in

നീരവ് മോദി ചിത്രശേഖരത്തിന് ലേലത്തിൽ  54 കോടി രൂപ  

അമ്പത്തഞ്ചോളം അപൂർവമായ എണ്ണഛായാചിത്രങ്ങൾ. വി എസ് ഗെയ്റ്റാന്റെ മുതൽ രാജാരവിവർമ വരെ. എഫ് എൻ സൂസ, കെ കെ ഹബ്ബാർ, ജോഗൻ ചൗധരി, അക്ബർ പദംസി, അർപ്പണ കൗർ തുടങ്ങിയ  പ്രതിഭകളുടെ ഗംഭീര രചനകൾ. 

ആദായ നികുതി വകുപ്പിനെയും കേന്ദ്ര സർക്കാരിനെയും  കബളിപ്പിച്ച് വിദേശത്തേക്ക് കടന്നുകളഞ്ഞ  കുപ്രസിദ്ധ സ്വർണവ്യാപാരി  നീരവ് മോദിയുടെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ഈ ചിത്രങ്ങൾ ലേലത്തിൽ പോയത് 54 കോടി രൂപയ്ക്കാണ്. ആദായ നികുതി വകുപ്പാണ് മോദിയുടെ ചിത്രങ്ങൾ വില്പ്പനക്ക് വെച്ചത്.

ഗെയ്റ്റാന്റെയുടെ അൺടൈറ്റിൽഡ് വർക്കിനാണ് ഏറ്റവുമധികം തുക ലഭിച്ചത്- 22  കോടി.   1973  ൽ ഗെയ്റ്റാന്റെ വരച്ച ഈ ചിത്രം 2014 ലും 2016 ലും വെനീസ് ആർട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിലെ രാജാ രവിവർമ ചിത്രം നേടിയത് 14 കോടി രൂപ. ബക്കിങ് ഹാം ഡ്യൂക്കിന്റെ  തിരുവിതാംകൂർ സന്ദർശനവേളയിൽ നൽകിയ വിരുന്നാണ് ചിത്രത്തിലുള്ളത്. 1880 ആണ് കാലഘട്ടം. വിദേശത്തേക്ക് കൊണ്ടുപോകാൻ അനുമതിയില്ലാത്ത വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ചിത്രമാണ് രവിവർമയുടേത്.

എഫ് എൻ സൂസയുടെ 1974 ലെ സിറ്റിസ്‌കേപ്പും ഉയർന്ന വില നേടി. പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന തുകയ്ക്കാണ് സമകാലീന ചൈനീസ് പെയ്ന്റിങ്ങുകൾ വിറ്റുപോയത്. ഷു ലീയുടെ 2009 ലെ ദി എൻഡ് ഓഫ് ദി വേൾഡ് കണക്കുകൂട്ടിയതിനേക്കാൾ അഞ്ചിരട്ടി ഉയർന്ന തുക കരസ്ഥമാക്കി.

മുംബൈ കോടതി നൽകിയ പ്രത്യേക അനുമതി പ്രകാരമാണ് ആദായ നികുതി വകുപ്പ് നീരവ് മോദിയുടെ സ്വകാര്യ ചിത്രശേഖരം ലേലത്തിന് വച്ചത്. 

കഴിഞ്ഞയാഴ്ച സ്‌കോട് ലാൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്ത മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളിയിരുന്നു. മാർച്ച്  29 വരെ  ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആക്ഷേപഹാസ്യ കലാസൃഷ്ടിയുമായി അനന്ത് ജോഷി ബിനാലെയിൽ

കപിൽ ദേവിന്റെ മകൾ ആമിയ സിനിമയിലേക്ക്