in , ,

നിപ വൈറസ്: പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം

Nipah, virus, nurse Lini, death, KK Shylaja Pinarayi, Dr Kafeel Khan,  patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal, Nipah virus, Kerala, Kozhikode, high alert, instructions,Perambra, patients, hospital, treatment, fever, headache,  dead, doctors, research, National Institute of Virology in Pune , doctors,

കോഴിക്കോട്: പേരാമ്പ്രയില്‍ ( Perambra ) നിന്നും റിപ്പോര്‍ട്ട് ചെയ്ത അസുഖവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.

1. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങളുള്ളവരെ വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിർദ്ദേശിച്ചു

2. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലും രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. അതിനാൽ അസുഖ ബാധിതരെ ശുശ്രൂഷിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

3. രോഗ കാരണം ഒരുതരം വൈറസ് ആണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഏത് തരം വൈറസാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

4. വവ്വാല്‍, മറ്റ് പക്ഷികള്‍ എന്നിവ കടിച്ച് ഉപേക്ഷിച്ച പഴങ്ങള്‍ യാതൊരു കാരണവശാലും ഭക്ഷിക്കരുതെന്നും മാമ്പഴം പോലുള്ള പഴങ്ങള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കുവാനും നിർദ്ദേശമുണ്ട്.

5. വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് മുതലായ പാനീയങ്ങള്‍ കുടിക്കരുതെന്നും അറിയിപ്പിൽ പറയുന്നു.

6. രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നും അതിനാല്‍ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നും രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളായ മാസ്‌ക്. ഗ്ലൗസ് തുടങ്ങിയവ ധരിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്.

7. കൈകൾ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണമെന്നും രോഗിയുടെ വസ്ത്രങ്ങൾ പ്രത്യേകം സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

8. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഈ രോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികമല്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുകയും ജില്ലാ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും വേണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

9. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍ നമ്പര്‍: 0495 2376063.

10. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് രോഗലക്ഷണങ്ങൾ. ചുമ, വയറുവേദന, ഛർദി, ശ്വാസതടസ്സം എന്നിവയും ഉണ്ടാകാം. രക്ത പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാനാകും.

അതേസമയം, പേരാമ്പ്ര സൂപ്പിക്കടയിൽ രണ്ടു പേർ പനി ബാധിച്ചു മരിച്ചത് നിപ വൈറസ് കാരണമാണെന്ന് മണിപ്പാൽ മൈറോളജി റിസർച്ച് സെന്റർ, പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർ ആർ എൽ സരിത വ്യക്തമാക്കി.

ജില്ലയിൽ വൈറസ് ബാധ മൂലമുള്ള പനി മരണങ്ങൾ റിപ്പോട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് അതിജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. 1998-ൽ മലേഷ്യയിലാണ് നിപ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Honor ,triple-camera,future, planning, smartphones flagship , Honor 10, triple-lens camera system ,Huawei, George Zhao, President ,three rear-facing cameras

സ്മാർട്ട് ഫോണുകളിലെ ട്രിപ്പിൾ ക്യാമറ ചർച്ചയാകുന്നു; വിശദീകരണവുമായി ഹോണർ പ്രസിഡന്റ്

Aluva, Janaseva Sisubhavan ,government, take over ,abandoned childeren, protests , social justice dept, Janaseva ,Sisubhavan,

ആലുവ ജനസേവ ശിശു ഭവന്‍: ഏറ്റെടുക്കൽ നടപടിയിൽ വിശദീകരണവുമായി സാമൂഹ്യനീതി വകുപ്പ്