in ,

നിപ: സേവനമനുഷ്ഠിക്കാന്‍ സന്നദ്ധയുള്ളവർക്ക് സ്വാഗതമെന്ന് മുഖ്യമന്ത്രി

IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

തിരുവനന്തപുരം: നിപ വൈറസ് ബാധയുണ്ടായ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സ്വയമേധയാ സന്നദ്ധരായി വരുന്നവര്‍ക്ക് അതിനുളള അവസരം ലഭ്യമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi ) അറിയിച്ചു.

നിപ വൈറസിനെതിരെ കോഴിക്കോട്ട് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്‍ സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വന്തം ആരോഗ്യമോ ജീവന്‍ പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ വൈദ്യശാസ്ത്രരംഗത്ത് സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ടെന്നും അവരില്‍ ഒരാളായാണ് ഡോ കഫീല്‍ഖാനെയും കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഹജീവികളോടുള്ള സ്നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രക്കടുത്ത് ചില സ്ഥലങ്ങളില്‍ നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ സ്വയം സന്നദ്ധരായി ധാരാളം പേര്‍ രംഗത്തു വന്നിട്ടുണ്ടെന്നും അവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ എന്നും അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു.

അതേസമയം, നിപ വൈറല്‍ പനി നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ വ്യക്തമാക്കി.

വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ജാമ്പയ്ക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ കഴിക്കുകയോ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്.

മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി, തുടങ്ങിയവ ശ്രദ്ധയിപ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.

സംശയദൂരീകരണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും പൊതുജനങ്ങളുടെ സംശയദൂരീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ആനിമല്‍ ഡിസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ (നിപാ വൈറല്‍ പനി) ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471 2732151ലേയ്ക്ക് വിളിക്കാവുന്നതാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 

സീറോ മലബാര്‍ സഭാ ഭൂമി ഇടപാട്; കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Thoothukudi, protest ,eight, dead,  injured ,police firing, Sterlite Copper unit, 

തൂത്തുക്കുടിയില്‍ പ്രക്ഷോഭം; പോലീസ് വെടിവയ്പ്പിൽ എട്ട് മരണം