Nipah, virus, nurse Lini, death, KK Shylaja Pinarayi, Dr Kafeel Khan,  patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal, Nipah virus, Kerala, Kozhikode, high alert, instructions,Perambra, patients, hospital, treatment, fever, headache,  dead, doctors, research, National Institute of Virology in Pune , doctors,
in ,

നിപ: മരണപ്പെട്ട നഴ്സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ചതിനെ തുടർന്ന് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ ( nurse Lini ) കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഇതു സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ച മന്ത്രി സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയായിരുന്നു. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണെന്നും ലിനിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

അതേസമയം, കോഴിക്കോട് ജില്ലയില്‍ മരിച്ചവരും ചികിത്സയിലുള്ളവരുമായി 18 പേരില്‍ 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വെളിപ്പെടുത്തി. ഇതില്‍ 10 പേര്‍ മരിച്ചതായും രണ്ട് പേര്‍ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

18 പേരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതില്‍ ആറു പേര്‍ക്ക് നിപ ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 11 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളതെന്നും ഇതില്‍ ആറു പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മരണപ്പെട്ട നഴ്‌സ് ലിനിയ്ക്ക് പുറമെ വേലായുധന്‍, ഇസ്മായില്‍, മലപ്പുറം ജില്ലയില്‍ മരിച്ച സിന്ധു, സിജിത എന്നിവര്‍ക്കും നിപ വൈറസ് ബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി ജ അറിയിച്ചു. രോഗബാധയുള്ള മൂസയും അഭിനും കോഴിക്കോട് മിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mani , K M Mani , UDF, Chengannur, by election, Kerala Congress, chairman, PJ Joseph, Jose K Mani, CPM, BJP, election, meeting, 

ചെങ്ങന്നൂരില്‍ കെ എം മാണി യുഡിഎഫിനൊപ്പം; മുന്നണിയിലേയ്ക്ക് മടങ്ങാന്‍ ധാരണയായി

Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

സീറോ മലബാര്‍ സഭാ ഭൂമി ഇടപാട്; കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി