Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 
in

നിപ പ്രതിരോധം: 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം

തിരുവനന്തപുരം: നിപ വൈറസിനെ ( nipah virus ) ഫലപ്രദമായി പ്രതിരോധിക്കുന്നതിനെ സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം നൽകാൻ തീരുമാനമായി.

നിപയെപ്പോലെ ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗം ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്.

അനസ്തീഷ്യ വിഭാഗത്തിലെ 2 ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്ടര്‍മാരും വീതം പരിശീലന പരിപാടിയില്‍ പങ്കെടുക്കും. മേയ് 28 മുതല്‍ ജൂണ്‍ ഒന്നു വരെയാണ് പരിശീലനം.

നിപ വൈറസ് പോലെയുള്ള ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗങ്ങളില്‍ തീവ്ര പരിചരണ വിഭാഗം എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യാം, ഇത്തരം കേസുകളില്‍ വെന്റിലേറ്ററുകളുടെ വിദഗ്ധ ഉപയോഗം എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പരിശീലനത്തില്‍ പ്രാധാന്യം നല്‍കുക.

പരിശീലനം സിദ്ധിച്ച ഈ ഡോക്ടര്‍മാര്‍ കേരളത്തിലെ മറ്റ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, നിപ വൈറസ് ബാധയെ തുടർന്ന് മരിച്ച പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് റിപ്പോർട്ട്. പാസ്പോര്‍ട്ട് പ്രകാരം സാബിത്ത് അടുത്തിടെ യാത്ര ചെയ്തത് യു.എ.ഇയിലേക്ക് മാത്രമാണെന്ന് വ്യക്തമാകുന്നതായി അധികൃതർ വ്യക്തമാക്കി.

2017 ഫെബ്രുവരിയില്‍ യു.എ.ഇയില്‍ എത്തിയ സാബിത്ത് ഒക്ടോബറിലാണ് മടങ്ങിയെത്തിയത്. സാബിത്തിന്‍റെ വീട്ടിലെ കിണറ്റില്‍ നിന്ന് പിടികൂടിയ വവ്വാലുകള്‍ രോഗം പരത്തുന്നവയല്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

സാബിത്തിന് പുറമെ സഹോദരന്‍ സാലിഹ്, പിതാവ് മൂസ, ബന്ധു മറിയം എന്നിവരും വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,

ജസ്റ്റിസ് കെമാല്‍പാഷയുടെ വിമർശനം: പ്രതികരണവുമായി ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്‌ജിയും

district judge, KP Indira, dumping waste, public road, Palakkad, strong stand, clean, police, camera, Nipah, fever, people, health issues,

പൊതുസ്ഥലത്ത് മാലിന്യം: നഗരസഭാ അധികൃതർ കണ്ണടച്ചു; ജില്ലാ ജഡ്ജി നീക്കം ചെയ്യിച്ചു