏകോപനത്തിലൂടെ നിപ വൈറസിനെപ്പറ്റിയുള്ള യഥാർത്ഥ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചതായി ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളോജിയയുടെ മൈക്രോ ബയോളജി വിഭാഗം മേധാവിയായ ഡോ : കവിത രാജു അറിയിച്ചു.

എന്നാൽ യൂട്യൂബിലൂടെയും, വാട്സ് ആപ്പിലൂടെയും യാഥാർഥ്യവുമായി യാതൊരു ബദ്ധവുമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും സെമിനാർ ആഹ്വാനം ചെയ്തു.

ഈ ഹെൽത്ത് കേരളാ പ്രൊജക്റ്റ് ജോയിൻ ഡയറക്ടർ ഡോ: ജയൻ ചന്ദ്രശേഖരൻ, ഐ സോക് ചെയർമാൻ ശ്രീനിവാസൻ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

അതേസമയം, നിപ വൈറസ് ബാധയുടെ ഉറവിടത്തിന് കാരണമാണെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലുമായി മൃഗസംരക്ഷണവകുപ്പ് ഡോക്ടര്‍ ഇന്ന് ഭോപ്പാലിലേക്ക് യാത്ര തിരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സൂപ്പിക്കടയിലെ വീടിനു പിറകിലുള്ള മരത്തില്‍ നിന്ന് പിടികൂടിയ വവ്വാലുമായാണ് ഡോക്ടര്‍ വിമാനത്തില്‍ ഭോപ്പാലിലേക്ക് യാത്ര തിരിച്ചത്.

പഴംതീനി വവ്വാലിന്‍റെ വിസര്‍ജ്ജ്യങ്ങളും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിൽ (എന്‍ഐഎസ്‌എച്ച്‌എഡി) പരിശോധിക്കും. രണ്ടു ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രദേശത്തെ മനുഷ്യരൊഴികെയുള്ള എല്ലാ ജീവജാലങ്ങളുടേയും സാമ്പിളുകള്‍ വീണ്ടും ഭോപ്പാലിലേക്ക് അയയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.സി.മോഹന്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പുലര്‍ച്ചെ വവ്വാലിനെ പിടികൂടിയിരുന്നു. എറണാകുളത്തുനിന്ന് കൊണ്ടുവന്ന ഡ്രൈ ഐസ് നിറച്ച അതീവ സുരക്ഷിതമായ ഇന്‍കുബേറ്ററിലാണ് വവ്വാലിനെ സൂക്ഷിച്ചിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

garlic ,hair protection, benefits, health, lifestyle, garlic oil, regrowth, dandruff, problems, solution, shampoo, cooking, medicinal values, 

കേശസംരക്ഷണവും വെളുത്തുള്ളിയും തമ്മിലുള്ള ഗാഢബന്ധമറിയാം

Ranbir Kapoor , confirms , dating ,Alia Bhatt , Deepika, Sanjay Dutt, Sanju , trailer, 

തന്റെ പുതിയ പ്രണയഭാജനത്തെ പറ്റി രണ്‍ബീര്‍ കപൂറിന്റെ വെളിപ്പെടുത്തൽ