Lini , Nipah, medicine, Malaysia,Govt job, husband, Nipah, virus, Pinarayi, Dr Kafeel Khan, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.
in , , ,

നിപ വൈറസ്: പ്രതികരണവുമായി മുഖ്യമന്ത്രിയും കേന്ദ്ര സംഘവും ഡോക്ടർ കഫീല്‍ ഖാനും

തിരുവനന്തപുരം: കേരളക്കരയിൽ ഭീതി വിതച്ച നിപ വൈറസ് ബാധയെ സംബന്ധിച്ച് മുഖ്യമന്ത്രിയും കേന്ദ്ര സംഘവും ഡോക്ടർ കഫീല്‍ ഖാനും തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി. നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കുന്നതിനിടയല്‍ ജീവന്‍ വെടിയേണ്ടി വന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിക്ക് ( nurse Lini ) മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണെന്നും ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായത് എന്നത് ഏറെ ദു:ഖകരമാണെന്നും ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൈറസ് ബാധിച്ചു മരിച്ച ലിനിയുടെ കുടുംബത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രണ്ടു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.

അതേസമയം, നിപ വൈറസിനെ നേരിടാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയിലുള്ള നടപടികള്‍ തുടരുകയാണ്. പനിയെ കുറിച്ച്‌ പഠിക്കാന്‍ പേരാമ്പ്ര ചങ്ങാരോത്തെത്തിയ കേന്ദ്ര സംഘം 60 പേരുടെ രക്തസാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തി.

വായുവിലൂടെയും വൈറസ് പകരാമെന്നും എന്നാല്‍ ഒരു മീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ വൈറസിനു കഴിയില്ലെന്നും കേന്ദ്രസംഘം അറിയിച്ചു. പ്രതിരോധശേഷി കൂടിയവര്‍ക്ക് രോഗം വരില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി.

ഡല്‍ഹി എയിംസിലെ വിദഗ്ധസംഘം നാളെ കോഴിക്കോട്ടെത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ആവശ്യമെങ്കില്‍ ലോകാരോഗ്യ സംഘടനയെയും സമീപിക്കുമെന്നും ഇക്കാര്യത്തിൽ ആശങ്കകൾ വേണ്ടെന്നും ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിരോധ നടപടികള്‍ തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

അതിനിടെ, ജനങ്ങളില്‍ ഭീതി പടര്‍ത്തി നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ഡോ: കഫീല്‍ ഖാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സിസ്റ്റര്‍ ലിനി പ്രചോദനമാണെന്നും തന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വയ്ക്കാന്‍ തയ്യാറാണെന്നും കഫീല്‍ ഖാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ ഖാനെ പ്രതിയാക്കിയ സംഭവം വലിയ വിവാദമായിരുന്നു.

പനി ബാധിച്ച്‌ മരിച്ച ഒരാള്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പേരാമ്പ്രയില്‍ മരിച്ച ജാനകിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. അതിനിടെ, രണ്ടു നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി ചികിത്സ തേടി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Deepika Padukone,Bollywood, actress , no films,Sanjay Leela Bhansali, magnum opus, Padmaavat, marriage, reasons

പത്മാവതിന് ശേഷം ദീപികയെ കാണാനില്ല; ഊഹാപോഹങ്ങൾ തുടരവെ കാരണമിതാണെന്ന് വെളിപ്പെടുത്തൽ

Kumaraswamy , Hindu Mahasabha,VVPAT,SC,Yeddyurappa , petition,Karnataka, VVPAT machines, found, labourer, Bengaluru lleges ,foul play, Karnataka Elections, Election Commission, letter, 

കർണാടകയിൽ കുമാരസ്വാമിയുടെ ഭാവിയും തുലാസിൽ