Movie prime

നിർഭയ കേസിൽ ദയാഹർജി നല്കാൻ പ്രതികൾക്ക് നവംബർ 5 വരെ സമയം

രാജ്യത്തെ നടുക്കിയ 2012 ലെ ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികൾക്ക് പ്രസിഡന്റിന് മുൻപിൽ ദയാഹർജികൾ സമർപ്പിക്കാൻ അവശേഷിക്കുന്നത് നാലു ദിവസം. ഇത് സംബന്ധിച്ച അറിയിപ്പ് ജയിൽ അധികൃതർ പ്രതികളെ വായിച്ചുകേൾപ്പിച്ചു. പ്രതികളിൽ മൂന്നുപേരെ തിഹാർ ജയിലിലും ഒരാളെ മാൻഡോലി ജയിലിലുമാണ് പാർപ്പിച്ചിട്ടുളളത്. ദയാഹർജി നൽകാനുള്ള അന്തിമ തിയ്യതി സംബന്ധിച്ച നോട്ടീസ് ഇംഗ്ലീഷിലും ഹിന്ദിയിലും വായിച്ചു കേട്ടതോടെ പ്രതികൾ എല്ലാവരും അസ്വസ്ഥത പ്രകടിപ്പിച്ചതായി തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു. നിയമത്തിനു മുൻപിലുള്ള മറ്റെല്ലാ വഴികളെല്ലാം അടഞ്ഞതിനാൽ പ്രതികൾക്കുമുന്നിൽ അവശേഷിക്കുന്ന More
 

രാജ്യത്തെ നടുക്കിയ 2012 ലെ ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികൾക്ക് പ്രസിഡന്റിന് മുൻപിൽ ദയാഹർജികൾ സമർപ്പിക്കാൻ അവശേഷിക്കുന്നത് നാലു ദിവസം. ഇത് സംബന്ധിച്ച അറിയിപ്പ് ജയിൽ അധികൃതർ പ്രതികളെ വായിച്ചുകേൾപ്പിച്ചു. പ്രതികളിൽ മൂന്നുപേരെ തിഹാർ ജയിലിലും ഒരാളെ മാൻഡോലി ജയിലിലുമാണ് പാർപ്പിച്ചിട്ടുളളത്‌.

ദയാഹർജി നൽകാനുള്ള അന്തിമ തിയ്യതി സംബന്ധിച്ച നോട്ടീസ് ഇംഗ്ലീഷിലും ഹിന്ദിയിലും വായിച്ചു കേട്ടതോടെ പ്രതികൾ എല്ലാവരും അസ്വസ്ഥത പ്രകടിപ്പിച്ചതായി തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു. നിയമത്തിനു മുൻപിലുള്ള മറ്റെല്ലാ വഴികളെല്ലാം അടഞ്ഞതിനാൽ പ്രതികൾക്കുമുന്നിൽ അവശേഷിക്കുന്ന ഏക വഴിയാണ് ദയാഹർജി. 2012 ഡിസംബർ പന്ത്രണ്ടിനാണ് രാജ്യത്തെ നടുക്കിയ അതിക്രൂരമായ സംഭവം നടക്കുന്നത്.

ഫിസിയോ തെറാപ്പി വിദ്യാർഥിനിയായ പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസ്സിലിട്ടാണ് പ്രതികൾ കൂട്ടമാനഭംഗത്തിനിരയാക്കിയത്. പെൺകുട്ടി പിന്നീട് ദിവസങ്ങൾക്കുശേഷം സിംഗപ്പൂരിൽവച്ച് ചികിത്സയിൽ ഇരിക്കെ മരിച്ചു. ഒന്നാം പ്രതി റാം സിംഗ്‌ 2013 -ൽ തിഹാർ ജയിലിനുള്ളിൽ തൂങ്ങി മരിച്ചതോടെ കേസിൽ നിന്ന് ഒഴിവായിരുന്നു. അവശേഷിക്കുന്ന പ്രതികളിൽ മുകേഷ് (29),വിനയ് ശർമ(23), അക്ഷയ് കുമാർ സിങ്ങ്(31), പവൻ ഗുപ്ത(22) എന്നിവർക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായാവാത്ത മറ്റൊരു പ്രതിയെ ജുവനൈൽ കോടതി മൂന്നുകൊല്ലത്തേക്കു ശിക്ഷിക്കുകയും കാലാവധിക്ക് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.

2013-ൽ സാകേതിലെ അതിവേഗ കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. 2017-ൽ ഹൈക്കോടതിയും തുടർന്ന് സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു. ക്രൂരവും നിന്ദ്യവും പൈശാചികവുമായ കൃത്യമാണ് പ്രതികൾ ചെയ്തതെന്നും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഹീനകൃത്യത്തിൽ പ്രതികളാരും അല്പം പോലും ദയ അർഹിക്കുന്നില്ലെന്നുമാണ് ശിക്ഷ ശരിവച്ചുകൊണ്ടുള്ള വിധിയിൽ സുപ്രീം കോടതി പറഞ്ഞത്.

ഏഴുവർഷത്തിനു ശേഷം തന്റെ മകൾക്ക് നീതി ലഭിക്കാൻ പോകുന്നുവെന്നാണ് ദയാഹർജി വിഷയത്തിൽ പെൺകുട്ടിയുടെ അമ്മ പ്രതികരിച്ചത്. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവർക്കുള്ള സന്ദേശമാണ് വരാനിരിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.